Letters

മാര്‍ എടയന്ത്രത്തിന് പ്രാര്‍ത്ഥനാശംസകള്‍!

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

മാര്‍ എടയന്ത്രത്ത് പിതാവിനെ എനിക്കു നേരിട്ടു പരിചയമില്ല. 2007-ല്‍ ഞാന്‍ സത്യദീപത്തില്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് അഭിനന്ദനം അറിയിച്ചുകൊണ്ട് എന്നെ ഫോണ്‍ വിളിച്ചതാണ് ആദ്യസംഭവം. പിന്നീടു മൂന്നുനാലു പ്രാവശ്യം ഞാനെഴുതിയ കത്തുകള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടിയും നല്കിയിട്ടുണ്ട്. മനുഷ്യബന്ധങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്കുന്നു എന്ന് എനിക്കു തോന്നി. എറണാകുളത്ത് എന്തു സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ. യോഗ്യത ഉണ്ടായിരുന്നതുകൊണ്ടല്ലേ അദ്ദേഹത്തെ മെത്രാനാക്കിയത്? യോഗ്യത ഉണ്ടെന്ന കണ്ടതുകൊണ്ടല്ലേ സിനഡ് അദ്ദേഹത്തെ മാണ്ഡ്യ രൂപതാ ബിഷപ്പാക്കിയത്. ഏറെ നന്മകള്‍ അദ്ദേഹത്തിനു ചെയ്യാനാവും. പാവങ്ങളുടെ പക്ഷം പിടിക്കുന്നവരെ ദൈവം ഉപേക്ഷിക്കില്ല. ആദ്യത്തെ സൂനഹദോസിനുശേഷം വി. പത്രോസ്, വി. പൗലോസിനു നല്കിയ ഉപദേശം "പാവങ്ങളെപ്പറ്റിയുള്ള ചിന്ത വേണം" (ഗലാ. 2:10) എന്നായിരുന്നല്ലോ. പിതാവിനു പ്രാര്‍ത്ഥനാശംസകള്‍!

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം