

അര്‍ജന്റീനയും ഉറുഗ്വേയും പെറുവും സന്ദര്‍ശിക്കുന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രത്യാശയുടെ സന്ദേശമാണ് ആ വന്‍കര യിലേക്കു കൈമാറുന്നതെന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നു. ഇരുപതു കൊല്ലത്തോളം പെറുവില്‍ മിഷണറിയായി പ്രവര്‍ത്തിച്ചയാ ളാണ് മാര്‍പാപ്പ. അതില്‍ കുറെ കാലം അവിടെ മെത്രാനായും സേവനം ചെയ്തു. ആ പ്രദേശങ്ങ ളിലേക്കു മാര്‍പാപ്പയായതിനുശേഷം ആദ്യമായി മടങ്ങിച്ചെന്ന മാര്‍പാപ്പയ്ക്ക് ആവേശകരമായ വരവേല്‍പാണു ലഭിച്ചത്.
നയതന്ത്രപരമായ പ്രാധാന്യം കുറഞ്ഞതും ഏറെയും അജപാലന പ്രധാനവുമായ ഒരു പര്യടനമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കു ലിയോ പതിനാലാമന്‍ നടത്തുന്നത്. ഈ രാജ്യങ്ങളില്‍ ഗൗരവപൂർണ്ണ മായ നയതന്ത്രലക്ഷ്യങ്ങള്‍ സഭയ്ക്കു കൈവരിക്കാനില്ല. കത്തോലിക്കാ വിശ്വാസികള്‍ ബഹുഭൂരിപക്ഷമായ രാജ്യങ്ങളില്‍ സഭയെ കൂടുതല്‍ സജീവമാക്കുകയാണു മുഖ്യദൗത്യം.അതിനു പേപ്പല്‍ പര്യടനം ഊര്‍ജം പകരുന്നുണ്ട്. അര്‍ജന്റീനയിലെ ബ്യൂവനെസ് ഐരിസില്‍ അര്‍പ്പിച്ച പൊതുദിവ്യബലിയില്‍ 25 ലക്ഷം ജനങ്ങളാണു പങ്കെടുത്തത്. ലിയോ xiv-മന്റെ ഇതുവരെയുള്ള പൊതു ദിവ്യബലികളിലെ ഏറ്റവും ഉയര്‍ന്ന ജനപങ്കാളിത്തമായിരുന്നു ഇവിടെ കണ്ടത്. അര്‍ജന്റീനയിലെ ചില പ്രസിദ്ധ വ്യക്തിത്വങ്ങളും ദിവ്യബലി ക്കായി എത്തിയിരുന്നു. രണ്ടായിര ത്തിലധികം വൈദികരാണ് ദിവ്യകാരുണ്യം വിതരണം ചെയ്തത്.