

മാനേജ്‌മെന്റ് ചിന്തകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു കാര്യമുണ്ട്: ഒരു സ്ഥാപനം ഒരിക്കലും അതു നയിക്കുന്ന വ്യക്തികളെക്കാൾ സത്യസന്ധമാകില്ല. പെരുമാറ്റച്ചട്ടങ്ങളും ഘടനകളും പ്രവർത്തനരീതികളും പ്രധാനമാണെങ്കിലും അവ മാത്രം മതിയാകില്ല. തീരുമാനങ്ങളെടുക്കുന്ന വ്യക്തികളുടെ വ്യക്തിഗതമായ സത്യസന്ധതയും വിശ്വസ്തതയും ചേരുമ്പോൾ മാത്രമേ അവ ഫലപ്രദമാകൂ.
നിയമങ്ങൾക്കോ, പെരുമാറ്റച്ചട്ടങ്ങൾക്കോ, നിയമപാലന വിഭാഗങ്ങൾക്കോ ഒരു സ്ഥാപനത്തെ സത്യസന്ധ മാക്കാൻ കഴിയുമോ? ഇല്ല. നിരന്തരം വാർത്തയാകുന്ന അഴിമതികളും വീഴ്ചകളുമാണ് അതിനു തെളിവ്. ധാർമ്മികചട്ടങ്ങൾ എഴുതി വച്ചിട്ടുള്ള ബാങ്കുകളിൽ വെട്ടിപ്പുകൾ നടക്കുന്നു. ശ്രദ്ധാപൂർവകമായ ഭരണ നിർവഹണമാർഗങ്ങൾ ഉള്ള വ്യത്യസ്തങ്ങളായ ക്രൈസ്തവസ്ഥാപനങ്ങളിലും പലപ്പോഴും ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കാറുണ്ട്. നിയമങ്ങളേക്കാൾ പ്രധാനപ്പെട്ട മറ്റെന്തോ ആണ് ഇവിടെ നാം അന്വേഷിക്കേണ്ടത്.
മാനേജ്‌മെന്റ് ചിന്തകളിൽ പലപ്പോഴും അവഗണിക്കപ്പെ ടുന്ന ഒരു കാര്യമുണ്ട്: ഒരു സ്ഥാപനം ഒരിക്കലും അതു നയിക്കുന്ന വ്യക്തികളെക്കാൾ സത്യസന്ധമാകില്ല. പെരുമാറ്റ ച്ചട്ടങ്ങളും ഘടനകളും പ്രവർത്തനരീതികളും പ്രധാന മാണെങ്കിലും അവ മാത്രം മതിയാകില്ല. തീരുമാനങ്ങളെ ടുക്കുന്ന വ്യക്തികളുടെ വ്യക്തിഗതമായ സത്യസന്ധ തയും വിശ്വസ്തതയും ചേരുമ്പോൾ മാത്രമേ അവ ഫലപ്രദമാകൂ.
ഇതൊരു മാനേജ്‌മെന്റ് പാഠം മാത്രമല്ല, അടിസ്ഥാന പരമായി ഇതൊരു ദൈവശാസ്ത്ര പരമായ കാഴ്ചപ്പാടാണ്. ധാർമ്മിക ഉത്തരവാദിത്ത ത്തിന്റെ കേന്ദ്രസ്ഥാനത്ത് സംഘടനാ മാർഗരേഖയ്ക്കു പകരം മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു വീക്ഷണം. ബിസിനസ്സുകൾ, ഇടവകകൾ, സ്കൂളുകൾ, ആശുപത്രികൾ, സെമിനാരികൾ, പൗരസമിതി കൾ തുടങ്ങി നമ്മുടെ എല്ലാ സ്ഥാപനങ്ങളുടെയും സത്യസന്ധമായ ഭരണത്തിന് ക്രൈസ്തവ തത്ത്വങ്ങൾ എങ്ങനെ വഴികാട്ടിയാകുമെന്ന് വിശദീകരിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
സ്ഥാപനത്തിന് മുൻപേ വ്യക്തി
ആധുനിക മാനേജ്‌മെന്റ് സിദ്ധാന്തങ്ങൾ സാധാരണ യായി സ്ഥാപനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. അതായത്, ശരിയായ പെരുമാറ്റ ച്ചട്ടം രൂപീകരിക്കുക, ശരിയായ പ്രോത്സാഹന സംവിധാനം ഉണ്ടാക്കുക, ശരിയായ സംസ്കാരം കെട്ടിപ്പടുക്കുക. അപ്പോൾ ധാർമ്മികമായ പെരുമാറ്റം സ്വയം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഈ സമീപനം തെറ്റല്ലെങ്കിലും അപൂർണ്ണമാണ്. സ്ഥാപനങ്ങ ളല്ല പ്രവർത്തിക്കുന്നത്, അതിനുള്ളിലെ മനുഷ്യരാണ്.
