Coverstory

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഫാ. ഫ്രാന്‍സിസ് ക്രിസ്റ്റി വട്ടക്കുഴി OFM Cap.
  • ഫാ. ഫ്രാന്‍സിസ് ക്രിസ്റ്റി വട്ടക്കുഴി OFM Cap.

വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശു ബേത്‌ലെഹെം എന്ന സ്ഥലത്ത് ജനിച്ചു എന്നത് ഒരു ചരിത്രസംഭവമാണ്; കെട്ടുകഥ ഒന്നുമല്ല (Lk. 2).

അഗസ്റ്റസ് സീസറിന്റെ കാലത്ത് കാനേഷുമാരിക്കായി (സെന്‍സസ്) സത്രങ്ങളില്‍ തമ്പടിച്ചവരുടെ എണ്ണം ക്രമാതീതമായിരുന്നതിനാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പരിശുദ്ധ കന്യാമറിയ ത്തിന്റെ പ്രസവം ഒരു കാലിത്തൊഴു ത്തില്‍ തന്നെ നടക്കേണ്ടി വന്നു!

പ്രസവസമയത്ത് സഹായിക്കാന്‍ വല്ല വയറ്റാട്ടിമാരും ഉണ്ടായിരുന്നോ, ആവോ? അതോ സ്വഭര്‍ത്താവ് ഔസേപ്പ് തന്നെ 'സൂതികര്‍മിണി' ജോലി ചെയ്‌തോ എന്തോ!!

വി. യൗസേപ്പേ, അങ്ങാണ് കുഞ്ഞിനെ ആദ്യം കയ്യിലെടുത്ത തെങ്കില്‍ അങ്ങുന്ന് ഭാഗ്യവാന്‍!

യൗസേപ്പിതാവേ, യുഗാന്ത്യംവരെ യേശു ശരീരം കയ്യിലെടുക്കുന്ന വൈദികര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണേ...

* * * * * * * *

ബെത്‌ലെഹം പുല്‍ക്കൂട്ടില്‍

മൂന്നു പേര്‍

1) നവജാത ശിശു

2) അമ്മമാതാവ്

3) യൗസേപ്പിതാവ്

നാം അവരോടൊപ്പം.

1. വിശുദ്ധ യൗസേപ്പിന്റെ കുടുംബത്തിന്

ചില സവിശേഷതകള്‍ ഉണ്ടായിരുന്നു.

a) A family without blood relationship - രക്തബന്ധം ഇല്ലാത്ത കുടുംബം.

b) Intimacy without genitality - ലൈംഗികത ഇല്ലാത്ത ആത്മബന്ധം.

c) Union without possesiveness - എന്റേത് എന്റേത് മാത്രം ആകാതെയുള്ള ഐക്യം.

രക്തബന്ധത്തിലുള്ള അടുപ്പം നല്ലതാണ്, ശരിയാണ്. എന്നാല്‍ അതെല്ലാം കടന്നു പോകും (Mk.12:18-27).

തിരുകുടുംബ നാഥനായ യൗസേപ്പിതാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് രക്തബന്ധത്തിന് അതീതമായ സ്വര്‍ഗമെന്ന കുടുംബത്തെപ്പറ്റിയാണ്. അവിടെ ദൈവവും മാലാഖമാരും മനുഷ്യനും അടങ്ങുന്ന ആ മഹാകുടുംബം!

ആ മഹാകുടുംബത്തിന്റെ കൊച്ചുപതിപ്പാണ് തിരുക്കുടുംബം.

ആ കുടുംബത്തിന്റെ രണ്ടു ലക്ഷണങ്ങളാണ് ലൈംഗികതയ്ക്ക് അതീതമായ സ്‌നേഹബന്ധവും, ആരെയും സ്വന്തമാക്കാതെ ഐക്യത്തില്‍ നിലനിര്‍ത്തലും.

വിശുദ്ധ യൗസേപ്പാണ് സ്വര്‍ഗീയ കുടുംബത്തില്‍ നമ്മള്‍ എത്തിച്ചേരണമെന്ന് ആഹ്വാനം ചെയ്യുന്നതും അവിടെ ആയിരിക്കുവാന്‍ നമ്മെ വെല്ലു വിളിക്കുന്നതും.

