വാഴ്ത്തപ്പെട്ടവരായ ഏഴു പേരെ വരുന്ന ഒക്‌ടോബര്‍ 19 നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. പാവ ങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ട വെനിസ്വേലായിലെ ഹെര്‍ണാ ണ്ടസ് സിസ്‌നെറോസ് ആണ് അവരിലൊരാള്‍.
വെനിസ്വേലാ യില്‍ നിന്നു തന്നെയുള്ള സിസ്റ്റര്‍ മരിയ ഡെല്‍ കാര്‍മെനാണു മറ്റൊരാള്‍. ലാറ്റിനമേരിക്കയിലെങ്ങും വണങ്ങപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളാണ് ഇരുവരും.
1915 ല്‍ ഓട്ടോമന്‍ വംശഹത്യ യ്ക്കിരയായി രക്തസാക്ഷിയായ അര്‍മീനിയന്‍ ബിഷപ് ഇഗ്നാസിയോ ചൗക്രള്ളാ, രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനീസ് അധിനിവേശത്തിനിടെ പാപുവ ന്യൂ ഗിനിയയില്‍ രക്തസാക്ഷിയായ അല്‍മായ മതബോധകനായിരുന്ന പീറ്റര്‍ റ്റോ റോട്ട്,
സിസ്റ്റേഴ്‌സ് ഓഫ് വെറോണ മെഴ്‌സിയുടെ സ്ഥാപകയായ വിന്‍സെന്‍സ മരിയ പലോണി, ഇക്വഡോറിലെ ആദിവാസികള്‍ക്കിടയില്‍ നടത്തിയ സേവനത്തിലൂടെ പ്രസിദ്ധനായ ഇറ്റാലിയന്‍ സലേഷ്യന്‍ മിഷണറി മരിയ ട്രോങ്കാറ്റി,
സാത്താനാരാധകരുടെ പുരോഹിതനായിരിക്കെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും പോംപെ മാതാവിന്റെ തീര്‍ഥകേന്ദ്രം സ്ഥാപിക്കുകയും ജപമാലഭക്തിയുടെ പ്രചാരകനാ കുകയും ചെയ്ത ഇറ്റാലിയന്‍ അഭിഭാഷകന്‍ ബര്‍ത്തോലോ ലോംഗോ
എന്നിവരാണ് വിശുദ്ധ രായി പ്രഖ്യാപിക്കപ്പെടുന്ന മറ്റുള്ളവര്‍. സെപ്തംബര്‍ ഏഴിനു കാര്‍ലോ അക്യുട്ടിസിനെ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. അതായിരിക്കും ലിയോ പതിനാലാമന്‍ പാപ്പ നടത്തുന്ന ആദ്യത്തെ വിശുദ്ധപദപ്രഖ്യാപനം.