ഈ ആശയത്തിന് ആഴത്തി ലുള്ള ക്രൈസ്തവവേരുകളുണ്ട്. ലൂയിസ് ജാൻസെൻസിനെ പ്പോലുള്ള ചിന്തകർ പിൻ തുടരുന്ന വ്യക്തികേന്ദ്രീകൃത (Personalist) പാരമ്പര്യത്തിൽ, മനുഷ്യനെ ഒരു റോൾ അല്ലെ ങ്കിൽ ജോലി മാത്രമായിട്ടല്ല, മറിച്ച് ഒരു പൂർണ്ണ വ്യക്തിയായി ട്ടാണ് കാണുന്നത്. ഓരോ വ്യക്തിയും സ്വതന്ത്രനാണ്. ഓരോ മനുഷ്യനും ഭൗതിക ലോകത്തിന്റെ ഭാഗമാണ്. സാമൂഹികവും, ചരിത്രപരവു മായ പ്രസക്തിയുള്ളവനാണ്, ഏറ്റവും പ്രധാനമായി ത്രിത്വൈകദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട വനുമാണ്. പരസ്പരബന്ധിത മായ ഈ ദൈവിക സാദൃശ്യ ത്തിൽ സൃഷ്ടിക്കപ്പെട്ടതിനാൽ, നമ്മോടും, മറ്റുള്ളവരോടും, സൃഷ്ടിയോടും, ദൈവത്തോടു മുള്ള ശരിയായ ബന്ധത്തി ലാണ് നമ്മുടെ വിശ്വസ്തത നിലകൊള്ളുന്നത്.
ഈ രീതിയിൽ നോക്കു മ്പോൾ, ഒരു സ്ഥാപനം എന്നത് മാനുഷിക ബന്ധങ്ങളുടെ വിപുലീകരിച്ച ഒരു ഇടം മാത്രമാണ്. അതിനുള്ളിലെ ആളുകളുടെയും അവർ തമ്മിൽ കെട്ടിപ്പടുക്കുന്ന ബന്ധങ്ങളു ടെയും ഗുണനിലവാരത്തോളം മാത്രമേ ആ സ്ഥാപനത്തിനും വിശ്വാസ്യതയുണ്ടാവൂ. പെരുമാറ്റച്ചട്ടങ്ങൾ ആവശ്യമായ ഒരു താങ്ങുതട്ടു മാത്രമാണ്. “നമുക്ക് എന്തൊക്കെ നിയമ ങ്ങളാണ് വേണ്ടത്?” എന്ന് മാത്രമല്ല, “നാം എങ്ങനെയുള്ള മനുഷ്യരാണ്?” എന്നുകൂടി ചോദിച്ചുകൊണ്ടാണ് ക്രൈസ്തവ നേതൃത്വം തുടക്കമിടുന്നത്.
ജോലിയും സ്ഥാനവും വെറുമൊരു ചുമതല യല്ല, ദൈവവിളിയാണ്
ക്രൈസ്തവ പാരമ്പര്യത്തിൽ, ഒരു മാനേജരുടെയോ ജീവന ക്കാരന്റെയോ ജോലി എന്നത് ഒരു ചുമതലയുടെ കാര്യക്ഷമ മായ നിർവഹണം മാത്രമല്ല. അതൊരു ദൈവവിളിയാണ് - അല്ലെങ്കിൽ നിയോഗമാണ്.
ഡയറക്ടർ, മേധാവി, ചെയർപേഴ്സൺ അല്ലെങ്കിൽ സാധാരണ ജീവനക്കാരൻ എന്നിങ്ങനെയുള്ള ഒരു സ്ഥാനം ഒരു ജോലി മാത്രമാണെങ്കിൽ, അതിന്റെ വിജയം അളക്കുന്നത് പ്രവർത്തനക്ഷമത, ലാഭം, വളർച്ച, പ്രശസ്തി എന്നീ ഫലങ്ങൾ വച്ചാണ്. എന്നാൽ അതൊരു ദൈവവിളിയാണെ ങ്കിൽ, അതിലും ആഴത്തിലുള്ള ഒരു ചോദ്യം ഉയർന്നുവരുന്നു: ഈ ജോലിയും ഞാൻ അത് ചെയ്യുന്ന രീതിയും ദൈവം എന്നെയേൽപിച്ച നിയോഗ ത്തോടു ചേർന്നുപോകുന്ന താണോ? ഈ രീതിയിൽ കാണുമ്പോൾ ബിസിനസ്സും മാനേജ്‌മെന്റും നേതൃത്വവു മെല്ലാം വിശുദ്ധി ജീവിച്ചു കാണിക്കാനുള്ള ദൈനംദിന ഇടങ്ങളായി മാറുന്നു. കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളും ദൈവവിളി യെന്ന വീക്ഷണവും ഉൾക്കൊണ്ടു നോക്കുമ്പോൾ, നന്നായി ചെയ്യുന്ന ഒരു ജോലി ദൈവത്തിന്റെ സൃഷ്ടികർമ്മ ത്തിൽ പങ്കുചേരുന്നതിനും അയൽക്കാരനെ സേവിക്കുന്ന തിനുമുള്ള ഒരു മാർഗമായി മാറുന്നു.
