Letters

സഹനസൂനം

Sathyadeepam

2020 ജൂലൈ 29-ന് പ്രസിദ്ധീകരിച്ച 'സത്യദീപം' എന്തുകൊണ്ടും മനോഹരമായിരിക്കുന്നു. അതില്‍ 'സഹനസൂനം' എന്ന കവിത വളരെ ശ്രദ്ധേയമായി. പ്രഥമാക്ഷര പ്രാസത്തോടെ ആരംഭിച്ച കവിത ബ. തോമസ് പാട്ടത്തില്‍ച്ചിറ സിഎംഎഫ് അച്ചന്റെ അനുഗ്രഹ തൂലികയാല്‍ മെനഞ്ഞെടുത്ത അത്ഭുത കാവ്യമാണ്.
ആ കവിതയുടെ രണ്ടാം 'സ്റ്റാന്‍സ' (േെമി്വമ) ഇപ്രകാരമായിരുന്നുവല്ലോ?
"സപ്തകനാളതില്‍ ജ്ഞാനസ്‌നാനത്തിനാല്‍
സര്‍വ്വാധിനാഥനു കാണിയ്ക്കയായ്,
സന്നിധേയര്‍പ്പിതയായൊരാ
മുത്തിനുസംജ്ഞയന്നക്കുട്ടിയെന്നു കിട്ടി!"
ഇതില്‍ നാലാമത്തെ വരി:
"മുത്തിനുസംജ്ഞയന്നക്കുട്ടിയെന്നു കിട്ടി!"
എന്നതിനു പകരം:
"സൂനത്തിനന്നക്കുട്ടിയെന്നസംജ്ഞകിട്ടി"
എന്നു വിരചിച്ചാല്‍, 'സ' പ്രാസം മുഴുവനായ് നിലനിര്‍ത്താമല്ലോ! ഈ കവിതയെഴുതിയ ബ. തോമസച്ചനും ഇതു പ്രസിദ്ധീകരിച്ച സത്യദീപത്തിനും ആയിരം നന്ദി.

സെബാസ്റ്റ്യന്‍ കരോട്ടുതാഴം

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്