അന്തിമമായ അഭിപ്രായ രൂപീകര ണങ്ങൾ ഇപ്പോഴും നടന്നിട്ടില്ലാത്ത ഒരു വിഷയമാണ് ട്രാൻസ്ജെൻഡേഴ്സിന്റേത് എന്നത് നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.
ഒരാൾ ജനിച്ചപ്പോൾ ഏത് പ്രഥമ ലിംഗ പ്രത്യേകതകളിലാണോ ആയിരുന്നത്, (Primary Sexual Characteristics) അവയോട് ചേരുന്ന ഒരു ഐഡന്റിറ്റി വികസിപ്പിച്ചു കൊണ്ടുവരണം എന്നതാണ് കത്തോലിക്കാ സഭയുടെ ധാർമ്മിക ദൈവശാസ്ത്ര വീക്ഷണം. അതിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് ട്രാൻസ്ജെൻഡേഴ്സ് പലരും നേരിടുന്നത്. ആ അനുഭവത്തോട് സഭ കൊടുക്കുന്ന പ്രതികരണത്തിൽ മൂന്നു കാര്യങ്ങളാണുള്ളത്:
വ്യക്തിയുടെ അന്തസ്സിനെ
ആദരിക്കുക. ഇതു വളരെ പ്രധാനപ്പെട്ടതാണ്.
അനുകമ്പയോടെ അനുഗമിക്കുക.
വ്യക്തിയെ ഈ ഒരു ഐഡന്റിറ്റി യുടെ പേരിൽ മാത്രമല്ലാതെ സമഗ്രമായി കാണുക.
ഒരു വ്യക്തി ജനിക്കുമ്പോൾ പ്രഥമ ലിംഗ പ്രത്യേകതകൾ പൂർണ്ണമായും നിർവചിക്കപ്പെട്ടിട്ടില്ലായെങ്കിൽ (Intersex), ഏതു ലിംഗ പ്രത്യേകത കളാണോ കൂടുതലായിട്ടുള്ളത് (Dominant) ആ ലിംഗത്തോടു ചേരുന്ന രീതിയിൽ ശസ്ത്രക്രിയകളാകാം എന്നതാണ് സഭയുടെ പഠനം.
ജെൻഡർ എന്നത് വളർന്നു വരുമ്പോൾ ഒരാൾ അനുഭവിക്കുന്ന ഒരു ആന്തരിക അവബോധമാണ്. താൻ ആണോ പെണ്ണോ മറ്റെന്തെങ്കിലുമോ ആണോ എന്ന അനുഭവം. അത് തികച്ചും വ്യക്തിനിഷ്ഠമാണ്. അത് മാനസികമാണ്. ആ അനുഭവത്തെ ജന്മനാൽ ലഭ്യമായിരിക്കുന്ന ലിംഗത്വ ത്തിലേക്ക് അനുരൂപണപ്പെടുത്തുക യാണ് വേണ്ടതെന്ന ഒരു കാഴ്ചപ്പാടാണ് ധാർമ്മിക ദൈവശാസ്ത്രത്തിനുള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയ സഭ അംഗീകരിക്കുന്നില്ല. അതിന് ചില കാരണങ്ങൾ പറയുന്നുണ്ട്.
1. ആന്ത്രോപോളജിക്കൽ ഇന്റഗ്രിറ്റി. ഒരു മനുഷ്യന്റെ ഐഡന്റിറ്റി നിശ്ചയിക്കുന്നത് എന്താണ്? ചിലർ പറയും ബോധമാണെന്ന്. വേറെ ചിലർ പറയുന്നത് ശരീരവും മനസ്സും ചേർന്നാണ് (embodied mind) ഐഡന്റിറ്റി നിശ്ചയിക്കുക എന്നാണ്. മനസ്സു മാത്രമല്ല. മനസ്സും ശരീരവും ചേർന്നാണ് ഒരാളുടെ ഐഡന്റിറ്റി നിശ്ചയിക്കുന്നത് എന്നതാണ് കത്തോലിക്കാ സഭയുടെ വീക്ഷണം. അടിസ്ഥാനപരമായ ഈ ഒരു വ്യത്യാസം ഇതിനോടുള്ള സമീപനത്തിൽ ഉണ്ടാകുമല്ലോ. സൈക്കോസോമാറ്റിക് യൂണിറ്റി സഭ ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ടാണ് രണ്ടും ഒരുമിച്ചു പോകേണ്ടതുണ്ട് എന്ന് സഭ പറയുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയകൾ ഇന്ന് മതേതര സമൂഹത്തിൽ വളരെ സ്വീകാര്യത നേടിയിട്ടുണ്ട്. സർക്കാർ അതിന് സൗജന്യങ്ങളും നൽകുന്നു. സഭ ഈ ശസ്ത്രക്രിയയെ കണക്കാക്കുന്നത് പ്രിൻസിപ്പൽ ഓഫ് ടോട്ടാലിറ്റിയുടെ ലംഘനമായിട്ടാണ്.
