Letters

ആദ്യകുര്‍ബാന സ്വീകരണം

Sathyadeepam

ജോണി പുത്തൂര്‍, പാലക്കാട്

ഇന്നു നമ്മുടെ (ക്രൈസ്തവരുടെ) ഇടയില്‍ വളരുന്ന ഒരു പ്രവണതയാണ് ആദ്യകുര്‍ബാന സ്വീകരണം ഏറ്റവും വൈകിക്കുന്നത്. വിശ്വാസപരിശീലനം അഞ്ചാം ക്ലാസ്സില്‍ എത്തിയിട്ടും വി. കുര്‍ബാന സ്വീകരിക്കാത്ത കുട്ടികളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പറയുന്നത്, പിതാവ് അല്ലെങ്കില്‍ മാതാവ് വിദേശത്താണെന്നാണ്. പിന്നീടു പറയുന്നത് അവര്‍ (രക്ഷകര്‍ത്താക്കള്‍) വന്നിട്ടു നടത്താമെന്ന്. ഇതു പലപ്പോഴും ചെന്നെത്തുന്നതു കുട്ടികളുടെ വൈകിയെത്തുന്ന ആദ്യകുര്‍ബാന സ്വീകരണത്തിലേക്കാണ്. ഇതു നല്ല പ്രവണതയായി തോന്നുന്നില്ല. ആദ്യകുര്‍ബാനസ്വീകരണത്തിലൂടെ കുട്ടികള്‍ക്ക് കിട്ടേണ്ട ദൈവാനുഗ്രഹത്തെയും ദൈവഭയത്തെയും ദൈവവിശ്വാസത്തെയുമാണു രക്ഷാകര്‍ത്താക്കള്‍ തടഞ്ഞുനിര്‍ത്തുന്നത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്