റൂത്ത് [അധ്യായം 1]

sathyadeepam logos quiz - ruth chapter 1 - part 1 of 2
Published on
  • റൂത്ത് അധ്യായം 1-ല്‍ ആകെ എത്ര വാക്യങ്ങള്‍ ഉണ്ട്?

    - 22 വാക്യങ്ങള്‍

  • റൂത്ത് ഒന്നാം അധ്യായത്തിലെ ആദ്യത്തെ ശീര്‍ഷകം എന്ത്?

    - എലിമെലെക്കും കുടുംബവും മൊവാബില്‍

  • ആരുടെ ഭരണകാലത്താണ് നാട്ടില്‍ ക്ഷാമം ഉണ്ടായത്?

    - ന്യായാധിപന്‍മാരുടെ (1:1)

  • മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തയാള്‍ ഏതു നാട്ടുകാര നായിരുന്നു?

    - യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ (1:1)

  • യൂദായിലെ ബെത്‌ലഹേംകാരനായ ആരാണ് മൊവാബ് ദേശത്തെക്ക് കുടിയേറിപ്പാർത്തത്?

    - എലിമെലെക്ക് (1:1)

  • എലിമെലക്കിന്റെ ഭാര്യയുടെ പേര് എന്ത്?

    - നവോമി (1:2)

  • മഹലോൻന്റെയും, കിലിയോന്റെയും പിതാവിന്റെ പേര് ?

    - എലിമെലെക്ക് (1:2)

  • കിലിയോന്റെ മാതാവിന്റെ പേര് എന്ത്?

    - നവോമി (1:2)

  • എലിമെലെക്കും കുടുംബവും ഏത് ജനവിഭാഗത്തിൽ പ്പെട്ടവരായിരുന്നു?

    - എഫ്രാത്യർ (1:2)

  • അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള ......... ആയിരുന്നു.

    - എഫ്രാത്യരായിരുന്നു (റൂത്ത് 1:2)

  • ബേത്‌ലെഹെമിന്റെ പഴയ പേര്?

    - എഫ്രാത്യ

  • റൂത്തിന്റെ പുസ്തകം 1-ാം അധ്യായത്തിലെ രണ്ടാമത്തെ ശീര്‍ഷ കം എന്ത്?

    - നവോമിയും റൂത്തും ബെത്‌ലെഹേമിലേക്ക്

  • നവോമിയുടെ ഭര്‍ത്താവിന്റെ മരണം രേഖപ്പെടുത്തിയിരിക്കു ന്നത് എത്രാം വാക്യത്തിലാണ്?

    - റൂത്ത് 1:3

  • ആരുടെ ഭർത്താവാണ് മരണമടഞ്ഞത്?

    - നവോമിയുടെ (1:3)

  • നവോമിയുടെ മരുമക്കളുടെ പേര് എന്ത്?

    - ഓർഫാ, റൂത്ത് (1:4)

  • നവോമിയും കുടുംബവും മൊവാബിൽ എത്ര വർഷം

    താമസിച്ചു?

    - 10 വർഷം(1:4)

  • നവോമിക്ക് നഷ്ടപ്പെട്ടവർ ആരൊക്കെയാണ്?

    - ഭർത്താവും പുത്രന്മാരും (1:5)

  • നവോമിക്ക് ഭര്‍ത്താവും പുത്രന്മാരും നഷ്ടപ്പെട്ടു എന്നു പറഞ്ഞിരിക്കുന്ന വാക്യം എത്ര?

    - റൂത്ത് 1:5

  • കർത്താവ് തന്റെ ജനത്തിനെ അനുഗ്രഹിച്ചതെങ്ങനെ?

    - ഭക്ഷണം നൽകി (1:6)

  • നവോമി ആരുടെ കൂടെയാണ് ബേത്‌ലെഹെമിലേക്ക് പോകാൻ ഒരുങ്ങിയത് ?

    - മരുമക്കളുടെ കൂടെ (1:6)

  • എന്തുകേട്ടാണ് നവോമി മരുക്കളോടുകൂടെ മൊവാബില്‍നിന്ന് തിരികെ പോകാനൊരുക്കിയത്?

    - കര്‍ത്താവ് തന്റെ ജനത്തെ ഭക്ഷണം നല്‍കി

  • അനുഗ്രഹിക്കുന്നു എന്നു കേട്ട് (1:6) ആരാണ് യൂദായിലേക്കുള്ള വഴിയിലെത്തിയത്. റൂത്ത് 1:7 അനുസരിച്ച് പൂരിപ്പിക്കുക?

    - നവോമിയും മരുമക്കളും

  • നവോമി മരുമക്കളോട് എവിടെക്ക് പോകുവാനാണ് പറഞ്ഞത്?

    - മാതൃഭവനങ്ങളിലേക്ക് (1:8)

  • "നിങ്ങള്‍ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍" ആര് ആരോടുപറഞ്ഞു?

    - നവോമി മരുമക്കളോട് (1:8)

  • നിങ്ങള്‍ ആരോട് കരുണ കാണിച്ചു എന്നാണ് നവോമി മരുമക്കളോട് പറഞ്ഞത്?

    - മരിച്ചവരോടും എന്നോടും (1:8)

  • ആര് നിങ്ങളോടും കരുണ കാണിക്കട്ടെ എന്നാണ് നവോമി തന്റെ മരുമക്കളോട് പറഞ്ഞത്?

    - കര്‍ത്താവ് (1:8)

logo
Sathyadeepam Online
www.sathyadeepam.org