Letters

സ്വാതന്ത്ര്യം ഇന്ന് ഒരു മിഥ്യ

Sathyadeepam

എം.കെ. ജോര്‍ജ്

സത്യദീപം ആഗസ്റ്റ് 9-ലെ എഡിറ്റോറിയല്‍ തികച്ചും കാലികവും നട്ടെല്ലുള്ളതുമായി അനുഭവപ്പെട്ടു.

സ്വാതന്ത്ര്യം ഇന്ന് ഒരു മിഥ്യയാണ്. നാമെല്ലാം ഭീകരമായ അടിമത്തത്തിലാണ്. സഭ അവളുടെ സാമൂഹ്യ ഉത്തരവാദിത്വം പൂര്‍ണമായും മറക്കുന്നു എന്ന് തോന്നുന്ന നേരങ്ങളില്‍ ഇത്തരം നിലപാടുകള്‍ പ്രത്യാശ നല്കുന്നു. ശരിയാണ്. ജനാധിപത്യ വിരുദ്ധ പ്രവണതകളെ തിരിച്ചറിയാനും തുറന്നു കാട്ടാനും സഭാ നേതൃത്വവും അംഗങ്ങളും ലഭ്യമായ അവസരങ്ങളെല്ലാം ഉപയോഗിക്കണം. പക്ഷേ പ്രശ്നം ഇതാണ്. സഭയില്‍ എവിടെ ജനാധിപത്യം? സഭയിലെവിടെ പങ്കാളിത്തം? സഭയിലെ തന്നെ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ തിരിച്ചറിയാനും തിരുത്താനും കഴിയാത്തിടത്തോളം നമുക്ക് എവിടെ അതിനുള്ള ധൈര്യം?

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്