ദൈവവിളി: Gen Zയുടെ വൈബ്

gods-call-gen-z-vibe_ann treesa sebastian moothedan
Published on: 
കൗമാരത്തിന്റെ ചിന്തകൾ സ്വതന്ത്രമായി പ്രകാശിപ്പിക്കാൻ വൊക്കേഷൻ കോൺക്ലേവ് അവസരമൊരുക്കി. കത്തോലിക്കാകൗമാരത്തിന്റെ നിരവധി പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുകയും ദൈവവിളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ദൈവവിളികൾ കുറയുന്നതിനെ സംബന്ധിച്ചാണ് കൂടുതൽ പേരും സംസാരിച്ചത്. അവരിൽ ഭൂരിപക്ഷവും പെൺകുട്ടികളും ആയിരുന്നു.
  • ആൻ ട്രീസ സെബാസ്റ്റ്യൻ മൂത്തേടൻ

    നിത്യസഹായമാതാ പള്ളി, ആയത്തുപടി

മാതാപിതാക്കളുടെ ജീവിതം അടുത്തു കാണുന്നതുവഴി വിവാഹജീവിതത്തെക്കുറിച്ച് ചില ധാരണകൾ കുട്ടികൾക്കു ലഭിക്കുന്നുണ്ട്. അത് എങ്ങനെയായിരിക്കും എന്ന് എല്ലാവർക്കും ഊഹിക്കാൻ കഴിയും. എന്നാൽ മഠങ്ങൾക്കുള്ളിൽ സിസ്റ്റർമാരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. ഈ അറിവില്ലായ്മ ഒരു അകൽച്ചയും സൃഷ്ടിക്കുന്നുണ്ട്. കം ആൻഡ് സീ പോലുള്ള പരിപാടികൾ ഉണ്ടെന്നറിയാം. പക്ഷേ അതുകൊണ്ടായില്ല.

ഇന്നത്തെ തലമുറ റിവ്യൂ നോക്കാതെ ഒരു സിനിമയ്ക്കു പോകാൻ പോലും തയ്യാറല്ല. അതിനാൽ സന്യാസജീവിതം യഥാർഥത്തിൽ എങ്ങനെയായിരിക്കുമെന്ന് അടുത്തറിയാൻ പെൺകുട്ടികൾക്ക് അവസരം സൃഷ്ടിക്കണം.

(ആൻ ട്രീസ സെബാസ്റ്റ്യൻ ഇപ്പോൾ കോതമംഗലത്തെ SMS കോൺവെന്റിൽ ചേർന്ന് പഠിക്കുന്നു.)