International

വത്തിക്കാന്‍ സാമ്പത്തികവിഭാഗത്തിന്റെ നേതൃത്വത്തില്‍ അല്മായന്‍

sathyadeepam

വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടേറിയറ്റിന്റെ തലപ്പത്ത് രണ്ടാമനായി ഒരു അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്‌പെയിന്‍ സ്വദേശിയായ മാക്‌സിമിനോ കബല്ലെരോ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലായിട്ടാണു നിയമിതനായിരിക്കുന്നത്. ഫാ. ജുവാന്‍ അന്റോണിയോ ഗുവേരോ എസ്‌ജെ ആണ് സെക്രട്ടേറിയറ്റിന്റെ അദ്ധ്യക്ഷന്‍. ഫാ. ഗുവേരോ സ്‌പെയിന്‍ സ്വദേശിയും കബല്ലെരോയുടെ ബാല്യകാലസുഹൃത്തുമാണ്. ഒരു ബഹുരാഷ്ട്ര വൈദ്യമേഖലാ കമ്പനിയുടെ അന്താരാഷ്ട്ര ധനകാര്യ വിഭാഗം വൈസ് പ്രസിഡന്റായി അമേരിക്കയില്‍ ജോലി ചെയ്തു വരികെയാണ് 60 കാരനായ കബല്ലെരോ വത്തിക്കാനിലെ ഉത്തരവാദിത്വത്തിലേയ്ക്കു മാറുന്നത്. അല്മായര്‍ക്കു സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ സഭയില്‍ നിര്‍വഹിക്കാനുണ്ടെന്നും ഒരേ ശരീരത്തിലെ അവയവങ്ങളെന്ന നിലയില്‍ എല്ലാവര്‍ക്കും അവരവരുടേതായ ദൗത്യങ്ങളുണ്ടെന്നും കബല്ലെരോ പ്രസ്താവിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം