Letters

മനഃസമ്മതം ആഘോഷമായി നടക്കട്ടെ

Sathyadeepam

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

മനഃസമ്മതചടങ്ങുകള്‍ ആര്‍ഭാടമാക്കുന്നതിനു കത്തോലിക്കാസഭ കൂട്ടുനില്ക്കുന്നു എന്നു തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുള്ള ഒരു കത്ത് സത്യദീപത്തില്‍ വായിക്കാന്‍ ഇടവന്നു.

കാലം മാറി; ഒരുപാടു മാറ്റങ്ങള്‍, പരിഷ്കാരങ്ങള്‍ കത്തോലിക്കാസഭയിലും പ്രത്യേകിച്ചു കേരളത്തിലും സംഭവിച്ചിട്ടുള്ളതു നമുക്കു വിസ്മരിക്കാന്‍ കഴിയില്ല. ഇന്ന് എല്ലാവര്‍ക്കും ഒന്നോ രണ്ടോ മക്കള്‍ മാത്രമേയുള്ളൂ. അവരുടെ മംഗളകര്‍മങ്ങള്‍ ആഘോഷമായി നടത്താന്‍ ആഗ്രഹിക്കുന്നവരാണു ഭൂരിപക്ഷം പേരും.

കൂദാശകളല്ലാത്ത എത്രയോ കാര്യങ്ങള്‍ ഇവിടെ ആഘോഷങ്ങളായി മാറിയിരിക്കുന്നു. കാലത്തിനൊത്തു സഭയിലും മാറ്റങ്ങള്‍ വരേണ്ടതാണ്. മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതൊന്നും നിലനില്ക്കാനുള്ള സാദ്ധ്യതകള്‍ കുറവാണ്. അതുകൊണ്ടു മനഃസമ്മതം ഇതുപോലെ ആഘോഷങ്ങളായി നടക്കട്ടെ!

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്