Letters

കുരങ്ങന്റെ കൈപ്പത്തി

Sathyadeepam

സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന പരിഭാഷാ നോവല്‍ 'കുരങ്ങന്റെ കൈപ്പത്തി' പുതുമയുള്ളതും വേറിട്ട ശൈലിയുള്ളതുമാണെന്നു പറയട്ടെ. വളരെ ലളിതമായ പരിഭാഷ. ഓരോ അദ്ധ്യായവും അതിലെ സസ്‌പെന്‍സും അനുവാചകനെ ആകര്‍ഷിക്കുന്നതാണ്. കഥാസരണിയും മറ്റു ഘടകങ്ങളും എന്നെ വളരെയേറെ ആകര്‍ഷിച്ചു. കുരങ്ങന്റെ കൈപ്പത്തിയുടെ പുനരാഖ്യാനം ഒന്നാംതരം കലാസൃഷ്ടി തന്നെയാണെന്നു നിസ്സംശയം പറയാം. പരിഭാഷകനും നോവല്‍ പകര്‍ന്നു തന്ന സത്യദീപം വാരികയും അനുമോദനം അര്‍ഹിക്കുന്നു.

എം. നൗഷാദ് പഴേരി
കുപ്പാടി, സുല്‍ത്താന്‍ ബത്തേരി

ക്രിസ്തുമസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നു : ടി ജെ വിനോദ് എം എല്‍ എ

കെ സി ബി സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്