Letters

ആറാമൻ ചിരിക്കുന്നു; ലോകം കരയുന്നു

Sathyadeepam
  • ജോർജ്ജ് ഫ്രാൻസിസ്, പൂവേലി

കൃത്രിമ സന്താന നിയന്ത്രണം ഭസ്മാസുരന് വരം കൊടുത്തതുപോലെ ആയല്ലോ മനുഷ്യജീവന്റെ അന്തകനായി മാറി ഈ വൈറസ്. നോക്കൂ! കേരളത്തിൽ മരിക്കുന്നിടത്തോളം ആളുകൾ ജനിക്കാൻ ഒരു സ്ത്രീക്ക് 2.1 കുട്ടി ജനിക്കണം. കേരളസഭയിൽ ഇത് 1.3 ആണ്. ഈ കണക്കിന് പോയാൽ 15 വർഷം കൂടി മതി നമ്മുടെ അസ്തിത്വം ശൂന്യതയിൽ ലയിക്കാൻ. എന്തൊരു ഗതികെട്ട കാലം! അതിനാൽ പുതിയ തലമുറ ദമ്പതികൾ 3 കുഞ്ഞുങ്ങളെയെങ്കിലും ജനിപ്പിക്കുക. ഇല്ലായെങ്കിൽ നമ്മുടെ സ്വത്തുക്കളും, പള്ളികളും, സ്ഥാപനങ്ങളും അന്യാധീനപ്പെടും. ഒരു തർക്കവുമില്ല. കുട്ടികളാണല്ലോ യഥാർത്ഥ സമ്പത്ത്.

പോൾ ആറാമൻ പാപ്പയുടെ ‘മനുഷ്യജീവൻ’ വെളിച്ചം കണ്ടപ്പോൾ എല്ലാവരും പുച്ഛിച്ച് തള്ളി; കർദ്ദിനാൾമാർ പോലും പിന്തിരിപ്പൻ എന്ന് ആർത്തട്ടഹസിച്ചു; ദൈവജനം അതിനെ ചവറ്റുകുട്ടയിൽ ഇട്ടു.

കാലം മാറി വന്നപ്പോൾ സ്വർഗ്ഗത്തിലിരുന്ന് അമ്പരപ്പിക്കുന്ന ഈ കാഴ്ച കണ്ട് പാപ്പ പൊട്ടി പൊട്ടിച്ചിരിക്കുന്നുണ്ടാവും. സ്വത്തുക്കൾ കൈവിട്ടുപോകുമ്പോൾ കൂടുതൽ മക്കളെ സൃഷ്ടിക്കാത്തതിൽ പ്രായം ചെന്ന തലമുറ അലമുറയിട്ട് കരയുന്നുമുണ്ട്. ശരിയല്ലേ?

കൈയെഴുത്തുപ്രതികളുടെ ശേഖരം വീണ്ടും സഭയിലേക്ക്

പ്രത്യാശയുടെ സന്ദേശവുമായി പാപ്പ ലാറ്റിനമേരിക്കയില്‍

തൊഴിലിന്റെ അന്തസിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കുക

വിശുദ്ധ സ്തനിസ്ലാവൂസ് കോസ്‌ക്ക (1550-1568) : നവംബര്‍ 13

Bible Kalolsavam Reel Competition