2) പരിശുദ്ധ കന്യകാമറിയം

യേശുവിന്റെ ജനനത്തോടെ പരിശുദ്ധ കന്യകാമറിയം ഒരു അമ്മയായി.

അമ്മ എന്നതിന്റെ

ചില സവിശേഷതകള്‍

നാമെല്ലാവരും സ്വന്തമാക്കാനുള്ള ഒരു വിളി നമുക്കുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും മാതാവാണ്.

a) അമ്മമാര്‍ക്ക് കിട്ടുന്ന വലിയൊരു വരമുണ്ട്. 'ഉറക്കം കളയാനുള്ള' വരം! ഒരു സ്ത്രീ തന്റെ ഉദരത്തില്‍ കുഞ്ഞ് ഉരുവാക്കപ്പെടുന്നതു മുതല്‍ തുടര്‍ച്ച യായി ഉറങ്ങാറില്ല! ഉദരത്തിലുള്ള കുഞ്ഞിന്റെ തട്ടും മുട്ടും മുതല്‍ അമ്മമാര്‍ക്ക് മുറിഞ്ഞ ഉറക്കമേ ഉള്ളൂ. ജനിച്ച കുഞ്ഞിനെ മുലയൂട്ടാനും കരയുന്ന കുഞ്ഞിനെ താരാട്ടുപാടാനും അമ്മ ഉണര്‍വ്വോടെ ഇരിക്കണമല്ലോ. സ്വന്തം മക്കള്‍ ഏതു പ്രായത്തില്‍ എത്തിയാലും സ്‌നേഹ അമ്മമാര്‍ അവരുടെ ഉറക്കം കളഞ്ഞ് കാത്തിരിക്കും.

ആണ്‍-പെണ്‍ വ്യത്യാസ മില്ലാതെ അപരനുവേണ്ടി ഉറക്കം കളയാനുള്ള വരം അമ്മ മാതാവ് നമ്മള്‍ക്ക് വാങ്ങി തരട്ടെ.

b) എല്ലാ ദ്രാവകങ്ങളും - വെള്ളം, പാല്‍, എണ്ണ etc താഴോട്ട് ഒഴുകുന്നു. എന്നാല്‍ അമ്മമാരുടെ കണ്ണുനീര്‍ മുകളിലേക്കാണ് ഒഴുകുക എന്നൊരു ചൊല്ലുണ്ട്. 'കണ്ണുനീരിന്റെ പുത്രന്‍ നശിച്ചുപോകുകയില്ല' എന്ന അംബ്രോസ് പിതാവിന്റെ ഉപദേശം വിശുദ്ധ മോനിക്കായെ ധൈര്യപ്പെടുത്തി.

മോനിക്കായുടെ കണ്ണുനീര്‍ മുകളിലോട്ട് ഒഴുകി, വര്‍ഷങ്ങ ളോളം സ്വര്‍ഗത്തിലേക്ക് ഒഴുക്കി, അഗസ്റ്റിനോസിനെ മാനസാന്തര പ്പെടുത്തി, വിശുദ്ധന്‍ ആക്കി!!

നമ്മളിലുള്ള അമ്മ സ്വഭാവത്തെ വളര്‍ത്തിയെടുക്കുവാന്‍ ഈ ക്രിസ്മസ് കാലത്ത് അമ്മ മാതാവ് നമ്മള്‍ക്ക് പ്രചോദനമാണ്. മറിയത്തിലെ അമ്മ ദൈവത്തിലെ അമ്മ സ്വഭാവത്തിലേക്ക് നമ്മെ മാടി വിളിക്കുന്നു.

'മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാന്‍ ആകുമോ, പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ, അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല' (Is. 49:15-16)

c) അമ്മയെ തിന്നു കുഞ്ഞു വളരുന്നു, അമ്മയെ കുടിച്ച് കുഞ്ഞു വലുതാവുന്നു, അമ്മ എന്നാല്‍ ദിവ്യകാരുണ്യത്തിലേ ക്കുള്ള ഒരു ചൂണ്ടുപലക എന്നും വേണമെങ്കില്‍ മനസ്സിലാക്കാം.

3) ക്രിസ്മസ് ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ജനിച്ചു വീണ ആ പൊന്നുണ്ണി 'ദൈവം നമ്മോടു കൂടെ' തന്നെ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഏശയ്യ പ്രവാചകന്‍ പറഞ്ഞുവച്ചു, 'യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും' (Is. 7:14).

