Letters

ഇത്ര അടച്ച് ആക്ഷേപിക്കണോ?

Sathyadeepam

ഇടയ്ക്കു ടിവിയിലും വാട്‌സാപ്പിലും ചില മാധ്യമങ്ങളിലും സിനിമയിലും വൈദികരെയും കന്യാ സ്ത്രീകളെയും അടച്ച് ആക്ഷേപിക്കുന്നതായി കാണുന്നുണ്ട്. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ സ്‌നേഹവും എളിമയും വിനയവുമുള്ളവരാണ് പ്രേഷിതര്‍. ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും അവരോട് ഇടപഴകിയിട്ടുണ്ടെങ്കില്‍ ഇതു മനസ്സിലായിട്ടു ണ്ടാകും. ഇന്നു ഇടവകയിലും രൂപതയിലും ലോക ത്തിലെമ്പാടും അവര്‍ ചെയ്യുന്ന പ്രേഷിതവേലകള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ അവരെ അഭിനന്ദിക്കുകയും അനുമോദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. അത്തരക്കാര്‍ വളരെയുണ്ട്. അനാഥാലയ ങ്ങള്‍ നടത്തുന്ന, കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന, ആദിവാസികളെ സംരക്ഷിക്കുന്ന, മാനസീകരോഗികളെ ശുശ്രൂഷിക്കുന്ന എയ്ഡ്‌സ് രോഗികളെ പരിചരിക്കുന്ന 2500-ല്‍പ്പരം സഹോദരീ സഹോദരന്മാരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം ഉണ്ട്. ഈ പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഈ ആക്ഷേപം ഉയര്‍ത്തുന്നവര്‍ക്കു സാധിച്ചിരുന്നെങ്കില്‍? വി. മദര്‍ തെരേസ, ഫാ. ഡാമിയന്‍, വി. വിന്‍സന്റ് ഡി പോള്‍ തുടങ്ങിയവരുടെ പാതകളാണ് ഈ വൈദികരും സിസ്റ്റേഴ്‌സും പിന്തുടരുന്നത്. ഭിക്ഷക്കാര്‍ നമ്മുടെ വീട്ടില്‍ വന്നാല്‍ അവരോടു നാം പുലര്‍ത്തുന്ന സമീപനമെന്താണ്? പട്ടിയില്ലെങ്കിലും 'നായയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് എഴുതിവച്ചു നാം പലരോടും മുഖം തിരിക്കുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രേഷിതവേല ചെയ്യുന്ന വൈദികരെയും കന്യാസ്ത്രീകളെയും അടച്ചാക്ഷേപിക്കുന്നത് എന്തിനാണ്?
ഇത്തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ എന്തെങ്കിലും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്നു ചിന്തിക്കുക. മാര്‍പാപ്പ എഴുതിയ 'എല്ലാവരും സഹോദരര്‍' എന്ന ചാക്രീക ലേഖനം അവര്‍ ഇടയ്ക്കിടെ വായിക്കുക. പ്രേഷിത വേല ചെയ്യുന്ന മിഷനറിമാരുടെ മാതൃകകള്‍ വിലയിരുത്തുന്നതും നല്ലതാണ്.

വര്‍ഗീസ് മാളിയേക്കല്‍, അങ്കമാലി

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം