Letters

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

Sathyadeepam

പി.ജെ. വര്‍ഗീസ്, കുമ്പളം

സത്യദീപം 2018 ഒക്ടോബര്‍ ലക്കം 10-ല്‍ ശ്രീമതി റൂബി ജോണ്‍ ചിറയ്ക്കല്‍ എഴുതിയകത്ത് വായിച്ചു. പ്രളയത്തിനുമുമ്പും പ്രളയസമയത്തും. മനുഷ്യന്‍റെ സ്വഭാവവിശേഷങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടും, വായിക്കുന്ന ആര്‍ക്കും മുഷിപ്പ് അനുഭവപ്പെടാതെയും എഴുതിയ കത്തിന് അഭിനന്ദനങ്ങള്‍.

ഉപകാരം ചെയ്യുമ്പോള്‍ അത് അര്‍ഹിക്കുന്ന കൈകളിലാണോ എത്തിപ്പെടുന്നതെന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. സഹായത്തിന് ഒരു അര്‍ഹതയുമില്ലാത്തവര്‍ അര്‍ഹരായി വരുമ്പോള്‍ കഷ്ടത അനുഭവിക്കുന്നവര്‍ പിന്തള്ളപ്പെടുകയാണു ചെയ്യുന്നത്.

പല ഭാഗങ്ങളില്‍ നിന്നും പലതരത്തിലുള്ള സഹായങ്ങള്‍ എത്തുമ്പോള്‍ അതു വീതിച്ചുകൊടുക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട കൈകളില്‍ എത്തുമ്പോള്‍ ആ കൈകള്‍ അര്‍ഹരായവരെ തഴയുന്ന കാഴ്ച വളരെ വേദനയുളവാക്കുന്നതാണ്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്