സുബോധന സമ്മർ ക്യാമ്പ്

സുബോധന സമ്മർ ക്യാമ്പ്
Published on

അങ്കമാലി : എറണാകുളം-അങ്കമാലി അതിരൂപതയുടെ റീജണൽ പാസ്റ്ററൽ സെൻറർ ആയ അങ്കമാലി സുബോധന യുടെയും പിൽഗ്രിംസിന്റെയും ആഭിമുഖ്യത്തിൽ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സമ്മർ ഹാങ്ങ് ഔട്ട് എന്ന പേരിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

ഏപ്രിൽ 13 മുതൽ 17 വരെ ആയിരിക്കും ക്യാമ്പ്. തീയറ്റർ വർക്ക് ഷോപ്പ്, ഡ്രോയിങ് ആൻഡ് പെയിൻറിംഗ്, അഡിക്ഷൻ, സെൽഫ് ഐഡന്റിറ്റി, പബ്ലിക് സ്പീക്കിംഗ്, യോഗ, ലീഡർഷിപ്പ്, റീഡിങ്, റൈറ്റിംഗ്, ഫിലിം, സോഷ്യൽ മീഡിയ, പേഴ്സണാലിറ്റി ഡെവലപ്മെൻറ് തുടങ്ങിയവ ആയിരിക്കും പരിശീലന വിഷയങ്ങൾ.

ഏഴാറ്റുമുഖം, മുന്നൂർപ്പള്ളിയിലുള്ള അതിരൂപത സ്ഥാപനമായ സൗരഭ്യയിൽ വച്ചായിരിക്കും ക്യാമ്പ് നടത്തുക. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9497665335, 8089263220, 9847836200 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 3500 രൂപയായിരിക്കും രജിസ്ട്രേഷൻ ഫീസ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org