Letters

ദേവാലയ സംഗീതം; കര്‍ണ്ണകഠോരം

Sathyadeepam

ദേവലയ സംഗീതം എത്ര ഹൈ ടെക് ആക്കിയാലും സഹിക്കാം, ഒപ്പം ഒരു സത്യം അടിവരയിട്ട് പറയട്ടെ. (ലക്കം 43). അത് ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പവിത്ര സമയമാണ്. സാക്ഷാല്‍ ദൈവവും വെറും സൃഷ്ടിയായ മനുഷ്യനും തമ്മില്‍ സംവേദിക്കുന്ന സ്വര്‍ഗീയ നിമിഷം. അപ്പോള്‍ കര്‍ണ്ണകഠോരമായ, ദേവാലയ ഭിത്തിയെപ്പോലും കുലുക്കുന്ന ശബ്ദത്തില്‍, മനസ്സിന്റെ ഏകാഗ്രത തകര്‍ക്കുന്ന ഗായകരുടെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പിശാചിന്റെ പ്രവര്‍ത്തിയായേ കരുതാന്‍ പറ്റൂ. കാരണം അവനറിയാം ദിവ്യകാരുണ്യത്തില്‍ ഇരിക്കുന്ന ശക്തി ആരാണെന്ന്.

അവന്‍ ഭൂമിയിലായിരുന്നപ്പോള്‍ ഇവന്‍ ദൈവപുത്രനാണ് എന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത് പിശാചുക്കളാണ്. അവരുടെ ഒരേ ഒരു ലക്ഷ്യം സൃഷ്ടിയും സൃഷ്ടാവുമായുള്ള സ്‌നേഹസംഭാഷണത്തില്‍ നിന്നും എങ്ങനെയെങ്കിലും പിന്തിരിപ്പിക്കുക. ഈ കെണിയില്‍ ഗായകര്‍ വീഴരുതേ എന്നൊരപേക്ഷയുണ്ട്. ദിവ്യകാരുണ്യ സ്വീകരണവേള പിന്‍ഡ്രോപ് സൈലന്റില്‍ ആയിരിക്കുക.

കുര്‍ബാന കിഴക്കോട്ടോ, തെക്കോട്ടോ, വടക്കോട്ടോ, പടിഞ്ഞാറാട്ടോ നിന്ന് കാര്‍മ്മികന്‍ ചൊല്ലിക്കോട്ടെ. സാധാരണ വിശ്വാസികള്‍ക്ക് ഇതൊരു പ്രശ്‌നമേയല്ല. എന്നാല്‍ ഗായകരുടെ ശല്യത്തില്‍ നിന്നും വിശ്വാസികളെ രക്ഷിക്കണം.

  • ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?