കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന് പുതിയ സാരഥികൾ

കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന് പുതിയ സാരഥികൾ
Published on

കച്ചേരിപ്പടി: കെസിഎംഎസ് (കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്) അമ്പത്തഞ്ചാമത് ജനറൽ ബോഡി മീറ്റിങ് എറണാകുളം, കച്ചേരിപ്പടി ആശിർഭവനിൽ വച്ച് ജൂൺ ഒന്നിന് നടന്നു. 2026 - 29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പു നടത്തപ്പെട്ടു.

കെസിഎംഎസ് ജനറൽബോഡി യോഗം കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ഉദ്‌ഘാടനം ചെഴുകയും, കെസിഎംഎസ് പ്രസിഡന്റ് റവ. മദർ ആർദ്ര SIC അധ്യക്ഷത വഹിക്കുകയും ചെയ്തു. 

സഭയ്ക്കും സമൂഹത്തിനും ഈ കാലഘട്ടത്തിൽ സവിശേഷമായ രീതിയിൽ സേവനം ചെയ്യുന്ന ദീപിക ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടർ, റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കേരളകത്തോലിക്കാ സഭയുടെ വയനാട്, വിലങ്ങാട് പുനരധിവാസ ദൗത്യത്തിന് നേതൃത്വം നൽകിയ റവ. ഫാ. ജേക്കബ് മാവുങ്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി പള്ളിവാതുക്കൽ, റവ. ഡോ. ജോർജ്ജ് ആന്റണി തുടങ്ങിയവർ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു.

റവ. ഫാ. ജോബി കൊച്ചുമുട്ടം പ്രസിഡന്റായും സി. ആനി ജോസ് സി‌എസ്‌എൻ വൈസ് പ്രസിഡന്റായും ഫാ. പോളി ആന്റണി ഓ‌സി‌ഡി ട്രഷററായും സി. മരിയ ജസീന എ‌സി, സി. മരീന ഞാറക്കല്ലേൽ എസ്‌എ‌ബി‌എസ്, ഫാ. സൈമൺ ചിറമേൽ എം‌സി‌ബി‌എസ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org