ഇതിനർത്ഥം സ്ഥാപന ങ്ങളിൽ ദുരാഗ്രഹം, മത്സരം, ആളുകളെ ഉപകരണങ്ങളായി ഉപയോഗിക്കൽ എന്നീ പ്രലോഭനങ്ങൾ ഉണ്ടാകില്ലെ ന്നല്ല. വാസ്തവത്തിൽ, ഇത് ധാർമ്മിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. സ്ഥാപനം എന്നത് ദൈവവിളിയുടെ ഇടമായതിനാൽ, അതിനുള്ളിൽ നടക്കുന്ന തെറ്റുകൾ വെറു മൊരു സാങ്കേതിക വീഴ്ചയല്ല, മറിച്ച് ആ വിളിയോടുള്ള വഞ്ചനയോ ദൈവത്തെ തിരസ്കരിക്കലോ ആണ്. മറുവശത്ത്, നിസ്സാരവും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു ചെറിയ ജോലിയിലെ കൃത്യമായ സത്യസന്ധത പോലും ദൈവത്തോടുള്ള വിശ്വസ്തതയുടെ അടയാളമായി മാറുന്നു.
വിശ്വസ്തത എന്നത് ഒരു നിരന്തര ‘സമ്മത’മാണ് – അടിസ്ഥാനപരമായ തിരഞ്ഞെടുപ്പ്
ഈ ചർച്ചയിൽ ഉപയോഗി ക്കാവുന്ന ഏറ്റവും മികച്ച ഒരു ആശയസ്രോതസ്സ് ക്രൈസ്തവ ധാർമ്മിക ദൈവശാസ്ത്രത്തിലെ ‘ഫണ്ടമെന്റൽ ഓപ്ഷൻ’ (അടിസ്ഥാനപരമായ തിരഞ്ഞെ ടുപ്പ്) എന്ന പഠനമാണ്. വ്യക്തിഗതമായ വിശ്വസ്തതയെ ആഴത്തിലുള്ള ആത്മീയ ദിശാബോധവുമായി ബന്ധിപ്പിക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്. ഒരു വ്യക്തിയുടെ ധാർമ്മിക ജീവിതം നീതിയിലേക്ക് “തിരിയുക” അല്ലെങ്കിൽ അതിൽ നിന്ന് “അകന്നുപോവുക” എന്ന അടിസ്ഥാനപരമായ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്ന് എസെക്കിയേൽ പ്രവാചകൻ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാ ധാർമ്മിക ദൈവശാസ്ത്രം ഈ ആശയത്തെ കൂടുതൽ വികസിപ്പിച്ചു. ഒരു വ്യക്തി അയാളുടെ ജീവിതകാലം മുഴുവനും തന്റെ സ്വാതന്ത്ര്യമുപയോഗിച്ചെടു ക്കുന്ന അടിസ്ഥാന ദിശാബോധം അയാളുടെ വ്യക്തിപരമായ ഓരോ ചെറിയ തീരുമാനങ്ങൾക്ക് പിന്നിലും ഉണ്ടായിരിക്കും. ദൈവത്തോടുള്ള ശാന്തവും നിരന്തരവുമായ അതെ അഥവാ അല്ല എന്ന ഉത്തരമാണ് നമ്മുടെ എല്ലാ തീരുമാനങ്ങളുടെയും ശൈലി രൂപപ്പെടുത്തുന്നത്.
നേതൃത്വമെന്ന ആശയത്തിൽ പ്രയോഗിക്കുമ്പോൾ, ഈ പ്രബോധനങ്ങൾ “വിശ്വസ്തത” എന്നതിന്റെ യഥാർത്ഥ അർത്ഥത്തെ പുനർനിർവ്വചിക്കുന്നു. വിശ്വസ്തതയെ നമ്മൾ പലപ്പോഴും ഒരൊറ്റ സത്യസന്ധമായ പ്രവൃത്തിയായി ചുരുക്കാറുണ്ട് - ഒരു യോഗത്തിൽ സത്യം പറയുക, ചെലവ് കണക്കിൽ തട്ടിപ്പ് നടത്താതിരിക്കുക എന്നിങ്ങനെ. എന്നാൽ അടിസ്ഥാന തിരഞ്ഞെടുപ്പ് ഇതിലപ്പുറം ആവശ്യപ്പെടുന്നു. യഥാർത്ഥ വിശ്വസ്തത എന്നത് വെവ്വേറെയുള്ള സത്യസന്ധമായ പ്രവൃത്തികളുടെ ഒരു കൂട്ടമല്ല. അത് ദൈവത്തോടും മറ്റുള്ളവരോടും നന്മയോടും സത്യത്തോടുമുള്ള തുറന്ന മനസ്സോടെയുള്ള ഒരു സ്ഥിരമായ ജീവിതദിശാബോധമാണ് - അതിൽ നിന്ന് സത്യസന്ധമായ പ്രവൃത്തികൾ സ്വാഭാവികമായി ഒഴുകിയെത്തുന്നു. സമ്മർദ്ദത്തിലായിരിക്കുമ്പോഴും, ആരും കാണാത്തപ്പോഴും, അസത്യം, ലാഭം തരുമെന്നുള്ളപ്പോഴും ഇതിനു മാറ്റം വരുന്നില്ല. ഈ അടിസ്ഥാനപരമായ തിരഞ്ഞെടുപ്പ് ശരിയായി ക്രമീകരിച്ചിരിക്കുന്ന ഒരു നേതാവിന് നന്നായി പെരുമാറാൻ ഒരു ഓഡിറ്റിന്റെയോ പരിശോധനയുടെയോ ആവശ്യമില്ല. അവരുടെ നല്ല പെരുമാറ്റം മറ്റുള്ളവരെ കാണിക്കാനുള്ള ഒരു പ്രകടനമല്ല. മറിച്ച്, ഉള്ളിന്റെയുള്ളിൽ താൻ ആരാകാനാണ് ആഗ്രഹിച്ചത് എന്നതിന്റെ പ്രതിഫലനമാണ്.
വിശ്വസ്തതയെ ഗൗരവമായി കാണുന്ന ഒരു സ്ഥാപനം മേൽനോട്ട സംവിധാനങ്ങളുണ്ടാക്കാൻ മാത്രമല്ല, മനഃസാക്ഷിയുടെ ആന്തരിക രൂപീകരണത്തിനും പരിശ്രമിക്കണം. അനുയോജ്യമായ സന്ദർഭങ്ങളിൽ പ്രാർത്ഥനയും വിചിന്തനവും, സത്യസന്ധമായ മാർഗ്ഗനിർദ്ദേശം, ഉത്തരവാദിത്തമുള്ള കൂട്ടായ്മകൾ, ആളുകൾക്ക് തങ്ങളുടെ തീരുമാനങ്ങൾ തങ്ങളുടെ ജീവിതദിശയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സ്വയം ചോദിക്കാനുള്ള ഇടം എന്നിവ സ്ഥാപനങ്ങൾ ഒരുക്കി നൽകണം.
പ്രവൃത്തികളുടെ മാത്രമല്ല, അസ്തിത്വ ത്തിന്റെയും ധാർമ്മികത
ക്രൈസ്തവ നേതാക്കൾക്ക് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നുള്ള പ്രവൃത്തികളുടെ ധാർമ്മികതയോടൊപ്പം (Ethics of doing), വ്യക്തിയുടെ സ്വഭാവത്തിനും രൂപീകരണത്തിനും ശ്രദ്ധ നൽകുന്ന അസ്തിത്വത്തിന്റെ ധാർമ്മികതയും (Ethics of being) ഉണ്ടായിരിക്കണം. പെരുമാറ്റച്ചട്ടങ്ങൾക്ക് നമ്മൾ എന്ത് ചെയ്യരുത് എന്ന് പറഞ്ഞു തരാൻ കഴിയും. എന്നാൽ സമ്മർദ്ദസാഹചര്യങ്ങളിൽ ശരി ചെയ്യാനുള്ള ആന്തരികമായ അഭിവാഞ്ഛ സൃഷ്ടിക്കാൻ അവയ്ക്ക് കഴിയില്ല. നിയമപുസ്തകത്തിലെ പോരായ്മകൾ കാരണം സ്ഥാപനങ്ങളിൽ തട്ടിപ്പു നടക്കുന്നത് അപൂർവമാണ്. നിയമപാലനഫോമുകളിലെ ഓരോ ബോക്സും ശരി രേഖപ്പെടുത്തി പോകുമ്പോഴും, സ്വഭാവശുദ്ധി ക്രമേണ ജീർണ്ണിക്കുന്ന മനുഷ്യരിൽ നിന്നാണ് തട്ടിപ്പുകൾക്കു തുടക്കമിടുന്നത്.
