Letters

ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം

Sathyadeepam

അജിത ജോസി, ആമ്പല്ലൂര്‍

ജൂണ്‍ 29 (ലക്കം 46) "ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം" എന്ന തലക്കെട്ടോടെ ഡോ. സിബി മാത്യു ഐപിഎസിന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചതു വളരെ ഹൃദ്യവും പ്രചോദനാത്മകവുമായി. ഉന്നത സ്ഥാനീയനായ ഒരു ഉദ്യോഗസ്ഥന്‍ തുറന്നുവച്ച പുസ്തകം കണക്കെ തന്‍റെ അഭിപ്രായങ്ങള്‍ ഭയലേശമെന്യേ പ്രകടിപ്പിക്കുകയും 'ദൈവത്തെ മാത്രം ഭയക്കുന്നു, ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു' എന്നു വിളിച്ചോതിയതും ശ്രദ്ധേയമായി. ആഗ്രഹിക്കാതിരുന്ന വഴിത്തിരുവുകളെല്ലാം ദൈവനിയുക്തമായ ഒരു വഴിയിലേക്കാണ് തന്നെ നയിച്ചതെന്നും ആ വഴികളിലൂടെ ദൈവമൊഴികെ മറ്റാരെയും ഭയപ്പെടാതെയും ദൈവത്തിലൊഴികെ മറ്റാരിലും ആശ്രയിക്കാതെയും യാത്ര ചെയ്യാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യവും 'നിര്‍ഭയം' അദ്ദേഹം പങ്കുവച്ചു. ഔദ്യോഗിക അനൗദ്യോഗിക ഉത്തരവാദിത്വങ്ങള്‍, കടമകള്‍, ശീലങ്ങള്‍ മുതലായവയില്‍ നാം ശ്രദ്ധിക്കേണ്ട ചില സവിശേഷ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ നമ്മെ കൂടുതല്‍ ചിന്തിപ്പിച്ചു. ഡോ. സിബി മാത്യു ഐപിഎസ് എന്ന ആ ഉദ്യോഗസ്ഥന് ഒരു 'ബിഗ്സല്യൂട്ട്!'

ഇടയലേഖനങ്ങള്‍, വചനപ്രസംഗങ്ങള്‍ തുടങ്ങിയവപോലുള്ള ഔപചാരിക സുവിശേഷ പ്രഘോഷണത്തേക്കാളൊക്കെ തികച്ചും വേറിട്ട, കാര്യക്ഷമമായ ഇത്തരം പ്രസിദ്ധീകരണ വിഷയങ്ങള്‍ / തലങ്ങള്‍ തിരഞ്ഞെടുത്ത സത്യദീപത്തിന് അഭിനന്ദനങ്ങള്‍.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്