Letters

വളരുന്ന ലഹരി ഉപയോഗം

Sathyadeepam
  • സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മനുഷ്യപെരുപ്പം കൂടി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി, അവിടെ നിന്നും കേരളത്തിലേക്ക് തൊഴില്‍ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അര നൂറ്റാണ്ടു മുമ്പ് കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് മലയാളികള്‍ പോയതു പോലെയാണു ഇക്കൂട്ടര്‍ വരുന്നത്.

കേരളം ലഹരി കച്ചവടത്തിന് യോജിച്ചതാണെന്ന് അവര്‍ മനസ്സിലാക്കി, കഞ്ചാവ് ചന്തയാക്കി കേരളത്തെ.

ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനപെരുപ്പം കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

നടപടി തുടരേണ്ടതുണ്ട്. ജീവിക്കാന്‍ അടിസ്ഥാനമായി വേണ്ടത് തൊഴിലും വരുമാനവുമാണ്. ജീവിക്കാന്‍ ആവശ്യമായ വരുമാനമില്ലെങ്കില്‍ മറ്റു പല മാര്‍ഗങ്ങളും തേടുകയെന്നത് സാധാരണമാണ്.

വരാനിരിക്കുന്ന കാലഘട്ടത്തില്‍ കംപ്യൂട്ടര്‍ തൊഴില്‍ (എ ഐ) പുരോഗമിക്കുന്തോറും തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് അനുമാനിക്കാം.

മലയാളികളും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറിയില്ലെങ്കില്‍ വരും തലമുറകള്‍ ഏറെ പ്രയാസപ്പെടുമെന്ന് ഉറപ്പാണ്. അധികമായാല്‍ അമൃതും വിഷമാകും, ജാഗ്രതൈ.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല