ഫാ. സിറിയക് കണിച്ചായി സിഎംഐ: ജ്ഞാനത്തിന്റെ പ്രവാചകന്‍

ഫാ. സിറിയക് കണിച്ചായി സിഎംഐ: ജ്ഞാനത്തിന്റെ പ്രവാചകന്‍
Published on
  • ഫാ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി സിഎംഐ

    കോഡിനേറ്റര്‍ ഇന്റര്‍നാഷ്ണല്‍, റിലേഷന്‍സ്, DVK Bangalore

ഞാറക്കലിലെ കണിച്ചായി കുടുംബത്തില്‍ 1938 ജൂണ്‍ 2 നു ജനിച്ച ഫാ. സിറിയക് വളരെ ചെറുപ്പത്തിലേ തന്റെ അറിവിലേക്കും ആധ്യാത്മികതയിലേക്കുമുള്ള തന്റെ പ്രയാണം ആരംഭിച്ചിരുന്നു. അറിവിനും ജ്ഞാനത്തിനും വേണ്ടിയുളള തന്റെ ആയുഷ്‌കാല അന്വേഷണത്തിനുള്ള അടിത്തറ സന്യാസപരിശീലനവര്‍ഷങ്ങളില്‍ അദ്ദേഹത്തിനു ലഭ്യമായി. പണ്ഡിതനും മാര്‍ഗദര്‍ശിയും ബോധകനുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ പൗരോഹിത്യ ജീവിതം ആത്യന്തികമായി രൂപപ്പെടുന്നതും അപ്രകാരമാണ്. സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍, പുനെ പൊന്തിഫിക്കല്‍ അത്തനേയത്തിലെ ദൈവ ശാസ്ത്രപഠനങ്ങള്‍ വരെ, അദ്ദേഹത്തിന്റെ അക്കാദമിക യാത്ര, ബൗദ്ധികമികവിനും ആത്മീയവളര്‍ച്ചയ്ക്കുമുള്ള അശ്രാന്തമായ അന്വേഷണത്വരയാല്‍ മുദ്രിതമായിരുന്നു.

സന്യാസ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനങ്ങള്‍ ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടവയാണ്. സന്യാസത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള നിര്‍വചനം (സം+ന്യാസം) ഇവിടെ സ്മരണീയമാണ്.

1962 ജൂണ്‍ 3 നു പുരോഹിതനായി അഭിഷി ക്തനായ അദ്ദേഹം സഭയ്ക്കും സമൂഹത്തിനു മായുള്ള സേവനത്തിനായി സ്വയം സമര്‍പ്പിച്ചു. സി എം ഐ സമൂഹത്തിനുള്ളില്‍ വിവിധ ചുമതലകള്‍ ഇതിനായി അദ്ദേഹം വഹിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ പഠനങ്ങള്‍ നടത്തിയ അദ്ദേഹം അവിടെ റോബിന്‍ ജോര്‍ജ് കോളിംഗ്‌വുഡിന്റെ ചരിത്രത്തിന്റെ തത്വശാസ്ത്രത്തിന്റെ ആഴമേറിയ പഠനങ്ങളില്‍ മുഴുകി. ബ്രിട്ടീഷ് പുരോഹിതനും തത്വചിന്തകനുമായ ഫ്രെഡറിക് കപ്ള്‍സ്റ്റണ്‍ അദ്ദേഹത്തിനു മാര്‍ഗദര്‍ശനം നല്‍കി.

ബംഗളുരു ധര്‍മ്മാരാം കോളേജിലെയും ആലുവ സെന്റ് ജോസഫ്‌സ് സെമിനാരിയി ലെയും പ്രൊഫസറെന്ന നിലയിലുള്ള തന്റെ ശ്രദ്ധേയമായ കര്‍മ്മജീവിതത്തിലുടനീളം അദ്ദേഹം അസംഖ്യം വിദ്യാര്‍ഥികള്‍ക്ക് അറിവും ജ്ഞാനവും പകരുകയും അവരുടെയെല്ലാം ഹൃദയങ്ങളിലും മനസ്സുകളിലും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഫോര്‍മല്‍ ലോജിക്, എപിസ്റ്റമോളജി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസുകളും അമൂര്‍ത്തമായ ഈ സങ്കല്‍പങ്ങളെ നിത്യജീവിത ത്തിലെ ഉദാഹരണങ്ങള്‍ കൊണ്ട് അദ്ദേഹം വിശദീകരിച്ചിരുന്ന രീതിയും കൃതജ്ഞതാബോധ ത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

ഇന്ത്യന്‍ ക്രൈസ്തവ സാഹിത്യത്തിന് കണിച്ചായിയച്ചൻ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തത്വശാസ്ത്രം, ദൈവശാസ്ത്രം, അനുദിനധ്യാനങ്ങള്‍, സന്യാസ ആത്മീയത എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ അദ്ദേഹം സമ്മാനിച്ച രചനകള്‍, ഒരു ജ്ഞാനി എന്ന ഖ്യാതി അദ്ദേഹത്തിനു വ്യാപകമായി ലഭിക്കാനിടയാക്കി.

ലോജിക്കിലെ ടെം, പ്രോപാസിഷന്‍, ഇന്‍ഫെറന്‍സ്, ഒപ്പോസിഷന്‍ ഓഫ് പ്രപോസിഷന്‍സ് തുടങ്ങിയ കഠിനമായ ആശയങ്ങളും ഹോബ്‌സിന്റെയും ഹ്യൂംസിന്റെയും എംപിരിക്കല്‍ ഐഡിയലിസം, കാന്റിന്റെ ക്രിട്ടിക്കല്‍ ഐഡിയലിസം, കീര്‍ക്ക ഗോറിന്റെയും സാര്‍ത്രിന്റെയും എക്‌സിസ്റ്റന്‍ഷ്യല്‍ പ്രിന്‍സിപ്പിള്‍സ് തുടങ്ങിയ സിദ്ധാന്തങ്ങളും അദ്ദേഹം ലളിതമായി വിശദീകരിക്കുന്നതു കേള്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അക്ഷരാര്‍ഥത്തില്‍ അദ്ഭുതപരതന്ത്രരാകും.

നര്‍മ്മവും വിരുദ്ധോക്തികളും കൊണ്ട് സര്‍ഗാത്മകവും പ്രായോഗികവുമായിരുന്നു അദ്ദേഹത്തിന്റെ ബോധനരീതികള്‍. വിദ്യാര്‍ഥികളിലേക്കു പകരാന്‍ ഉദ്ദേശിക്കുന്നതെന്തോ അതു കൃത്യമായി പകരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. വിദ്യാര്‍ഥികളെ സംബന്ധിച്ച് അദ്ദേഹം നടക്കുന്ന വിജ്ഞാനകോശം ആയിരുന്നു, അവരുടെ സംശയങ്ങള്‍ തീര്‍ക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു.

മറുവശത്ത്, ഇന്ത്യന്‍ ക്രൈസ്തവ സാഹിത്യ ത്തിന് അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടുമിരുന്നു. തത്വശാസ്ത്രം, ദൈവശാസ്ത്രം, അനുദിനധ്യാനങ്ങള്‍, സന്യാസ ആത്മീയത എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ങ്ങളായ വിഷയങ്ങളില്‍ അദ്ദേഹം സമ്മാനിച്ച രചനകള്‍, ഒരു ജ്ഞാനി എന്ന ഖ്യാതി അദ്ദേഹത്തിനു വ്യാപകമായി ലഭിക്കാനിടയാക്കി. ഫിലോകാലിയ പോലെയുള്ള മൗലികമായ രചനകള്‍ക്ക് അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍, മതാന്തര സംഭാഷണത്തിനും സഹകരണത്തിനുമുള്ള പുതിയ പാതകള്‍ തുറന്നു നല്‍കി. അക്കാദമിക, ആധ്യാത്മിക രംഗങ്ങളിലെ അഗ്രഗാമി എന്ന അദ്ദേഹത്തിന്റെ സ്ഥാനം ഇതെല്ലാം അരക്കിട്ടുറപ്പിച്ചു.

സന്യാസ ജീവിത ത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനങ്ങള്‍ ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടവയാണ്. സന്യാസത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള നിര്‍വചനം (സം+ന്യാസം) ഇവിടെ സ്മരണീയമാണ്. 'സന്യാസം എന്നു വച്ചാല്‍ എടുത്തുവയ്പാണ്. എന്റെ ജീവിതത്തെ പൂര്‍ണ്ണ മായും ദൈവത്തിങ്കലേക്ക് പൂര്‍ണ്ണഹൃദയത്തോടെ എടുത്തുവയ്ക്കുന്നു, സ്വമേധയാ പൂര്‍ണ്ണമായും ദൈവത്തിന്റേതായി മാറുന്നു.' പണ്ഡിതന്‍, വൈദികരുടെയും സന്യസ്തരുടെയും മാര്‍ഗ ദര്‍ശി, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്ന നിലകളി ലെല്ലാമുള്ള അദ്ദേഹത്തിന്റെ പൈതൃകം ഇവിടെ എന്നും നിലനില്‍ക്കും. അത് ഇനിയും നമ്മുടെ നാടിന്റെ ബൗദ്ധികവും ആത്മീയവുമായ ഭൂമിക കളെ രൂപപ്പെടുത്തുകയും സത്യജ്ഞാനാന്വേഷ ണങ്ങള്‍ നടത്തുന്നതിനായി വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org