Letters

പ്രകൃതിദുരന്തം

Sathyadeepam

പി.ജെ. ജോണി, പുത്തൂര്‍, മേലോര്‍കോട്

പ്രകൃതിദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആദ്യമേതന്നെ പ്രണാമം. ദൈവം കനിഞ്ഞു നല്കിയ പ്രകൃതിയെ ഇന്നു നമ്മള്‍ എത്രമാത്രമാണു മലിനമാക്കിക്കൊണ്ടിരിക്കുന്നത്. പുഴകള്‍, നദികള്‍, കടലുകള്‍ ഇവയിലെല്ലാം നാം മാലിന്യങ്ങള്‍ തള്ളി പ്രകൃതിയെ വികൃതമാക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ പരിസ്ഥിതിയെ സ്നേഹിക്കും, സ്നേഹിക്കണം. അനുഭവങ്ങള്‍ വരുമ്പോഴാണു നാം കണ്ണുകള്‍ തുറക്കുന്നത്. അതുവരെയും നമ്മള്‍ പ്രകൃതിയെ അലക്ഷ്യമായി കരുതുന്നു. ഇന്നിന്‍റെ ആവശ്യം ദൈവഭയവും ദൈവവിശ്വാസമുള്ളവരുമായി വളരുക എന്നതാണ്. അങ്ങനെ വളര്‍ന്നു വന്നാല്‍ ദൈവത്തിന്‍റെ കരം നമ്മുടെ കൂടെ എന്നും ഉണ്ടായിരിക്കും. പ്രളയദുരിതത്തില്‍ സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു. നമുക്കു കൂട്ടായ്മയില്‍ ഒന്നിച്ച് അണിചേര്‍ന്നു നീങ്ങാം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്