ഒരു കമ്പനിക്കോ പള്ളിയുടെ ഓഫീസിനോ പെരുമാറ്റച്ചട്ടങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശിക്ഷകളും വർദ്ധിപ്പിക്കാൻ കഴിഞ്ഞാലും അധാർമ്മികമായ പെരുമാറ്റങ്ങൾ അവിടെയുണ്ടായേക്കാം. എന്തുകൊണ്ട്? കാരണം ഇവയൊന്നും ജീവനക്കാരനെ രൂപീകരണം നൽകേണ്ട ഒരു ധാർമ്മിക വ്യക്തിയായിട്ടല്ല, മറിച്ച് നിയന്ത്രിക്കപ്പെടേണ്ട ഒരു വസ്തുവായിട്ടാണ് കാണുന്നത്. പ്രായോഗികമായി പറഞ്ഞാൽ, ജീവനക്കാർ അവരുടെ ബോധ്യങ്ങളും മനഃസാക്ഷിയും ഉൾപ്പെടെയുള്ള മുഴുവൻ അസ്തിത്വത്തെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാൻ ഇടയാക്കുന്നതാണ് അസ്തിത്വപരമായ ധാർമ്മികത എന്നത്. ജീവിതത്തെ “ധാർമ്മികമായ” വ്യക്തിഗത ജീവിതമെന്നും, ഉത്തരവുകൾ മാത്രം അനുസരിക്കുന്ന “കാര്യക്ഷമമായ” ഔദ്യോഗിക ജീവിതമെന്നും വിഭജിക്കുന്നതിന് ഇത് എതിരാണ്. ഈ വിഭജനം വളരാൻ അനുവദിക്കുമ്പോൾ, സാധാരണഗതിയിൽ മാന്യരായ ആളുകൾ പോലും തങ്ങളുടെ വ്യക്തിജീവിതത്തിൽ ഒരിക്കലും എടുക്കാത്ത തെറ്റായ തീരുമാനങ്ങൾ തൊഴിൽ ജീവിതത്തിൽ എടുക്കാൻ പ്രാപ്തരാകുന്നു, കാരണം അവരുടെ സ്ഥാപനപരമായ പദവി അവരുടെ മനഃസാക്ഷിയെ നിശബ്ദമായി കീഴടക്കി കവർന്നെടുക്കുന്നു.
അതിനാൽ, ജീവനക്കാരെയും മാനേജർമാരെയും വെറും ഉപകരണങ്ങളായി കാണാൻ ക്രൈസ്തവ മാനേജ്‌മെന്റ് വീക്ഷണം വിസമ്മതിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദൈനംദിന ജോലികൾ എങ്ങനെ അവിടുത്തെ ആളുകളുടെ ധാർമ്മികവും ആത്മീയവുമായ വളർച്ചയ്ക്കുള്ള അവസരമാക്കി മാറ്റാം എന്നാണ് അത് ആരായുന്നത്.
വിവേചിച്ചറിയൽ: സ്ഥാപനപരമായ മനഃസാക്ഷിയുടെ പ്രയോഗം
വിശ്വസ്തത എന്നത് നിലപാടുകളെയും സ്വഭാവത്തെയും കുറിച്ചുള്ളതാണെങ്കിൽ, ബജറ്റ്, ജീവനക്കാരെ എടുക്കൽ, സ്വത്തുക്കൾ വിൽക്കൽ, കരാറുകൾ, അച്ചടക്ക നടപടികൾ എന്നിവയിൽ സ്ഥാപനങ്ങൾ നേരിടുന്ന ദൈനംദിന തീരുമാനങ്ങളിൽ അത് എങ്ങനെയാണു പ്രവർത്തിക്കുക? ഇവിടെ ഞാൻ ക്രൈസ്തവമായ, വിശേഷിച്ചും ഇഗ്നേഷ്യൻ പാരമ്പര്യത്തിലെ വിവേചിച്ചറിയൽ രീതിയിലേക്ക് വിരൽ ചൂണ്ടുന്നു. സ്വാർത്ഥത, അഭിലാഷം, ഭയം എന്നിവയുടെ ബഹളങ്ങൾക്കിടയിലും, ജീവനെയും മനുഷ്യന്റെ നന്മയെയും യഥാർത്ഥത്തിൽ സേവിക്കുന്നത് എന്താണെന്ന് ശ്രദ്ധാപൂർവം വിവേചിച്ചറിയുന്ന അച്ചടക്കപൂർണമായ ഒരു പ്രക്രിയയാണല്ലോ ഇത്.
