Letters

തിരഞ്ഞെടുപ്പു സന്ദേശങ്ങള്‍

sathyadeepam

-ജോയി വല്യാറ, തിരുവാങ്കുളം

സത്യദീപം 43-ാം ലക്കത്തില്‍ മാത്യു ഇല്ലത്തുപറമ്പിലിന്‍റെ 'തിരഞ്ഞെടുപ്പു സന്ദേശങ്ങള്‍' വര്‍ത്തമാനകാലത്ത് അനിവാര്യമാണ്.
വികസനത്തിന്‍റെ പേരു പറഞ്ഞു വിമാനത്താവളങ്ങളും മെട്രോ റെയിലും കൊണ്ടുവരുമ്പോള്‍ ഇവിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം റോഡില്‍ കിടക്കുന്ന സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെ പോകുന്നു. മലകളും കുന്നുകളും ഇടിച്ചുനിരത്തി തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തുവാന്‍ അനുവാദം കൊടുക്കുമ്പോള്‍ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടം ഓടുന്ന സാധാരണക്കാരായ ജനങ്ങളുടെ നൊമ്പരങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കരുത്.
പല മേഖലകളിലും അഴിമതി ആരോപണങ്ങള്‍ മലപോലെ ഉയര്‍ന്നു പൊങ്ങിയപ്പോഴും തികഞ്ഞ ലാഘവബുദ്ധിയോടെ അധികാരികള്‍ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കു പ്രതികരിക്കുവാന്‍ കഴിയുന്ന അവസരം അവര്‍ വേണ്ടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തി എന്നുള്ളതാണ്. ഇത് അധികാരത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ടതാണ്.

റൂത്ത് [അധ്യായം 1]

വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20