Letters

നാം സുരക്ഷിതരാണ്!

Sathyadeepam

സാജു പോള്‍ തേക്കാനത്ത്

ഉത്തര ഭാരതത്തിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പൊളിക്കപ്പെടുന്നു. അത് പുനര്‍നിര്‍മ്മാണത്തിനുവേണ്ടിയാണ്.

അവിടത്തെ ക്രൈസ്തവ സഹോദരങ്ങള്‍ പലായനം ചെയ്യുന്നു. അത് ആരെയും ഭയന്ന് പോകുന്നതല്ല. അവര്‍ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കുള്ള പുറപ്പാടിലാണ്.

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. അത് ആധുനീകരണത്തിനു വേണ്ടിയാണ്.

മിഷനറിമാര്‍ക്കു മര്‍ദനമേല്‍ക്കുന്നു. അവര്‍ പീഡാനുഭവനാടകത്തിന്റെ പരിശീലനത്തിലാണ്.

സ്റ്റാന്‍ സ്വാമിയച്ചന്‍ മരണമടഞ്ഞു. അതൊരു സ്വാഭാവിക മരണമായിരുന്നു. അതോ ആത്മഹത്യയോ?

ആകുലരാകേണ്ട ഒരു കാര്യവുമില്ല.

ദൈവാരാജ്യസ്ഥാപനത്തിന്റെ ഒരുക്കങ്ങളാണ് ഇവിടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നമ്മെ നയിക്കാന്‍ ഇടയന്‍മാരുണ്ട്. നമ്മുടെ സുരക്ഷക്കായി അവര്‍ അത്യാധ്വാനം ചെയ്യുന്നുണ്ട്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുണ്ട്, പുതിയ കൂട്ടുകെട്ടുകളും.

കാണം വിറ്റിട്ടായാലും, ചെന്നായ്ക്കളെ കൂട്ടുപിടിച്ചിട്ടായാലും, അവര്‍ നമ്മെ സംരക്ഷിച്ചുകൊള്ളും.

ഭയപ്പെടേണ്ട നാം സുരക്ഷിതരാണ്!

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല