നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

Published on

ഓരോ വീഴ്ചയ്ക്കും ശേഷം എഴുന്നേറ്റു വരാന്‍ കഴിയേണ്ടതുണ്ട്. ഇതു മനസ്സിലാക്കാത്ത ആളുകള്‍ ഇപ്പോഴും നിരവധിയാണ്. ഏതൊരു മനുഷ്യ വ്യക്തിയും അവന്റെ അഥവാ അവളുടെ മാത്രം പ്രവര്‍ത്തികള്‍ കൊണ്ടല്ല നിര്‍വചിക്ക പ്പെടുന്നത്. നീതി എന്നത് എല്ലായ്‌പ്പോഴും പ്രായശ്ചിത്തത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു പ്രക്രിയയാണ്.

നമ്മുടെ ഇന്നത്തെ ജയില്‍ ശിക്ഷാ സംവിധാന ത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ട്. കര്‍ത്താ വിന്റെ വിമോചിതര്‍ മടങ്ങുകയും സിയോനിലേക്ക് ഗാനാലോപനത്തോടെ വരികയും ചെയ്യണമെന്ന ഏശയ്യ പ്രവചനത്തിലെ വാക്യങ്ങള്‍ ഓര്‍ക്കുക. തടവുകേന്ദ്രങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ പരിക്ഷീണരാവുകയോ നിരുത്സാഹപ്പെടുകയോ ധൈര്യം കൈവിടുകയോ ചെയ്യാന്‍ ഇടയാകരുത്. അവര്‍ ദൃഢനിശ്ചയത്തോടെയും ധൈര്യത്തോ ടെയും സഹകരണ മനോഭാവത്തോടെയും മുന്നോട്ടുപോകേണ്ടതുണ്ട്.

പാപത്തിന്റെയും സഹനത്തിന്റെയും കഠിന ഭൂമിയില്‍ നിന്ന് കരുണയുടെയും ക്ഷമയുടെയും മനോഹരമായ പുഷ്പങ്ങള്‍ നാമ്പെടുത്തു വിരിയുന്നു. തടവറയുടെ ഭിത്തികള്‍ക്ക് ഉള്ളില്‍ തന്നെ മാനവികത പക്വത പ്രാപിക്കും. ആരും നഷ്ടപ്പെട്ടു പോകാതിരിക്കുകയും എല്ലാവരും രക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അതാണ് ദൈവം ആഗ്രഹിക്കുന്നത്. ലോകത്തില്‍ ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തികളുടെയും ലക്ഷ്യം ഇതാണ്.

(ജൂബിലിയോടനുബന്ധിച്ച് ഡിസംബര്‍ 14 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തടവുകാര്‍ക്കു വേണ്ടി ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്. 90 ലോകരാജ്യങ്ങളില്‍ നിന്നുള്ള തടവുകാരുടെയും കുടുംബങ്ങളുടെയും തടവറ ജോലിക്കാരുടെയും പ്രതിനിധികള്‍ ജൂബിലിയില്‍ പങ്കെടുക്കുന്നതിനായി റോമില്‍ എത്തിയിരുന്നു.)

logo
Sathyadeepam Online
www.sathyadeepam.org