വി. യോഹന്നാൻ - Chap.4 [3of3]

വി. യോഹന്നാൻ - Chap.4 [3of3]
Published on
  • മിശിഹാ - ക്രിസ്തു വരുമ്പോള്‍ എന്ത് അവരെ അറിയിക്കും?

    - എല്ലാക്കാര്യങ്ങളും (4:25)

  • മിശിഹാ - ക്രിസ്തു വരുമെന്ന് സമരിയാക്കാരി പറഞ്ഞപ്പോള്‍ യേശുവിന്റെ മറുപടി എന്ത്?

    - നിന്നോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍ (4:26)

  • അവന്റെ ശിഷ്യന്മാര്‍ എന്തു കണ്ടാണ് അത്ഭുതപ്പെട്ടത്?

    - അവന്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതുകണ്ട് (4:27)

  • എന്തെല്ലാം ശിഷ്യന്മാര്‍ അവനോടു ചോദിച്ചില്ല?

    - ആ സ്ത്രീയോട് എന്തു ചോദിക്കുന്നെന്നോ? എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ? (4:27)

  • ആ സ്ത്രീ എന്ത് ചെയ്തിട്ട് പട്ടണത്തിലേക്ക് പോയി ആളുകളോടു പറഞ്ഞു എന്നാണ് യോഹ 4:28-ല്‍ കാണുന്നത്?

    - കുടം അവിടെ വച്ചിട്ട് (4:28)

  • "ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍ ഇവന്‍ തന്നെയായിരിക്കുമോ ക്രിസ്തു?" ആര് ആരോട് എപ്പോള്‍ പറഞ്ഞു?

    - യേശുവിനെ മനസ്സിലാക്കിയ സമരിയാക്കാരി സ്ത്രീ പട്ടണത്തില്‍ പോയി ആളുകളോടു പറഞ്ഞതാണിത് (4:29)

  • പട്ടണത്തിലെ ജനങ്ങള്‍, സമരിയാക്കാരി പറഞ്ഞതുകേട്ട് എങ്ങിനെ പ്രതികരിച്ചു?

    - ജനങ്ങള്‍ പട്ടണത്തില്‍ നിന്ന് പുറപ്പെട്ട് യേശുവിന്റെ അടുത്തുവന്നു (യോഹ 4.30)

  • ശിഷ്യന്മാര്‍ യേശുവിനോട് 'റബ്ബി ഭക്ഷണം കഴിച്ചാലും' എന്ന് അപേക്ഷിച്ചപ്പോള്‍ യേശു പറഞ്ഞ മറുപടി എന്ത്? (4:31)

    - നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട് (4:32)

  • നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട് എന്ന് യേശു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞതെന്ത്?

    - ആരെങ്കിലും ഇവന് ഭക്ഷണം കൊണ്ടുവന്ന് കൊടുത്തിരിക്കുമോ? (4:33)

  • എന്താണ് തന്റെ ഭക്ഷണം എന്നാണ് യേശു വിശദീകരിച്ചത്?

    - എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം (4:34)

  • നാലുമാസം കൂടി കഴിഞ്ഞാല്‍ ......... ആയി എന്നു നിങ്ങള്‍ പറയുന്നില്ലേ? പൂരിപ്പിക്കുക

    - വിളവെടുപ്പായി (4:35)

  • വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കാന്‍ തക്കവണ്ണം അവന്‍ കൂലി വാങ്ങി എവിടേക്കാണ് ഫലം ശേഖരിക്കുന്നത്?

    - നിത്യജീവിതത്തിലേക്ക് (യോഹ 4:36)

  • നാലുമാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് യേശു എന്താണ് ശിഷ്യരോട് പറഞ്ഞത്?

    - എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞു കൊയ്ത്തിനു പാകമായിരിക്കുന്നു (4:35).

  • ............ എന്ന ചൊല്ല് ഇവിടെ സാര്‍ഥകമായിരിക്കുന്നു പൂരിപ്പിക്കുക?

    - വിതയ്ക്കുന്നത് ഒരുവന്‍, കൊയ്യുന്നത് മറ്റൊരുവന്‍ (4:37)

  • നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു. മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിന്റെ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. ആര് ആരോടു പറഞ്ഞു?

    - യേശു ശിഷ്യന്മാരോട് (4:38)

  • ആരുടെ സാക്ഷ്യം മൂലമാണ് പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ യേശുവില്‍ വിശ്വസിച്ചത്?

    - സമരിയാക്കാരിയുടെ സാക്ഷ്യം മൂലം (4:39)

  • സമരിയാക്കാരി സ്ത്രീയുടെ എങ്ങിനെയുള്ള സാക്ഷ്യംമൂലമാണ് പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ യേശുവില്‍ വിശ്വസിച്ചത്?

    - ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം (4:39)

  • സമരിയാക്കാര്‍ യേശുവിന്റെ അടുത്ത് വന്ന് എന്താണ് അപേക്ഷിച്ചത്?

    - തങ്ങളോടൊത്ത് വസിക്കണമെന്ന് അവനോട് അപേക്ഷിച്ചു (4:40)

  • യേശു എത്ര ദിവസം സമരിയാക്കാരോടൊത്ത് താമസിച്ചു?

    - രണ്ടു ദിവസം (4:40)

  • അവന്റെ ........... ശ്രവിച്ച മറ്റു പലരും അവനില്‍ വിശ്വസിച്ചു. പൂരിപ്പിക്കുക.

    - വചനം (4:41)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org