Letters

പ്രവാചകശബ്ദത്തിന്‍റെ ശക്തമായ പ്രതിധ്വനി

Sathyadeepam

ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

ഗതകാലസംഭവങ്ങളെ ഉള്ളിലൊതുക്കി വരുംകാല സംഭവങ്ങളെ മുന്നില്‍ക്കണ്ട് അവയെ അപഗ്രഥിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും ജീവിതശൈലിയും ദൈവാഭിമുഖ്യവും തീക്ഷ്ണതയും നിറഞ്ഞ പഴയ നിയമപ്രവാചകരുടെ പ്രബോധനപരവും വിമര്‍ശനാത്മകവുമായ പ്രവചനശബ്ദത്തിന്‍റെ അതിശക്തമായ ഒരു പ്രതിധ്വനിയാണ്. 2013 മാര്‍ച്ച് 19-ന് സ്ഥാനമേറ്റതിനെത്തുടര്‍ന്നു ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനസമൂഹത്തില്‍ പ്രത്യേകിച്ചും ക്രൈസ്തവജനതയില്‍ രൂപംകൊണ്ട ഇതേ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് 2013 ഒക്ടോബര്‍ മാസത്തില്‍ സത്യദീപത്തില്‍ "ഒരു നവോത്ഥാനത്തിന്‍റെ തേരാളി" എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ചെരിഞ്ഞുകൊണ്ടിരുന്ന സഭയെ നേരെയാക്കുവാന്‍ ഒരു ഫ്രാന്‍സിസ് അസ്സീസിയുടെ നേതൃത്വത്തിനു സാധിച്ചെങ്കില്‍ ഇന്നത്തെ സഭയ്ക്ക് ഒരു നവോത്ഥാനം നല്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സാധിക്കും. അതിനു സഭ ഉണരണം. എല്ലാ രംഗങ്ങളിലും പ്രത്യേകിച്ചും മതബോധന ക്ലാസ്സുകള്‍, സെമിനാരികള്‍, പരിശീലന കേന്ദ്രങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ കുടുംബയോഗങ്ങള്‍, പൊതുധ്യാനങ്ങള്‍ മുതലായ എല്ലാ പ്രബോധനരംഗങ്ങളിലും മാര്‍പാപ്പയുടെ എല്ലാ പ്രബോധന രേഖകളും പഠനവിഷയമാക്കണം. സമീപ കാലങ്ങളില്‍ സഭ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇതായിരിക്കും യുക്തമായ പരിഹാരം

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി