

കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
ദിയ ജോസ് കോട്ടയ്ക്കൽ
സെൻ്റ് ജോർജ് ബസിലിക്ക, അങ്കമാലി
പ്രാർഥനയും ത്യാഗമനോഭാവവും കുറയുന്നത് ദൈവവിളികളും കുറയുന്നതിനിടയാക്കുന്നുണ്ട്. സന്യാസത്തിലേക്ക് പുതിയ കുട്ടികളെ ആകർഷിക്കുവാൻ നിയമങ്ങളേക്കാൾ സന്യസ്തരുടെ ശൈലികളിലാണു മാറ്റങ്ങൾ വരുത്തേണ്ടത്. ഈശോയ്ക്കുണ്ടായിരുന്ന ദയ, കരുണ, ക്ഷമ, എളിമ തുടങ്ങിയ പുണ്യങ്ങൾ സന്യസ്തരിൽ കൂടുതൽ പ്രകടമായി കാണുന്നത് പുതിയ തലമുറയെ തീർച്ചയായും ആകർഷിക്കും.