ഈ പാരമ്പര്യത്തിന്റെ ചില സവിശേഷതകൾ സ്ഥാപന നേതാക്കൾക്ക് വളരെ പ്രധാനമാണ്. ഒന്നാമതായി, വിവേചനയ്ക്ക് ചില ആന്തരിക ഗുണങ്ങൾ ആവശ്യമാണ്: എളിമ, മറ്റുള്ളവരുടെ അംഗീകാരത്തിനായുള്ള ആഗ്രഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, ക്ഷമ, നാം ഇതിനകം വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ മാത്രം തിരയുന്നതിന് പകരം സത്യസന്ധമായി വിവരങ്ങൾ ശേഖരിക്കാനുള്ള മനസ്സ്. രണ്ടാമതായി, ക്രൈസ്തവ പാരമ്പര്യത്തിലെ വിവേചനം എന്നത് ഒരിക്കലും പൂർണ്ണമായും വ്യക്തിപരമായ ഒരു കർമ്മമല്ല. ഏതൊരു വ്യക്തിയുടെയും കാഴ്ചപ്പാടുകൾക്ക് നിയന്ത്രണങ്ങളും സമതുലിതാവസ്ഥയും നൽകാൻ കഴിയുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തം അതിന് ആവശ്യമാണ്. സ്വാർത്ഥത സ്വന്തം ബോധ്യമായി അവതരിക്കാൻ നല്ല സാധ്യതയുണ്ട്. ബോർഡുകളും നേതൃത്വ സമിതികളും ഉപദേശക സമിതികളും നന്നായി പ്രവർത്തിക്കുമ്പോൾ അവ വെറും ഔപചാരിക ചടങ്ങുകളാകില്ല. സത്യസന്ധമായി സംസാരിക്കാനും സത്യസന്ധമായി കേൾക്കാനും തയ്യാറുള്ള ആളുകൾ അതിലുണ്ടെങ്കിൽ, ആത്മവഞ്ചനയിൽ നിന്ന് ആത്മവിവേചനത്തെ അവ സംരക്ഷിക്കും.
മൂന്നാമതായി, വിവേചനം ഒരു മാനേജരുടെ ദൈനംദിന തീരുമാനങ്ങളെ അവരുടെ ആഴത്തിലുള്ള ധാർമ്മിക വ്യക്തിത്വവുമായി ബന്ധിപ്പിക്കുന്നു. ഏതൊരു തീരുമാനത്തിലും, ഒരു വ്യക്തി ഒന്നുകിൽ ജീവന്റെയും മാനവനന്മയുടെയും പക്ഷത്തു നിലയുറപ്പിക്കുന്നു, അല്ലെങ്കിൽ അതിനെതിരാകുന്നു. വിവേചനയെ സ്ഥാപനത്തിന്റെ ഒരു സാധാരണ നടപടിക്രമമാക്കുന്നത് - അനുയോജ്യമായ ഇടങ്ങളിൽ പ്രാർത്ഥിക്കുകയോ ചിന്തിക്കുകയോ ചെയ്യുക, മറ്റുള്ളവരോട് ആത്മാർത്ഥമായി ആലോചിക്കുക, മുൻകാല തീരുമാനങ്ങൾ സത്യസന്ധമായി വിലയിരുത്തുക - ആ ബന്ധത്തെ ജീവനോടെ നിലനിർത്തുന്നു. അതില്ലെങ്കിൽ, സ്ഥാപനജീവിതം സൗകര്യങ്ങളുള്ളതിനാൽ നടന്നുപോകുന്ന യാന്ത്രികമായ ഒന്നായി മാറിപ്പോകും.
