വിശുദ്ധ വാല്‍ദത്രൂദിസ് (688) : ഏപ്രില്‍ 9

വിശുദ്ധ വാല്‍ദത്രൂദിസ് (688) : ഏപ്രില്‍ 9
Published on
വി. വാല്‍ദത്രൂദിസിന്റേത് വിശുദ്ധരുടെ ഒരു കുടുംബമായിരുന്നു. ദാരിദ്ര്യവും അനാര്‍ഭാടമായ ജീവിതരീതി സ്വീകരിച്ചുകൊണ്ട് കരുണാര്‍ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അത്ഭുതകരമായ രോഗശാന്തിയും മറ്റും സര്‍വ്വസാധാരണമായിരുന്നു.

വി. വാല്‍ദത്രൂദിസിന്റേത് വിശുദ്ധരുടെ ഒരു കുടുംബമായിരുന്നു. അച്ഛന്‍ വി. വാല്‍ബര്‍ട്ട്; അമ്മ വി. ബര്‍ട്ടീലിയ. സഹോദരി വി. അല്‍ഡെഗൂണ്ടിസ്; മോബെ ആശ്രമത്തിന്റെ സ്ഥാപകയും അധിപയുമായിരുന്നു. അവരുടെ ഭര്‍ത്താവ് വി. വിന്‍സെന്റ് മഡല്‍ഗാരിയസ്.

അവരുടെ നാലുമക്കളും വിശുദ്ധരായിരുന്നു.

വി. ലാന്‍ഡെരിക്കസ്, വി. ഡെന്റലിനസ്, വി. മദല്‍ബര്‍ത്ത, വി. അല്‍ദെത്രൂദിസ്. അവസാനം പറഞ്ഞ രണ്ടുപേരും ആശ്രമത്തിന്റെ അധിപകളുമായിരുന്നു. വാല്‍ദത്രൂദിസും മഡല്‍ഗാരിയസും സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു.

അവര്‍ക്കു നാലുമക്കള്‍ ജനിച്ച് കുറെക്കാലത്തിനുശേഷം മഡല്‍ഗാരിയസ് ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ട് വിന്‍സെന്റ് എന്ന നാമം സ്വീകരിച്ച് സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചു.

അതിനുശേഷം രണ്ടുവര്‍ഷംകൂടി വാല്‍ദത്രൂദിസ് കുടുംബത്തില്‍ കഴിഞ്ഞു. പിന്നീട് അവരും സന്ന്യാസജീവിതത്തിലേക്കു കടന്നു. ദാരിദ്ര്യവും അനാര്‍ഭാടമായ ജീവിതരീതിയും സ്വീകരിച്ചുകൊണ്ട് കരുണാര്‍ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അത്ഭുതകരമായ രോഗശാന്തിയും മറ്റും സര്‍വ്വസാധാരണമായിരുന്നു.

എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷണം തന്നു; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ വന്നു കണ്ടു.
വി. മത്തായി. 25:35-36

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org