ദൈവവിളി: Gen Zയുടെ വൈബ്

gods-call-gen-z-vibe_sona sabu parecattil
Published on: 
കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
  • സോന സാബു പാറേക്കാട്ടിൽ

    സെന്റ് സെബാസ്റ്റ്യൻ പള്ളി, ദേവഗിരി

വേർതിരിവില്ലാതെ, എല്ലാവരോടും ഒരേപോലെയുള്ള പെരുമാറ്റം കുട്ടികളെ സിസ്റ്റേഴ്സിലേക്ക് ആകർഷിക്കും. സേവനമനോഭാവവും സംസാരശൈലിയുമാണ് കുട്ടികൾ പെട്ടെന്നു ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങൾ. കുട്ടികൾ കൂടുതൽ കാണുകയും ഇടപെടുകയും ചെയ്യുന്ന സോഷ്യൽ മീഡിയയിലെ യാത്രക്കാരുടെയും ഇൻഫ്ലുവൻസർമാരുടെയും ഒക്കെ മേഖലകളിൽ സിസ്റ്റർമാരെയും അവർ കണ്ടുമുട്ടുന്നതു നല്ലതാണ്.