മനുഷ്യരെ സേവിക്കുന്ന സ്ഥാപനങ്ങളിലേക്ക്
ഈ തത്ത്വങ്ങളെല്ലാം ഒരു ബോധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു: ഒരു സ്ഥാപനം നിലനിൽക്കുന്നത് മനുഷ്യരെ സേവിക്കാനാണ്. സ്ഥാപനത്തിന്റെ വിജയം ലാഭവും ഉൽപ്പാദനവും കൊണ്ട് മാത്രം അളക്കരുത് - അതിനെയാണ് ഞാൻ ധാർമ്മികതയുടെ ഉപകരണവത്കരണം എന്ന് വിളിക്കുന്നത്, അവിടെ പ്രശസ്തി സംരക്ഷിക്കാനോ പിഴകൾ ഒഴിവാക്കാനോ വേണ്ടി മാത്രം സത്യസന്ധതയെ വിലമതിക്കുന്നു. വിജയം ഫലങ്ങളാൽ മാത്രം നിർവചിക്കപ്പെടുമ്പോൾ, സ്ഥാപനത്തിനുള്ളിലെ ആളുകളും അതിന്റെ ശുശ്രൂഷ സ്വീകരിക്കുന്നവരും സേവിക്കുന്നവരും സ്വന്തം നിലയിൽ വ്യക്തികളാകുന്നതിന് പകരം വെറും ഉപകരണങ്ങളായി മാറുന്നു. അധാർമ്മിക പെരുമാറ്റം പിന്നീട് ഒരു ലക്ഷ്യം നേടുന്നതിനു കൊടുക്കുന്ന വെറുമൊരു വിലയായി മാറുന്നു.
സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്രൈസ്തവ സമീപനം ഘടനകളെയും ചട്ടങ്ങളെയും സംസ്കാരങ്ങളെയും തള്ളിക്കളയുന്നില്ല - അവ യഥാർത്ഥത്തിൽ ആവശ്യമാണ്. കോർപ്പറേറ്റ് വിശ്വസ്തതാസിദ്ധാന്തങ്ങളെ മാറ്റുകയല്ല, മറിച്ച് അതിനെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ ബാഹ്യ പിന്തുണകൾ വ്യക്തികളുടെ നിരന്തരമായ രൂപീകരണവുമായി ചേർന്നുനിൽക്കണം. നേതാക്കളുടെയും ജീവനക്കാരുടെയും ആഴമേറിയ ആത്മബോധം നന്മയിലേക്കു ദൃഷ്ടിയൂന്നുന്നതായിരിക്കും. അപ്പോൾ ആളുകൾ തങ്ങളുടെ ജോലികളെ വെറുമൊരു ചുമതലയായിട്ടല്ല, ഒരു ദൈവവിളിയായി മനസ്സിലാക്കും.
ഇത് പ്രായോഗികമാണോ?
ദൈനംദിന പ്രായോഗിക ജീവിതത്തിൽ ഇതെല്ലാം എന്താണ് അർത്ഥമാക്കുന്നത്? സ്ഥാപനപരമായ വിശ്വസ്തതയെ ക്കുറിച്ചുള്ള നിലവിലുള്ള സിദ്ധാന്തങ്ങൾ പരിശോധി ക്കുന്നത് ഉപകാരപ്രദമായ ചില കാഴ്ചപ്പാടുകൾ നൽകുന്നു. വ്യക്തിഗത വിശ്വസ്തതയാൽ അതിനെ പൂർത്തിയാക്കുക യാണ് പകരം വയ്ക്കുകയല്ല വേണ്ടത്.
ഒരു സംഘടന, സമൂഹവു മായി ഒരു അലിഖിത കരാറാൽ ബന്ധിതമായിരിക്കുന്നതായി കാണുന്നതാണ് ഒരു സമീപനം. ഒരു കമ്പനിക്ക് സ്വതന്ത്രമായി നിലനിൽക്കാനും പ്രവർത്തിക്കാനും സമൂഹം അനുവാദം നൽകുമ്പോൾ, പകരം ധാർമ്മിക സംസ്കാരവും വ്യക്തമായ തത്ത്വങ്ങളും പെരുമാറ്റച്ചട്ടങ്ങളും നൽകാൻ കമ്പനിക്ക് സമൂഹത്തോട് കടമയുണ്ട്. പെരുമാറ്റച്ചട്ടങ്ങൾ, സുതാര്യമായ നയങ്ങൾ, വ്യക്തമായ ഉത്തരവാദിത്തങ്ങൾ എന്നിവ പൊതുനന്മയ്ക്കുള്ള വലിയ സേവനമാണ്. ഇവ അവഗണിക്കുന്ന ഒരു സ്ഥാപനം അതുകൊണ്ടു കൂടുതൽ ആത്മീയമാകുന്നില്ല; മറിച്ച് ഉത്തരവാദിത്വം കുറഞ്ഞതായി മാറുകയാണ്. പെരുമാറ്റച്ചട്ടമെന്നത് ഏറ്റവും കുറഞ്ഞ നിലവാരമാണെന്നും ഒരു ക്രൈസ്തവ സ്ഥാപനം അതു വിട്ട് ഒരിക്കലും താഴാൻ പാടില്ല എന്നുമറിഞ്ഞിരിക്കണം. ക്രൈസ്തവ ധാർമ്മികത ആവശ്യപ്പെടുന്ന അയൽക്കാരനോടുള്ള ഭാവാത്മകമായ സ്നേഹത്തെ സൃഷ്ടിക്കാൻ ആ കുറഞ്ഞ നിലവാരത്തിനു കഴിയില്ല.
