

മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്താനും, നമ്മുടെ ദൈനംദിന ജീവിതത്തെ മുന്‍പോട്ടു നയിക്കുവാനും സംഗീതം നമ്മെ സഹായിക്കുന്നതുപോലെ, കര്‍ത്താവിന്റെ അദ്ഭുതകരമായ കരവേലയോട് സഹകരിക്കുവാന്‍ തൊഴില്‍ നമ്മെ ക്ഷണിക്കുന്നു. ജോലി എന്നത് കേവലം ഒരു ഉല്പാദന ഉപാധിയോ സംഘര്‍ഷത്തി നുള്ള വഴിയോ അല്ല, മറിച്ച് സ്രഷ്ടാവിന്റെ ദൈവിക വേലയില്‍ പങ്കാളിയാകാനുള്ള അവസരമാണ്.
സാമ്പത്തിക സംവിധാനങ്ങള്‍ മനുഷ്യന്റെ സേവനത്തിനായിരിക്കണം നിലകൊള്ളേണ്ടത്. അതിനാല്‍ തൊഴിലില്ലായ്മ എന്നത് ഒരു സാമ്പ ത്തിക പ്രശ്‌നം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ അന്തസ്സിന് ഏല്ക്കുന്ന കഠിനമായ മുറിവാണ്. പാരിസ്ഥിതിക പ്രതിസന്ധിയും, വിഭവങ്ങളുടെ അപരിമിതമായ ചൂഷണവും വലിയ വെല്ലുവിളി കളാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥയെയും ഭാവി തലമുറയുടെ അവകാശങ്ങളെയും ഹാനികരമായി ബാധിക്കുന്ന വളര്‍ച്ച യഥാര്‍ത്ഥ പുരോഗതിയല്ല.
സ്വകാര്യസ്വത്തിനുള്ള അവകാശത്തെ സഭ അംഗീകരിക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ വിഭവങ്ങള്‍ മനുഷ്യരാശിക്കു ഒന്നാകെ അവകാശപ്പെട്ടതാണെന്ന തത്വം മറക്കരുത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷ കരായ നാം അസമത്വങ്ങള്‍ ഇല്ലാതാക്കി ഉത്തരവാദിത്തത്തോടെ മുന്നോട്ടു പോകണം. ഇത് കേവലം സഹതാപത്തിന്റെ വിഷയമല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ആവശ്യകതയാണ്.
ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവച്ച ‘ഭൂമി, മേല്‍ക്കൂര, ജോലി’ എന്ന മൂന്ന് ആവശ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യനാണ് എല്ലാ സാമ്പത്തിക, സാമൂഹിക ജീവിതത്തിന്റെയും രചയിതാവും കേന്ദ്രവും ലക്ഷ്യവും, അതിനാല്‍, സമ്പദ്.വ്യവസ്ഥ വ്യക്തിയുടെ സേവനത്തിലായിരിക്കണം.
സംരംഭകര്‍ തങ്ങളുടെ ബിസിനസ്സുകളില്‍ സാമ്പത്തിക ലാഭത്തിനപ്പുറം തൊഴിലിന്റെ അന്തസ്സിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും മുന്‍ഗണന നല്കണം. തൊഴിലാളികളുടെ മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിലും ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതിലും ട്രേഡ് യൂണിയനുകള്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. വരാനിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെയും യന്ത്രവല്‍ക്കൃത നിയ ന്ത്രണങ്ങളുടെയും കാലഘട്ടത്തില്‍ സാങ്കേതികവിദ്യ എപ്പോഴും ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വിധേയമാകണം.
നമ്മുടെ ജോലിയിലൂടെ മറ്റുള്ളവരെ സേവി ക്കാനും നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താനും ദൈവം നമ്മെ വിളിക്കുന്നു. ദൈവത്തെ നമ്മുടെ പ്രവൃത്തികളുടെ കേന്ദ്രത്തിലും, മനുഷ്യനെ നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രത്തിലും നിര്‍ത്തി പുതിയൊരു സ്‌നേഹത്തിന്റെ നാഗരികത പടുത്തുയര്‍ത്താന്‍ ഏവരും ശ്രമിക്കണം.
(അര്‍ജന്റീനിയന്‍ സന്ദര്‍ശനവേളയില്‍, ബുവെനസ് ഐറസിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ വച്ച്, സാമൂഹിക-തൊഴില്‍ മേഖലയിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്കിയ സന്ദേശത്തില്‍ നിന്ന്.)