International

200 മൈല്‍ പദയാത്ര തീര്‍ത്ഥാടനം ആഫ്രിക്കയില്‍

Sathyadeepam

200 മൈലുകളില്‍ ഏറെ പദയാത്ര നടത്തി തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന വലിയ മതസമ്മേളനത്തിനായി ആഫ്രിക്കന്‍ സഭ ഒരുങ്ങുന്നു. ഉഗാണ്ടയിലെ കമ്പാലയില്‍ നടക്കുന്ന ഈ പ്രതിവര്‍ഷ തീര്‍ത്ഥാടനവും സമ്മേളനവും രക്തസാക്ഷികളെ ആദരിക്കുന്നതിനാണ്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 5 ലക്ഷം മുതല്‍ 10 ലക്ഷം പേര്‍ വരെയുള്ള കത്തോലിക്കരും അകത്തോലിക്കരുമായ ക്രൈസ്തവതീര്‍ത്ഥാടകര്‍ ഈ പരിപാടിക്ക് എത്തിച്ചേരാറുണ്ട്. പരിപാടി നടക്കുന്ന കമ്പാല അതിരൂപതയിലെ നമുഗോംഗോ ദേവാലയം ഉഗാണ്ടയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു രാജാവ് വിശുദ്ധ ചാള്‍സ് ലുവാംഗയെയും സഹപ്രവര്‍ത്തകരെയും അഗ്‌നിക്കിരയാക്കി കൊല്ലുകയായിരുന്നു. വിശ്വാസത്യാഗത്തിന് തയ്യാറാകാതിരുന്ന തുടര്‍ന്നുള്ള ഈ കൂട്ടക്കൊലയ്ക്ക് ഇരകളാക്കപ്പെട്ട 22 രക്തസാക്ഷികളെ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു