ദൈവവിളി: Gen Zയുടെ വൈബ്

gods-call-gen-z-vibe_alna finin puthenangadi
Published on: 
കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
  • അൽന ഫിനിൻ പുത്തനങ്ങാടി

    സെൻ്റ് ജോർജ് പള്ളി, പുത്തൻപള്ളി

സന്യാസജീവിതത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യം കുറവാണെന്ന ധാരണ പെൺകുട്ടി കളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. ജീവിതകാലം മുഴുവൻ കടുത്ത നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്ന ചിന്തയും കാർക്കശ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സന്യാസം തിരഞ്ഞെടുക്കുന്നതിൽ നിന്ന് അവരെ അകറ്റുന്നു.