

ഏവര്‍ക്കും സ്വീകാര്യമായതും, തങ്ങളുടെ വ്യതിരക്തത കാത്തുസൂക്ഷിക്കാനാകുന്നതുമായ പൊതുഭവനമാണ് സഭയെന്ന് പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രാസംഗികന്‍ ഫാ. റൊബേര്‍ത്തോ പസൊളീനി ഓര്‍മ്മിപ്പിച്ചു. ക്രിസ്തുമസിന് ഒരുക്കമായുള്ള ആഗമനകാലധ്യാനത്തിന്റെ ഭാഗമായി ഡിസംബര്‍ 12 വെള്ളിയാഴ്ച, പോള്‍ ആറാമന്‍ ഹാളില്‍ പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഭയിലെ ഐക്യം ഏകരൂപ മെന്ന സ്വഭാവമുള്ളതല്ലെന്നും, യഥാര്‍ഥ ഐക്യം, മറ്റുള്ളവരുടെ വ്യത്യസ്തതകള്‍ അഭിമുഖീകരി ക്കുന്നതിനെ ഭയപ്പെടുന്ന ഒന്നല്ലെന്നും ഫാ. പസൊളീനി ഓര്‍മ്മിപ്പിച്ചു. ബാബേല്‍ ഗോപുരവുമായി ബന്ധപ്പെട്ട ചിന്തകള്‍ പരാമര്‍ശിച്ചുകൊണ്ട്, ദൈവം ഓരോരു ത്തര്‍ക്കും തങ്ങളുടെ വ്യക്തിപരമായ അന്തസ്സ് തിരികെ നല്കുന്നവനാണെന്നും, ഏവരും ഒരുപോലെയായിരിക്കുക എന്നതില്‍നിന്നുള്ള സ്വാതന്ത്ര്യം ഏറ്റവും വലിയ നന്മകളില്‍ ഒന്നാണെന്നും പൊന്തിഫിക്കല്‍ ഭവനത്തെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സഭയില്‍ ഏവരുടെയും വ്യതിരക്ത തകളെയും വ്യത്യസ്തതകളെയും ഇല്ലാതാക്കാനല്ല, സ്വാഗതം ചെയ്യാനാണ് ശ്രമിക്കേണ്ടത്. അത് സഭയുടെ നവീകരണത്തിന്റെ ഭാഗമാണ്. സഭയിലെ ഐക്യം എന്നത് എല്ലാവരും തുല്യരായിരിക്കാന്‍വേണ്ടി വ്യത്യസ്തതകള്‍ പരസ്പരം ഇല്ലായ്മ ചെയ്യുന്നതല്ല. സഭ ഏവരുടെയും ഭവനമാകാനാണ് പരിശ്രമിക്കേണ്ടത് - അദ്ദേഹം വിശദീകരിച്ചു.
സഭ അതിന്റെ കൗദാശികമായ സ്വഭാവം മറന്ന്, ഒരു സാമൂഹ്യ സംഘടനയായി മാറാന്‍ ശ്രമിച്ചാല്‍, അതു സഭയെ തകര്‍ച്ചയിലേക്കാണ് നയിക്കുക യെന്ന് ഫാ. പസൊളീനി ഓര്‍മ്മിപ്പിച്ചു. വിശ്വാസവും ആരാധനാ ക്രമവും ക്രൈസ്തവ ആധ്യാത്മികതയും നഷ്ടം വരാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സഭയെന്നത്, മാനവികമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് പണിതുയര്‍ത്തേണ്ട ഒന്നല്ല. മറിച്ച് അത്, സ്വീകരിക്കപ്പെടുകയും, സംരക്ഷിക്ക പ്പെടുകയും ശുശ്രൂഷിക്കപ്പെടുകയും ചെയ്യേണ്ട ഒരു ദാനമാണ്. - ഫാ. പസോളിനി വിശദീകരിച്ചു.