International

2018-ല്‍ വത്തിക്കാന്‍ സവിശേഷശ്രദ്ധ യുവജനങ്ങള്‍ക്ക്: സ്റ്റേറ്റ് സെക്രട്ടറി

Sathyadeepam

2018-ല്‍ വത്തിക്കാന്‍ സവിശേഷമായ ശ്രദ്ധ നല്‍കുക യുവജനങ്ങള്‍ക്കായിരിക്കുമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. യുവജനങ്ങളുടെ പ്രതീക്ഷകളും ആഭിമുഖ്യങ്ങളും വെല്ലുവിളികളും എല്ലാ തലങ്ങളിലും സഭ ശ്രദ്ധിക്കും. അവര്‍ നല്‍കുന്ന പ്രത്യാശകളും അവരുടെ ബലഹീനതകളും ഭയങ്ങളും സഭയുടെ പരിഗണനാവിഷയമാകും – കാര്‍ഡിനല്‍ പറഞ്ഞു. 2018-ലെ ആഗോള മെത്രാന്‍ സിനഡിന്‍റെ പ്രമേയം യുവജനങ്ങളാണ്. 2018 ഒക്ടോബറില്‍ ആഗോള കുടുംബസമ്മേളനവും നടക്കുന്നുണ്ട്. ഇവയുടെ പശ്ചാത്തലത്തില്‍ നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തിലാണ് കാര്‍ഡിനലിന്‍റെ അഭിപ്രായപ്രകടനങ്ങള്‍.

സഭയ്ക്കും യുവജനങ്ങള്‍ക്കുമിടയില്‍ പുതിയൊരു ബന്ധം സ്ഥാപിക്കാനാണു സഭയാഗ്രഹിക്കുന്നതെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി. രക്ഷാകര്‍തൃത്വത്തിനു പകരം ഉത്തരവാദിത്വത്തിന്‍റെ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായിരിക്കും ഈ ബന്ധം. യുവജനങ്ങളെ സഹായിക്കുക എന്നതു മാത്രമല്ല, യുവജനങ്ങളില്‍ നിന്ന് എന്തു സഹായം സഭയ്ക്കു സ്വീകരിക്കാനാകും എന്നതും ചിന്താവിഷയമാകും. സഭയ്ക്കും സുവിശേഷവത്കരണത്തിനും സംഭാവനകള്‍ നല്‍കാന്‍ യുവജനങ്ങളെ ക്ഷണിക്കും. ഉദാരതയോടും ആവേശത്തോടും യുവജനങ്ങള്‍ ഈ ക്ഷണത്തോടു പ്രതികരിക്കുമെന്നാണു സഭയുടെ പ്രതീക്ഷ – കാര്‍ഡിനല്‍ വിശദീകരിച്ചു.

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