Letters

എന്തിനും ഏതിനും കോടതി ശരണം എന്ന നിലപാടു ശരിയല്ല

Sathyadeepam

അടുത്ത കാലത്തായി കേരളത്തില്‍ തുമ്മുന്നതിനും ചീറ്റുന്നതിനും എന്തു കാര്യത്തിനും കേസിനു പോവുക എന്നൊരു പ്രവണത വളര്‍ന്നിരിക്കുന്നു.
കേസുകളുടെ പ്രളയം കൊണ്ടു കോടതികള്‍ വീര്‍പ്പുമുട്ടുകയാണ്. പുതുപുത്തന്‍ വളര്‍ച്ചകള്‍ കൊണ്ടു പഴയ കാല നിയമത്തില്‍ വരാത്ത അനേക കാര്യങ്ങള്‍ക്കും കോടതിയും കേസും എന്ന നിലവന്നിരിക്കുന്നു. ക്ഷമ കൊണ്ടും വിട്ടുവീഴ്ച കൊണ്ടും അനുരഞ്ജനം കൊണ്ടും മധ്യസ്ഥത കൊണ്ടും, കോടതികളില്‍ പോകാതെ പരിഹരിക്കാവുന്ന അനേകം തര്‍ക്കങ്ങള്‍, ഇപ്പോള്‍ അതിനൊന്നും ശ്രമിക്കാതെ, മനുഷ്യര്‍ കോടതി കയറുകയാണ്.
ജനാധിപത്യ സംവിധാനത്തില്‍ അനേകം വേദികള്‍ ലഭ്യ മാണെങ്കിലും അത്തരം അനുരഞ്ജന മാര്‍ഗങ്ങള്‍ അവലംബിക്കാതെ സര്‍ക്കാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും കോടതി കയറുന്ന ലജ്ജാകര അവസ്ഥയാണിപ്പോള്‍.
അതിനും പുറമേയാണു വിവിധ ദൈവങ്ങളും മത വിശ്വാസങ്ങളും മതാചാരങ്ങളും കോടതികളിലെ തര്‍ക്കവിഷയങ്ങളായി മാറ്റുന്നത്! ക്ഷേത്രങ്ങളിലെ പൂജാ വിഷയങ്ങളും പള്ളികളിലെ കൂദാശകളും കോടതികളുടെ പരിഗണനക്കു വിട്ടാല്‍ ആര്‍ക്കു രമ്യമായി പരിഹരിക്കാനാവും?
വലിയ നിയമപ്രശ്‌നമില്ലാത്ത സാധാരണ കാര്യങ്ങള്‍ കോടതിക്കു പുറത്തു വച്ചേ ധാരണയില്‍ തീര്‍ക്കാനുള്ള സന്മനസ് പൗരന്മാരും പ്രസ്ഥാനങ്ങളും സര്‍ക്കാരുമൊക്കെ കാണിക്കണം.

അഡ്വ. ഫിലിപ്പു പഴേമ്പള്ളി, പെരുവ

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്