നവജാതന്റെ ഉണര്‍വിലും ഉറക്കത്തിലും ചിരിയിലും കരച്ചിലിലും മാറ്റൊലി കൊള്ളുന്ന ഒരു വാക്കാണ് 'ഇമ്മാനുവേല്‍' - ദൈവം നമ്മോടുകൂടെ.

ദൈവം നമ്മോടുകൂടെ ആകുന്നതിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടല്ലോ.

a) ഒന്നാമതായി 'ദൈവം നമ്മോട് കൂടെ' ആയത് സൃഷ്ടിയില്‍.

സൃഷ്ടിയുടെ സമയത്ത് മനുഷ്യന്‍ ഉള്‍പ്പെടെ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. 'ദൈവം നമ്മോടുകൂടെ' (Gen. 1,2) ആദ്യ മാതാപിതാക്കള്‍ പാപം ചെയ്തു കഴിഞ്ഞപ്പോള്‍ അവരെ തേടി ദൈവം വന്നു 'ഇമ്മാനുവേല്‍' (Gen. 3).

b) യേശുക്രിസ്തുവിന്റെ ജനനം 'ഇമ്മാനുവേല്‍' സംഭവത്തിന്റെ രണ്ടാംഘട്ടം.

ഇത്രയും വലിയ ഒരു സംഭവം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല! പാതിരാത്രിയില്‍ പൈതലിന്റെ ജനനത്തില്‍ ആടിയതും പാടിയതും നൃത്തം ചവിട്ടിയതും മനുഷ്യരല്ലായിരുന്നു; മാലാഖമാര്‍ ആയിരുന്നു!

ക്രിസ്മസ് ദിനത്തിലെ 'ദൈവം നമ്മോടുകൂടെ' എന്നത് കൂടുതല്‍ സജീവമാക്കാന്‍ 1223-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഗ്രേച്ചിയോവില്‍ ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ചു.

ക്രിസ്തുവില്‍ 'ദൈവം നമ്മോടുകൂടെ' ആയിരിക്കുന്നത് ഒരൊറ്റ കാര്യത്തിനാണ്.

'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം' (Jn.15:12).

c) 'ഇമ്മാനുവേലിന്റെ' മൂന്നാം ഘട്ടം സ്വര്‍ഗത്തിലാണ്. ആ അവസ്ഥയെപ്പറ്റിയും ഭവനത്തെപ്പറ്റിയും അവിടെ നമ്മള്‍ക്ക് ഇടം ലഭിക്കുന്നതിനെപ്പറ്റിയും ഈശോ വ്യക്തമായി നമുക്ക് പറഞ്ഞു തരുന്നുണ്ട് (Jn. 14.1/2).

നിത്യമായി 'നമ്മോട് കൂടെ ദൈവം' ആയിരിക്കുന്ന അവസ്ഥ സ്വര്‍ഗം!

അത് ഇവിടെ ഈ ഭൂമിയില്‍ തന്നെയാണ് ആരംഭിക്കുന്നത്.... 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്' (Lk. 17:21)

'ഇമ്മാനുവേല്‍' അനുഭവത്തിന്റെ ഉച്ചകോടി നമ്മള്‍ പ്രതീക്ഷിച്ചിരി ക്കുകയാണ്.

'ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കി കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനും ഞാന്‍ വീണ്ടും വന്നു നിങ്ങളെയും കൂട്ടിക്കൊണ്ട് പോകും' (Jn.14.3)

  • യേശുവിന്റെ ജന്മദിനത്തില്‍

'യേശു ജനിച്ചത് നന്നായി' എന്ന് നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് മാറ്റൊലികൊള്ളുമ്പോള്‍, നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും 'ഞാന്‍ ജനിച്ചത് നന്നായി' എന്ന് പറയാനും, കേള്‍ക്കാനും ഇട വരട്ടെ എന്ന പ്രാര്‍ഥനയോടെ ക്രിസ്മസ് ആശംസകള്‍!!!

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?

വിശുദ്ധ പീറ്റര്‍ കനീഷ്യസ് (1521-1597) : ഡിസംബര്‍ 21