കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
എലിസബത്ത് സുനിൽ മരത്തിനാൽ
സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, എറണാകുളം
വിവാഹജീവിതമോ സന്യാസജീവിതമോ സ്വീകരി ക്കാതെ ഏകസ്ഥജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്നു നമ്മുടെ സമൂഹത്തിൽ വർധിച്ചിട്ടുണ്ട്. മുൻകാലത്ത് ഇത്തരത്തിലുള്ള ഏകസ്ഥ ജീവിതം സ്ത്രീകൾ ഒരു സാധ്യത യായി കണ്ടിരുന്നതേയില്ല. പക്ഷേ ഇന്നതിനു മാറ്റം വന്നു.
ഉത്തരേന്ത്യയിൽ സന്യസ്തർ മർദ്ദനങ്ങൾ നേരിട്ടപ്പോൾ സഭ ശക്തമായി പ്രതികരിച്ചില്ല. സഭയ്ക്കകത്തു സിസ്റ്റർമാർ ചൂഷണം ചെയ്യപ്പെട്ടപ്പോഴും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവമുണ്ടായി. സന്യാസം സ്വീകരിച്ചവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ലെന്ന ധാരണ സമൂഹത്തിൽ പരക്കാൻ അതിടയാക്കിയിട്ടുണ്ട്.

വൈദികർക്കുള്ള അവസരങ്ങളോ സാധ്യതകളോ സ്വാതന്ത്ര്യമോ സിസ്റ്റർമാർക്കില്ല. പല സന്യാസസമൂഹങ്ങളും കർക്കശമായ വസ്ത്രധാരണനിയമ ങ്ങളിൽ അയവുകൾ വരുത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. പക്ഷേ ആരും അതുപയോഗിക്കുന്നതായി കാണുന്നില്ല.
ഇക്കാലത്ത് ഒരു വൈദികനെ കണ്ടുമുട്ടാനും പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ധാരാളം സാധ്യതകളുണ്ട്. എന്നാൽ പെൺകുട്ടികൾക്കു പോലും ഒരു സിസ്റ്ററുമായി വ്യക്തിബന്ധം രൂപപ്പെടുത്താൻ സാഹചര്യങ്ങൾ കുറവാണ്. സിസ്റ്റർമാരുടെ സ്ഥാപനങ്ങളിലോ മഠങ്ങളിലോ ചെന്നാൽ ചിലപ്പോൾ അതു സാധ്യമായേക്കാം. അതിനാകട്ടെ മുൻപരിചയം സാധാരണഗതി യിൽ ആവശ്യമാണ്. സിസ്റ്റർമാർ സമൂഹത്തിൽ മുന്നോട്ടു വരികയും ജനങ്ങൾക്കു ലഭ്യരാകുകയും വേണം.