Letters

തിരുനാള്‍ കലാപരിപാടികള്‍

sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

തിരുനാളിനോട് അനുബന്ധിച്ചു പള്ളിമുറ്റത്തു സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതു ദുഃഖകരമാണ്. തിരുനാളവസരത്തില്‍ പള്ളിമുറ്റത്തു ക്രൈസ്തവ പാരമ്പര്യ കലകള്‍ നടത്തുക. അതു മൂലം അത്തരം കലാകാരന്മാര്‍ക്കു പ്രചോദനവും വരുമാനവുമാകും. ഗാനമേളകള്‍പോലുള്ള ജനകീയ പരിപാടികള്‍ വേണമെങ്കില്‍ പൊതുസ്ഥലത്തു നടത്തുക. ഇത്തരം തിരുനാള്‍ അവസരങ്ങള്‍ ഇടവകകളിലെ കലാകാരന്മാര്‍ക്ക് അരങ്ങേറാനുള്ള അവസരം നല്കുന്നത് ഇടവക കൂട്ടാ യ്മയ്ക്കും നല്ലതാണ്. പള്ളിമുറ്റത്തു സംഘര്‍ഷം ഉണ്ടാകുന്നതു തെറ്റായ സന്ദേശത്തിനും ഇടവകജനത്തിനും സഭാപിതാക്കന്മാര്‍ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ഇക്കാര്യത്തില്‍ സഭാനേതൃത്വം പൊതു തീരുമാനം കൈക്കൊള്ളുന്നതു നല്ലതാണ്.
സമാധാനത്തിന്‍റെ കേന്ദ്രമാകേണ്ട നമ്മുടെ പള്ളിമുറ്റങ്ങള്‍ ഒരിക്കലും സാമൂഹ്യദ്രോഹികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറ്റരുത്. ദേവാലയത്തിനകത്തു കച്ചവടം നടത്തിയവരെ ക്രിസ്തു ചാട്ടവാറെടുത്തു പുറത്താക്കിയത് ഈയവസരത്തില്‍ ഓര്‍ക്കുന്നതു നല്ലതാണ്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും