Letters

കണ്ണിലെ തടിക്കഷണം ആദ്യം മാറ്റുക

Sathyadeepam

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

സഭയ്ക്കും സമുദായത്തിനും സമൂഹത്തിനുംവേണ്ടി വിമോചനസമരത്തില്‍ ജീവന്‍ ഹോമിച്ചവരുടെ അങ്കമാലിയിലെ കല്ലറയില്‍ രക്തസാക്ഷികളെ അനുസ്മരിക്കാനും ആദരിക്കാനും വരുന്ന അല്മായ നേതാക്കളുടെ കണക്കെടുക്കാന്‍ കാവലിരുന്ന കുര്യാക്കോസ് മുണ്ടാടനച്ചനു കാര്യമായിട്ട് ആരും വരാത്തതിലുണ്ടായ കുണ്ഠിതത്തിലെ വൈരുദ്ധ്യം വിനയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. വരാത്ത അല്മായനേതാക്കളെ പരിഹസിക്കാന്‍ വെമ്പല്‍ കൊണ്ട അച്ചന്‍ വരാത്ത ഇടയന്മാരുടെയും സമര്‍പ്പിതരുടെയും നേരെ കണ്ണടച്ചതു ശരിയായില്ല. എന്തുകൊണ്ടാണു മരിച്ച നിരപരാധികളുടെ മുന്‍നിരയില്‍ വെടിയുണ്ടകളുടെ നേരെ നെഞ്ച് നിവര്‍ത്താന്‍ സമര്‍പ്പിതരാരും ഇല്ലാതെ പോയതെന്നു നാം ഗൗരവപൂര്‍വം അന്വേഷിക്കുകയും പഠിക്കുകയും വസ്തുനിഷ്ഠമായി പരിശോധിക്കുകയും ചെയ്യണം.

ക്രിസ്തുവിന്‍റെ സഭയുടെ വിശുദ്ധിക്കു കളങ്കം വരുത്തുന്നവരെ യഥാര്‍ത്ഥ വിശ്വാസികള്‍ നിരാകരിക്കുമെന്ന വാക്കുകള്‍ മുണ്ടാടനച്ചന്‍റെ അധരത്തില്‍ നിന്നു തന്നെ ഉതിര്‍ന്നു വീണത് എന്തുകൊണ്ടും അവസരോചിതവും അര്‍ത്ഥസമ്പുഷ്ടവുമായി തോന്നി. ആണ്ടുതോറും സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന അനവധിയായ അനുസ്മരണ ശുശ്രൂഷകളില്‍ അങ്കമാലി കല്ലറയ്ക്കും ഇടം ലഭിക്കാന്‍ സത്യദീപത്തിലെ അച്ചന്‍റെ ലേഖനം ഒരു നിമിത്തമാകട്ടെയെന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു