Letters

ഒരു നിരീക്ഷണസംവിധാനം

Sathyadeepam

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും മാന്യമായ സ്ഥാനമാണു ക്രൈസ്തവപുരോഹിതര്‍ക്കു സമൂഹം നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകളായി അവര്‍ ഇവിടെ നടത്തിയിട്ടുള്ള സമാനതകളില്ലാത്ത സേവനങ്ങളിലൂടെയാണ് ഇപ്രകാരമുള്ള ആദരവു നേടാന്‍ അവര്‍ക്കായത്. എന്നാല്‍ അടുത്ത കാലത്ത് ഏതാനും ചില വൈദികരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ഈ സമൂഹത്തിനാകെ അപമാനമാണ്.

എവിടെയൊക്കെയോ നമുക്കു പിഴവു പറ്റിയിരിക്കുന്നു. സെമിനാരി പഠനകാലം മുതല്‍ ഇവരെ നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ പൗരോഹിത്യത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ നിരീക്ഷണം കാര്യക്ഷമമല്ലെന്നാണു സമീപകാല അനുഭവങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്.

ഓരോ സ്ഥാപനങ്ങളുടെയും മേധാവികളായി വരുന്നവര്‍ അവിടെ അവരുടേതായ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയാണ്. അവരെക്കുറിച്ചുള്ള പരാതികള്‍ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. പരാതികള്‍ക്ക് അര്‍ഹമായ പരിഗണന നല്കിയിരുന്നുവെങ്കില്‍ എല്ലാ ഏകാധിപതികളെയുംപോലെ ജയിലറകളിലേക്ക് അവര്‍ക്കു പോകേണ്ടി വരുമായിരുന്നില്ലേ?

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു