Letters

അച്ചന്മാരുടെ സ്ഥലംമാറ്റം

Sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഇപ്പോള്‍ സഭയില്‍ അച്ചന്മാരുടെ സ്ഥലം മാറ്റം നടക്കുന്ന സമയമാണല്ലോ. ചിലരെങ്കിലും ഇപ്പോള്‍തന്നെ പുതിയ ചുമതലകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈ അടുത്തകാലത്ത് ഒരു വികാരിയച്ചന്‍ ഒരു സ്ഥലംമാറ്റത്തില്‍ സംഭവിച്ച ഒരു കാര്യം സൂചി പ്പിച്ചു. ഒരു ഇടവകയില്‍ സ്ഥലം മാറി ചെന്നപ്പോള്‍ കാഴ്ചയില്‍ വിശ്വാസ്യത തോന്നിയ ഒരു ചേട്ടന്‍ പരിചയപ്പെടാനായി ആദ്യ ദിവസങ്ങളില്‍ തന്നെ പള്ളിയില്‍ എത്തി. ആ ഇടവകയിലെ കൂട്ടുകൂടാന്‍ പാടില്ലാത്ത ആളുകളുടെ ഒരു ലിസ്റ്റ് അച്ചന് കൊടുത്തു. യഥാര്‍ത്ഥത്തില്‍ ആ ചേട്ടന് ഇഷ്ടമല്ലാത്ത ആളുകളുടെ ലിസ്റ്റ് ആയിരുന്നു അത്. അച്ചനാണെങ്കില്‍ അത് പ്രകാരം അവരെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ നഷ്ടമായും അജപാലന ശുശ്രൂഷയില്‍ വന്ന ഒരു ദുഃഖകരമായ അധ്യായമായി തോന്നുകയും ചെയ്തു.

അതിനാല്‍ നമ്മുടെ ബഹുമാനപ്പെട്ട അച്ചന്മാര്‍ ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇടവക ജനങ്ങളെപ്പറ്റി മുന്‍കൂട്ടി അറിയണമെന്നുള്ളവര്‍ക്കു മുന്‍ വികാരിമാരില്‍ നിന്നോ, നിഷ്പക്ഷരായ ഇടവകക്കാരില്‍ നിന്നോ, മഠങ്ങളില്‍ നിന്നോ വിവരം ശേഖരിക്കുന്നതാണ് ഏറെ ഉത്തമം. അത് ഇടവകയ്ക്കും അച്ചനും സഭയ്ക്കും കൂടുതല്‍ അനുഗ്രഹപ്രദവുമായിരിക്കും.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്