Letters

ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്‌നേഹിക്കാന്‍ എന്തുവേണം

Sathyadeepam
  • ഡേവിസ് വിതയത്തില്‍, തൃപ്പൂണിത്തുറ

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് അനേകലക്ഷം വിശ്വാസികള്‍ അവരുടേതായിട്ടുള്ള അഭിപ്രായങ്ങള്‍ പല മാധ്യമങ്ങളില്‍ കൂടിയും, അല്ലാതെയും പൊതുജനത്തിനോട് സംവദിച്ചിട്ടുണ്ട്. എന്നാലും ശാശ്വതമായ ഒരു പരിഹാരം ഈ വഷയത്തില്‍ കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന അവസ്ഥയില്‍ ഏവരും ഉത്ക്കണ്ഠയോടെ ജീവിക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതി ആര്‍ക്കും വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഊഹാപോഹങ്ങള്‍ക്കും, അപഹാസ്യമായ വ്യാഖ്യാനങ്ങള്‍ക്കും, പ്രചാരം അനുദിനം വര്‍ധിച്ചുവരുമ്പോള്‍ നിഷ്പക്ഷമതികള്‍ ന്യായമായും ചല ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നു.

സഭാഐക്യം വേണമെന്ന അധരവ്യായാമം നിര്‍ത്തിയിട്ട് ഐക്യം സാധ്യമാകുന്നതിനുവേ ണ്ടിയുള്ള സമയബന്ധിതമായ കര്‍മ്മപദ്ധതികളിലേക്ക് തിരിയണം. ഇതിനായി സഭ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ഐക്യമാണ് പ്രധാനം, ഐക്യരൂപമല്ല (Unity is necessary not uniformity).

''നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ; ഉപ്പിന് ഉറകെട്ടാല്‍...'' ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഉയരുന്ന സ്വാഭാവികമായുള്ള എറണാകുളം-അങ്കമാലി അതിരൂപതയോടുള്ള അനുസരണക്കേടായോ, ധിക്കാരമായോ കാണേണ്ടതില്ല. അത് അവരുടെ വേദനയുടെയും ആശങ്കകളുടെയും വെളി െപ്പടുത്തലുകളാണ്.

ആയതിനാല്‍ പ്രമുഖര്‍ അധികാര സ്ഥാ നങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഈ പ്രശ്‌നം നീട്ടിക്കൊണ്ടുപോകാതെ സമൂലമായ ഒരു പരിഹാരം കണ്ടെത്തി സഭയെ പൂര്‍വാധികം ഗംഭീരമാക്കണം

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