Letters

വേണം നമുക്കൊരു സൗരോര്‍ജ്ജ മിഷന്‍

Sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സത്യദീപം ലക്കം 29 (മാര്‍ച്ച് 1, 2017) ജോര്‍ജ് നെല്ലിശ്ശേരി എഴുതിയ "വേണം നമുക്കൊരു സൗരോര്‍ജ്ജ മിഷന്‍" എന്ന ലേഖനം വായിച്ചു; സന്ദര്‍ഭോചിതമായിരുന്നു. പക്ഷേ, സര്‍ക്കാരിന്‍റെ ഇടപെടലിനുവേണ്ടി കാത്തിരിക്കുക എന്ന അഭിപ്രായത്തോടു യോജിപ്പില്ല. കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും സാമൂഹ്യസേവനരംഗങ്ങളിലും തുടക്കവും തുടര്‍ച്ചയും മാറ്റങ്ങളും വളര്‍ച്ചയും യാഥാര്‍ത്ഥ്യമാക്കിയതു കേരളത്തിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസഭയാണ്. എന്തുകൊണ്ട് സൗരോര്‍ജ്ജത്തിന്‍റെ കാര്യത്തിലും സഭയ്ക്കു മുന്നിട്ടിറങ്ങിക്കൂടാ?
നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഏറ്റവും വേഗത്തില്‍ സൗരോര്‍ജ്ജത്തിലേക്ക് മാറിയാല്‍ കേരളം മൊത്തത്തില്‍ ആ വഴിയിലൂടെ ചിന്തിക്കും. സ്വാഭാവികമായും സര്‍ക്കാരിനും പിന്തുണയുമായി മുന്നിട്ടിറങ്ങേണ്ടി വരും. സഭ സര്‍ക്കാരിന്‍റെ നേതൃത്വമോ സഹായമോ കാത്തുനില്ക്കേണ്ടവളല്ല. മറിച്ചു സര്‍ക്കാരിനെയും മറ്റുള്ളവരെയും വ്യത്യസ്ത രീതിയില്‍ വഴി തിരിച്ചുവിടേണ്ടവരാണ്.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