Letters

ആഗോള മെത്രാന്‍ സിനഡ്

Sathyadeepam

കുഞ്ഞുമോന്‍ ജെ., ചേര്‍ത്തല

ഒക്ടോബര്‍ 3-28 തീയതികളിലായി റോമില്‍ നടന്ന ആഗോള മെത്രാന്‍ സിനഡില്‍ സംബന്ധിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്‍റെ ദര്‍ശനങ്ങളും അനുഭവങ്ങളും സത്യദീപവുമായി പങ്കുവച്ചതു വായിക്കുവാനിടയായി. യുവജനങ്ങളോടൊപ്പം സഭയുടെ ദൗത്യം എങ്ങനെ നിര്‍വഹിക്കുവാന്‍ കഴിയുമെന്ന സിനഡിന്‍റെ ചര്‍ച്ച വളരെ സ്വാഗതാര്‍ഹമാണ്.

സഭാനേതൃത്വത്തിന്‍റെ പ്രസംഗങ്ങളേക്കാളും ചര്‍ച്ചകളേക്കാളും ഉപരി ക്രിസ്തുവിനോട് ഐക്യപ്പെട്ട് സമര്‍പ്പണവും ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതവും സമര്‍പ്പിതര്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും യുവജനങ്ങളെ ക്രിസ്തുവിലേക്കും സഭയിലേക്കും അടുപ്പിക്കുവാന്‍ സാധിക്കും. ഇടവകഭരണത്തിനു നിയോഗിക്കുന്ന വൈദികര്‍ക്കു പാണ്ഡിത്യത്തേക്കാള്‍ ഉപരി പ്രാര്‍ത്ഥനയും സാധാരണ മനുഷ്യരെ മനസ്സിലാക്കി അവരുമായി ഇടപഴകാനുള്ള എളിമയും ലളിതജീവിതവും മതി. അത്ഭുതകരമായ മാറ്റം സഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം