Coverstory

'ഹെര്‍മസിന്റെ ഇടയനില്‍' മുഴങ്ങുന്ന ഐക്യത്തിന്റെ കാഹളം

സഭൈക്യവാരവിചാരം

ഫാ. ഡിനോ മാണിക്കത്താന്‍
  • ഫാ. ഡിനോ മാണിക്കത്താന്‍

    ലൈസന്‍സിയേറ്റ് ഇന്‍ പട്രിസ്റ്റിക് തിയോളജി, കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് പാരിസ്

സഭൈക്യവാരവിചാരം

ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിലനിന്നിരുന്ന ഐക്യവും സ്‌നേഹവും ഹൃദയ ലാളിത്യവും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വിവരിക്കു ന്നുണ്ട് (അപ്പ. 2:44-46). പിന്നീട് ഈ ഐക്യം വ്യത്യസ്തമായ കാരണങ്ങളാല്‍ തകര്‍ക്കപ്പെട്ടു എന്നത് വിസ്മരിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. ചില സാമൂഹിക-സാംസ്‌കാ രിക പശ്ചാത്തലങ്ങളും, വിശ്വാസസംഹിതകളിലു ണ്ടായ വ്യതിരിക്തമായ അഭിപ്രായങ്ങളും പലതരത്തിലുള്ള ഭിന്നതകള്‍ക്ക് വഴി തെളിച്ചു. ആന്തരികവും ബാഹ്യവുമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് സഭയ്ക്ക് ആധികാരികതയോടെ ഐക്യം പ്രഘോഷിക്കാനാവുന്നത്?

ആന്തരികവും ബാഹ്യവുമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് സഭയ്ക്ക് ആധികാരികതയോടെ ഐക്യം പ്രഘോഷിക്കാനാവുന്നത്?

സഭയുടെ നവീകരണത്തിനായി 'ഉറവിടങ്ങളി ലേക്ക് മടങ്ങുക' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനമനുസരിച്ച് സഭയുടെ ആദ്യ നൂറ്റാണ്ടുകളിലേക്ക് നാം പുനര്‍സന്ദര്‍ശനം നടത്തുമ്പോള്‍ വിവിധ കാലഘട്ടങ്ങളില്‍ സഭൈ ക്യത്തിനുവേണ്ടി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ പകര്‍ന്നു നല്കിയ ഒത്തിരി സഭാ പിതാക്കന്മാരെ കണ്ടുമുട്ടുന്നുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകു തിയില്‍ അപ്പസ്‌തോലിക പിതാക്കന്മാരുടെ കാല ഘട്ടത്തില്‍ എഴുതപ്പെട്ട ഹെര്‍മസിന്റെ 'ഇടയന്‍' എന്ന പുസ്തകം മാനസാന്തരം ഐക്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട്. ക്രൂരമായ മതമര്‍ദനങ്ങളും, ഗ്രീക്ക് സംസ്‌കാര ത്തില്‍ നിലനിന്നിരുന്ന ചില ആചാരങ്ങളും, അന്യദൈവാരാധനയും പലരേയും വിശ്വാസ ത്യാഗത്തിന് പ്രേരിപ്പിച്ചു. മാമ്മോദീസായ്ക്കു പുറമേ മാനസാന്തരത്തിനു മറ്റൊരു സാധ്യതയും ഇല്ലെന്നും, മാമ്മോദീസായ്ക്കുശേഷം തിന്മ പ്രവര്‍ത്തിക്കുന്നവര്‍ വിശ്വാസികളുടെ കൂട്ടായ്മ യില്‍ നിന്നും പുറത്താക്കപ്പെടുമെന്നും കരുതി യിരുന്ന വിശ്വാസിസമൂഹം, വിശ്വാസത്യാഗം ചെയ്ത് അകന്നുപോയവരെ വീണ്ടും കൂട്ടായ്മയി ലേക്ക് സ്വാഗതം ചെയ്യാന്‍ വിസമ്മതിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഹെര്‍മസ് മാനസാ ന്തരത്തിനുള്ള ഒരവസരം പ്രഖ്യാപിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത്.

സ്വര്‍ഗീയമായ ദര്‍ശനത്തിലൂടെ തനിക്ക് ലഭിക്കുന്ന അടയാളങ്ങളും നിര്‍ദേശങ്ങളുമാണ് ഹെര്‍മസ് ക്രൈസ്തവസമൂഹത്തിന് കൈമാറു ന്നത്. സഭയുടെ കൂട്ടായ്മയിലേക്കുള്ള തിരിച്ചു വരവിനും ഐക്യം പുനഃസ്ഥാപിക്കുന്നതിനും മാനസാന്തരം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു.

ഗ്രീക്ക് ഭാഷയില്‍ 'മെത്തനോയിയ' എന്ന പദമാണ് പൊതുവെ മാനസാന്തരത്തെ സൂചിപ്പി ക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. 'കഴിഞ്ഞകാലത്ത് ചെയ്തുപോയ ഏതെങ്കിലും പ്രവര്‍ത്തികളെ ക്കുറിച്ചോ, തനിക്കുണ്ടായിരുന്ന ഉദ്ദേശലക്ഷ്യങ്ങ ളെക്കുറിച്ചോ പിന്നീടുണ്ടായ പശ്ചാത്താപത്തിന്റെ ഫലമായി ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന മനസ്സിന്റെ മാറ്റ'മായിട്ടാണ് ഈ പദത്തെ പൊതു വായി നിര്‍വചിക്കുന്നത് (അവലംബം: A Greek English lexicon of the New Testament, Edinburg, T & T Clark, 1951). പുതിയ നിയമത്തില്‍ മെത്ത നോയിയ എന്ന പദം മാനസാന്തരത്തെ സൂചിപ്പി ക്കാന്‍ ഒത്തിരിയേറെ തവണ ഉപയോഗിച്ചിട്ടുണ്ട്. സ്‌നാപക യോഹന്നാന്റെയും ഈശോയുടെയും 'മാനസാന്തരപ്പെടുവിന്‍' എന്ന ആഹ്വാനത്തില്‍ ഈ ഗ്രീക്ക് പദമാണ് നാം കാണുന്നത് (മത്താ. 3:2, മത്താ. 4:17).

ഹെര്‍മസിന്റെ ഇടയന്‍ 'മെത്തനോയിയ' എന്ന പദത്തിന് നല്കുന്ന അര്‍ഥ സമ്പുഷ്ടമായ വിശദീകരണം ഇപ്രകാരമാണ്: ''മാനസാന്തരപ്പെടുക എന്നത് മഹത്തായ ബുദ്ധിയുടെ പ്രവര്‍ത്തനമാണ്. കാരണം കര്‍ത്താവിന്റെ മുമ്പില്‍ താന്‍ ചെയ്തുപോയ തെറ്റുകളെ കുറിച്ച് അവന്‍ ബോധവാനാകുന്നു. താന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തികള്‍ അവന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു. അവന്‍ പശ്ചാത്തപി ക്കുന്നു. പഴയ തെറ്റുകളിലേക്ക് തിരികെ പോകാതെ തന്റെ സര്‍വശക്തിയും നന്മ ചെയ്യുവാന്‍ അവന്‍ വിനിയോഗിക്കുന്നു. അവന്‍ തന്റെ ആത്മാവിനെ എളിമപ്പെടുത്തുകയും തന്നെ ത്തന്നെ നിരന്തരമായ പരിശീലനത്തിനും നിയന്ത്രണത്തിനും വിധേയനാക്കുകയും ചെയ്യുന്നു'' (അവലംബം: ഹെര്‍മസിന്റെ ഇടയന്‍, റോബര്‍ട്ട് ജോളിയുടെ വിവര്‍ത്തനം). വന്നുപോയ തെറ്റുകളെ കുറിച്ചുള്ള അവബോധവും, വീണ്ടും അതാവര്‍ത്തി ക്കാതെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാ നവും അതിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമവും മാനസാ ന്തരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഈ വിശദീകരണം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സമഗ്രമായ മാറ്റത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഈ മാനസാന്തരവഴിയിലൂടെ സഞ്ചരിക്കുന്നവര്‍ സഭാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെടും എന്ന് മനോഹരമായ ഒരുപമയിലൂടെ ഹെര്‍മസ് വ്യക്തമാക്കുന്നുണ്ട്. പണിതുയര്‍ത്ത പ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു ഗോപുരമായിട്ടാണ് അദ്ദേഹം സഭയെ ചിത്രീകരിക്കുന്നത്. ഏതു വശത്തുനിന്നു നോക്കി യാലും ഒരുപോലെ കാണപ്പെടുന്ന ഗോപുരം. വ്യത്യസ്തമായ കല്ലുകളാലാണ് ഈ ഗോപുരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ ഗോപുരത്തിന് ചുറ്റും വ്യത്യസ്തമായ നിറത്തിലും വലുപ്പത്തി ലുമുള്ള കല്ലുകള്‍ ചിതറിക്കിടക്കുന്നുണ്ട്. ഈ കല്ലുകള്‍ വ്യത്യ സ്തരായ സഭാമക്കളെ പ്രതിനിധാനം ചെയ്യുന്നു. വിവിധങ്ങ ളായ കാരണങ്ങളാല്‍ സഭാ കൂട്ടായ്മയില്‍ നിന്ന് അകന്നുപോയ വരാണ് ഗോപുരത്തിന് ചുറ്റും ചിതറിക്കിടക്കുന്ന കല്ലുകള്‍. യഥാര്‍ഥമായ മാനസാന്തരത്തിലൂടെ ഇവര്‍ക്ക് ഗോപുരനിര്‍മ്മി തിയില്‍ ഭാഗഭാക്കുകളാകാന്‍ സാധിക്കുമെന്ന് ഈ ഉപമയിലൂടെ ഹെര്‍മസ് സമര്‍ത്ഥിക്കുന്നു. കാര്‍ക്കശ്യം നിറഞ്ഞ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെറ്റ് ചെയ്തവരെ സഭാ കൂട്ടായ്മയില്‍ നിന്ന് എന്നും മാറ്റിനിര്‍ത്തേണ്ടതാണ് എന്ന് കരുതിയവര്‍ തങ്ങളുടെ നിലപാടിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണ മെന്ന് ആഹ്വാനം ചെയ്യുകയാണ് ഹെര്‍മസിന്റെ ദര്‍ശനങ്ങള്‍.

ഹെര്‍മസിന്റെ ഇടയന് ഈ അടുത്തകാലത്ത് മനോഹരമായ ഒരു വ്യാഖ്യാനം നല്കിയ ദൈവശാസ്ത്രജ്ഞയായ കരോളിന്‍ പ്രസ്താവി ക്കുന്നതുപോലെ, ക്രിസ്തീയ സ്‌നേഹത്തിനും പരി ശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്കും വിപരീതമായി സഭയില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്ന തത്വങ്ങളും നിയമസംഹിതകളും ചോദ്യം ചെയ്യപ്പെടേണ്ടതും പുനര്‍വിചിന്തനം നടത്തേണ്ടവയു മാണ് (അവലംബം: Caroline Buie, 'Hermas's Purpose: Ecclesiology in the Shepherd of Hermas', Criswell Theological Review, vol. 20, 2022). ചരിത്രത്തിലൂടനീളം സഭയില്‍ ഉണ്ടായ ഭിന്നതകള്‍ പരിശോധിച്ചാല്‍, അവയെല്ലാം തന്നെ ഓരോരു ത്തരും മുമ്പോട്ടുവച്ച വ്യത്യസ്തമായ നിലപാടുകളുടെയും മറ്റുള്ളവര്‍ക്ക് അവയോട് സമരസപ്പെടാന്‍ സാധിക്കാതെ പോയ തിന്റെയും ഫലമായി രൂപപ്പെട്ടിട്ടുള്ളതാണെന്ന് നിസംശയം പറയാം. ഓരോരുത്തരും മുമ്പോട്ടു വയ്ക്കുന്ന നിലപാടുകള്‍ സ്രഷ്ടാവിന്റെ ഹിതത്തില്‍ നിന്ന് അകലെയാണോ എന്നതും ധ്യാനവിഷയമാക്കേണ്ടതാണ്. ദൈവം ആഗ്രഹിക്കുന്നതു പോലെ എല്ലാവരും സഭയുടെ കൂട്ടായ്മയില്‍ ഒന്നുചേര്‍ക്ക പ്പെടുന്നതിനും സഭാ ഗാത്രത്തിലുണ്ടായ വിള്ളലുകള്‍ പരിഹരി ക്കപ്പെടുന്നതിനും ഏവരും വലിപ്പ ചെറുപ്പ വ്യത്യാസങ്ങള്‍ ഇല്ലാതെ മാനസാന്തരത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തയ്യാറാകണം.

മാനസാന്തരത്തിലൂടെ കരഗതമാകുന്ന ഐക്യത്തിന്റെ കാഹളം, ഒരിടയനും ഒരജഗണവും എന്ന ഈശോയുടെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിക്കട്ടെ.

Ananias & Sapphira: Ready for a another Truth Mission

വിശുദ്ധ ജോണ്‍ ബോസ്‌കോ (1815-1888) : ജനുവരി 31

ഫാ. സിറിയക് കണിച്ചായി സിഎംഐ: ജ്ഞാനത്തിന്റെ പ്രവാചകന്‍

ഫാ. സിറിയക് കണിച്ചായി: തലമുറകളെ വഴി നടത്തിയ 'ജ്ഞാനപ്രകാശം'

നിലമൊരുക്കുന്നവര്‍ (ഓര്‍മ്മ)