Letters

പള്ളിപരിസരങ്ങളില്‍ ജീവന്‍ തുടിക്കട്ടെ

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

പള്ളിമുറ്റത്തോ പരിസരത്തോ ജീവന്‍ തുടിക്കുന്ന മരങ്ങളോ ചെടികളോ ഇല്ല. പള്ളിമുറ്റം ഫ്ളോറിങ്ങ് ടൈല്‍സ് പാകി നിര്‍ജ്ജീവമാക്കിയിരിക്കുന്നു. അതിനാല്‍ പള്ളിമുറ്റവും പരിസരവും നെഗറ്റീവ് ഊര്‍ജ്ജംകൊണ്ടു സമ്പന്നമാണ്. നെഗറ്റീവ് ഊര്‍ജ്ജമുള്ളിടത്ത് അഭിപ്രായഐക്യമുണ്ടാവുകയില്ലെന്നു മാത്രമല്ല അഭിപ്രായഭിന്നതകള്‍ക്കു സാദ്ധ്യതകളേറെയാണ്. പള്ളിമുറ്റത്ത് ഒന്നോ രണ്ടോ മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ ചെറിയ മഴയായാലും കടുത്ത വെയിലായാലും അതു സംരക്ഷണം തരുമെന്നുള്ളത് ഉറപ്പല്ലേ? അപൂര്‍വം ചില പള്ളികളില്‍ മരങ്ങളും പൂന്തോട്ടവുമുണ്ട്.

തൃശൂര്‍പൂരം നടക്കുന്ന പൂരപ്പറമ്പില്‍ അനേകം മരങ്ങളുണ്ട്. മരങ്ങളുടെ തടസ്സംമൂലം പൂരം ശരിക്കും ആസ്വദിക്കാന്‍ സാധിക്കാത്തവരേറെയുണ്ട്. എന്നാലും ഇതേവരെ അവിടെയുള്ള മരങ്ങളെ കുറ്റപ്പെടുത്തുകയോ സുഗമമായി പൂരം ആസ്വദിക്കാന്‍ അതെല്ലാം നീക്കം ചെയ്യണമെന്നോ ആരുംതന്നെ പറഞ്ഞിട്ടില്ല. ആരാധനാലയപരിസരം പോസിറ്റീവ് എനര്‍ജികൊണ്ടു നിറഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ നമ്മില്‍ ദൈവികചൈതന്യമുണ്ടാകൂ. ദൈവികചൈതന്യമായാല്‍ അഭിപ്രായഐക്യമായി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്