സ്ഥാപനത്തെ സിവിൽ സമൂഹത്തിലെ ഒരു അംഗമായി കാണുന്നതാണു മറ്റൊരു സമീപനം. ബന്ധപ്പെട്ട എല്ലാവരുമായുമുള്ള സത്യസന്ധവും തുറന്നതുമായ ആശയവിനിമയം, കേവല ഇടപാടുകൾക്കപ്പുറമുള്ള മാനുഷിക ബന്ധങ്ങൾ, സ്ഥാപനത്തിന്റെ ആഴമേറിയ ലക്ഷ്യത്തെക്കുറിച്ചും അത് സ്പർശിക്കുന്നവരുടെ നന്മയെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ, വിശാലമായ സമൂഹത്തോടുള്ള ഉത്തരവാദിത്തം, പരിസ്ഥിതിയോടുള്ള കടപ്പാട് എന്നിങ്ങനെ പല മേഖലകളിലെ ബന്ധങ്ങൾ അതിൽ ഉൾചേരുന്നു. കാരണം ഈ ഓരോ മേഖലയും ശരിയായ ബന്ധത്തെക്കുറിച്ചു ള്ളതാണ്. ശരിയായ ബന്ധത്തി ലാണ് നമ്മിലെ ദൈവസാദൃശ്യം ഏറ്റവും വ്യക്തമായി ദൃശ്യമാകു ന്നത്. ജീവനക്കാരുമായും ഉപഭോക്താക്കളുമായും സത്യസന്ധമായി സംസാരിക്കുന്ന, സഹപ്രവർത്തകരെ ഉപകരണങ്ങളായി കാണാതെ മനുഷ്യരായി കാണുന്ന, ലാഭത്തിനോ നിലനിൽപ്പിനോ അപ്പുറം താൻ എന്തിനാണ് നിലനിൽക്കുന്നതെന്ന് ഓർക്കുന്ന, വിശാലമായ സമൂഹത്തോടുള്ള ഉത്തരവാദിത്തം ഗൗരവമായി കാണുന്ന, സൃഷ്ടിയെ ആദരിക്കുന്ന ഒരു സ്ഥാപനം - മതപരമായ ഭാഷ ഉപയോഗിച്ചല്ല സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും - യഥാർത്ഥ ക്രൈസ്തവ ദർശനമാണു പുലർത്തുന്നത്.
ഉപസംഹാരം
അവസാനമായി, വിശ്വസ്തതയോടെയുള്ള ഭരണനിർവ്വഹണം എന്നാൽ വ്യക്തികൾക്കിടയിൽ ഒരു വ്യക്തിയായി നയിക്കുക എന്നതാണ്; അത് ഭരണസമിതിയോടോ നിയന്ത്രണ ഏജൻസികളോടോ മാത്രമല്ല, കൂടുതൽ ആഴമേറിയ ദൈവവിളിയോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. നല്ല ഘടനകളും വ്യക്തമായ നിയമാവലികളും ശക്തമായ മേൽനോട്ടവും കെട്ടിപ്പടുക്കുന്നതിനുള്ള കഠിനാധ്വാനത്തിന് കുറുക്കുവഴികളൊന്നും ക്രൈസ്തവ തത്ത്വങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികളുടെ വ്യക്തിത്വം, മനഃസാക്ഷി, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലാണ് ഇവ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. കടലാസിൽ മാത്രം പരിഷ്കരിക്കപ്പെടുന്ന ഒരു സ്ഥാപനം വളരെ കുറഞ്ഞ മാറ്റമേ ഉണ്ടാക്കുന്നുള്ളൂ. എന്നാൽ എളിമയിലും സത്യസന്ധമായ ആത്മപരിശോധനയിലും നന്മയിലേക്കുള്ള സ്ഥിരമായ ദിശാബോധത്തിലും ആളുകൾ രൂപപ്പെടുകയും വളരുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്, ഒരു നിയമാവലിക്കും നൽകാൻ കഴിയാത്തത്ര വിശ്വസനീയത പുലർത്താൻ കഴിയും. അതാണ് വിശ്വസ്തതയോടെയുള്ള ഭരണനിർവ്വഹണം എന്നതിന്റെ യഥാർത്ഥ അർത്ഥം