2. ഇത് അടിസ്ഥാനപരമായി ഒരു ശാരീരിക പ്രശ്നമല്ല, മാനസിക പ്രശ്നമാണ് എന്നതാണ് സഭയുടെ മറ്റൊരു കാഴ്ചപ്പാട്. വളർന്നു വരുമ്പോൾ ശരീരത്തിലല്ല മാറ്റം വരുന്നത്, മറിച്ച് അവബോധത്തിലാണ്. അതിനാൽ ശരീരത്തെയല്ല മനസ്സിനെയാണ് ശ്രദ്ധിക്കേണ്ടത്.
3. ലിംഗമാറ്റ ശസ്ത്രക്രിയകൾ ഇന്ന് മതേതര സമൂഹത്തിൽ വളരെ സ്വീകാര്യത നേടിയിട്ടുണ്ട്. സർക്കാർ അതിന് സൗജന്യങ്ങളും നൽകുന്നു. സഭ ഈ ശസ്ത്രക്രിയയെ കണക്കാക്കുന്നത് പ്രിൻസിപ്പൽ ഓഫ് ടോട്ടാലിറ്റിയുടെ ലംഘനമായിട്ടാണ്. ശരീരത്തിൽ നമുക്ക് ശസ്ത്രക്രിയാപരമായി പല ഇടപെടലുകളും നടത്താം, അവയവം മാറ്റിവയ്ക്കൽ ഉൾപ്പെടെ. ജീവനെ ബാധിക്കും എന്ന ഘട്ടത്തിൽ ശരീരത്തിന്റെയാകെ പ്രവർത്തനക്ഷമതയ്ക്കുവേണ്ടി ചില അവയവങ്ങളെ നീക്കം ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ നമ്മൾ ചെയ്യുന്നു. വ്യക്തിയുടെ നിലനിൽപ്പിനുവേണ്ടിയാണത്. പക്ഷേ ലിംഗമാറ്റ ശസ്ത്രക്രിയകൾ ചെയ്യുന്ന ആൾക്ക് ഒരു അവയവത്തിനും പോരായ്മകൾ ഇല്ല. പ്രിൻസിപ്പൽ ഓഫ് ടോട്ടാലിറ്റി ഇവിടെ പ്രയോഗിക്കാൻ കഴിയില്ല.
4. ലിംഗമാറ്റ ശസ്ത്രക്രിയകൾ ചെയ്താലും അവർക്ക് പ്രത്യുൽപാ ദനം നടത്താൻ സാധിക്കില്ല. അതുകൊണ്ടും ലിംഗമാറ്റ ശസ്ത്രക്രിയ കൾ സഭ പ്രോത്സാഹിപ്പിക്കുന്നില്ല.
5. ലിംഗമാറ്റ ശസ്ത്രക്രിയകൾ ചെയ്തവരിൽ അത് വിജയിക്കാതെ പോയവരും വിഷാദരോഗങ്ങൾക്കടിപ്പെടുന്നവരും ഒക്കെയുണ്ട്. കുട്ടികൾ വളരുന്ന പ്രായത്തിൽ ഹോർമോൺ തെറാപ്പികൾ നടത്തി അവരുടെ ജന്മനായുള്ള ലിംഗത്വത്തെ വളരാൻ അനുവദി ക്കാതിരിക്കുന്ന രീതികൾ ചിലയിടങ്ങളിലുണ്ട്. അങ്ങനെ ചികിത്സ ആരംഭിച്ചശേഷം പിന്നീട് അതിന് പ്രതിവിധി ചെയ്യാൻ കഴിയാതെ ജീവിക്കുന്നവരുടെ സമൂഹങ്ങളും ലോകത്തിലുണ്ട് എന്നത് നമ്മൾ മനസ്സിലാക്കിയിരിക്കണം.
ഇക്കാരണങ്ങൾ കൊണ്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയകളെ സഭയ്ക്ക് അംഗീകരിക്കാൻ സാധിക്കാത്തത്. സഭ ഇതിനെക്കുറിച്ച് വീണ്ടും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 2013-ലാണ് വത്തിക്കാന്റെ വിദ്യാഭ്യാസ കാര്യാലയം ഇത് സംബന്ധിച്ച ഒരു രേഖ, "അവരെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു" എന്ന പേരിൽ പുറത്തിറക്കിയത്. 2024-ൽ 'അനന്തമായ അന്തസ്സ്' (dignitas infinita) എന്ന പേരിൽ ഒരു രേഖയും പുറത്തുവന്നിട്ടുണ്ട്. അതിലും ലിംഗമാറ്റ ശസ്ത്രക്രിയകളെ സഭ വിലയിരുത്തുന്നുണ്ട്.