Coverstory

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: അടിസ്ഥാന വിവരങ്ങള്‍

ഫാ. ജോസ് മണ്ടാനത്ത്
  • ഫാ. ജോസ് മണ്ടാനത്ത്

    ഡയറക്ടര്‍, നിവേദിത ചുണങ്ങംവേലി

പ്രായപൂര്‍ത്തിയാകാത്തവരെ (minors) ലൈംഗികമായി ദുരുപ യോഗം (sexual abuse of minors) ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതികപദങ്ങള്‍ നിര്‍വചിക്കുകയും വിശദീകരിക്കുകയുമാണ് ഈ ഹ്രസ്വലേഖനത്തിന്റെ ഉദ്ദേശ്യം.
  • പ്രായപൂര്‍ത്തിയാകാത്തവര്‍ (Minors)

കുട്ടി (child) എന്ന പദത്തിനു പകരം, പ്രായപൂര്‍ത്തിയാകാത്തവര്‍ (minors) എന്ന പദമാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നത്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ ധാരണ അനുസരിച്ച് 18 വയസ്സിനു താഴെയുള്ളവര്‍ 'പ്രായപൂര്‍ത്തിയാകാത്തവര്‍' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയും ഈ ധാരണ സ്വീകരിച്ച് അംഗീകരിച്ചിട്ടുണ്ട്.

  • ഇന്ത്യയില്‍ 2012 ല്‍ പാസ്സാക്കിയിട്ടുള്ള 'പോക്‌സോ' നിയമപ്രകാരവും

18 വയസ്സിനു താഴെയുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതുകൂടാതെ, 18 വയസ്സിനു മുകളിലുള്ള, മാനസികവും (mental) ബുദ്ധിപരവുമായ (cognitive) കുറവുകളുള്ള ദുര്‍ബലരും (vulnerable adults) മൈനേഴ്‌സിന്റെ ഗണത്തില്‍പ്പെടുന്നു. ഡിമന്‍ഷ്യ (dimentia) ബാധിച്ചിട്ടുള്ള മുതിര്‍ന്നവരെയും മൈനറായി പരിഗണിക്കുന്നു. കാരണം, ഇവര്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കി, തീരുമാനം എടുക്കാനോ സമ്മതം നല്‍കാനോ (informed consent) കഴിയാത്തവരാണ് (Code of Canon Law, can.99).

  • പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ (Sexual Abuse of Minors)

18 വയസ്സിനു താഴെയുള്ളവരുമായി മാത്രമല്ല, മാനസികവും ബുദ്ധിപരവുമായ കുറവുകളുള്ള വ്യക്തികളുമായുള്ള ലൈംഗിക പ്രവര്‍ത്തി പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യലാണ്. ഇത് നിയമലംഘനമാണ് (WHO, Social Change and Mental Health Violence and Injury Prevention, 1999, p.15).

കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ ധാരണ അനുസരിച്ച് 18 വയസ്സിനു താഴെയുള്ളവര്‍ 'പ്രായപൂര്‍ത്തിയാകാത്തവര്‍' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയും ഈ ധാരണ സ്വീകരിച്ച് അംഗീകരിച്ചിട്ടുണ്ട്.

ലൈംഗിക ദുരുപയോഗം രണ്ട് വിധത്തിലാകാം:

1) ശരീരത്തിന്റെ ഏതൊരു ഭാഗത്തുമുള്ള സ്പര്‍ശനം (Hands-on), സ്പര്‍ശിച്ചുകൊണ്ടുള്ള പ്രവൃത്തി.

2) രണ്ട് സ്പര്‍ശിക്കാതെയുള്ള ദുരുപയോഗം (Hands-off). ഉദാഹരണം, അശ്ലീല വീഡിയോകള്‍, ചിത്രങ്ങള്‍ (pornographic) കാണിക്കുക. ലൈംഗികാവയവ പ്രദര്‍ശനം (exhibitorism) നടത്തുക. ലൈംഗിക ദുരുപയോഗത്തിനുള്ള ഉദ്ദേശ്യം ഇതില്‍ ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്.

  • ലൈംഗിക ദുരുപയോഗം അധികാരത്തിന്റെ ദുരുപയോഗമാണ് (Abuse of Power)

മറ്റൊരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും ഉള്‍പ്പെടെ, അയാളുടെ പെരുമാറ്റത്തെ സ്വാധീനിക്കാനുള്ള ഒരാളുടെ കഴിവിനെയാണ് അധികാരം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ (minors) ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ അധികാരത്തിന്റെ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അധികാരവും നിയന്ത്രണവും സ്വാധീനവും ഇരയുടെ മേല്‍ ഉപയോഗിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കും ലൈംഗിക ദുരുപയോഗം നടത്തുന്ന വ്യക്തി.

ശാരീരികമായ ബലം കൂടുതലുള്ളവര്‍, വിദ്യാഭ്യാസം, കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ഥാനം, ഇതുപോലുള്ള മറ്റു പല ഘടകങ്ങളും അധികാരത്തിന്റെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഈ വിധത്തില്‍ അധികാരമുള്ള വ്യക്തി, അധികാരം പ്രയോഗിച്ചുകൊണ്ട് മൈനര്‍ ആയിട്ടുള്ള വ്യക്തിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും, തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് മൈനറെ ഉപയോഗിക്കുകയും ചെയ്യുന്നത് അധികാരത്തിന്റെ ദുരുപയോഗമാണ്.

  • ലൈംഗിക ദുരുപയോഗം വിശ്വാസത്തിന്റെ ദുരുപയോഗമാണ് (Abuse of Trust)

ഇരകള്‍ക്ക് പരിചിതരും അവര്‍ വിശ്വസിക്കുന്നവരുമായ വ്യക്തികളാണ് സാധാരണയായി ലൈംഗിക ദുരുപയോഗം നടത്തുന്നത്. (A study on child sexual abuse reported by Urban Indian College Students - Journal of Family Medicine and Primary Case, 2022 October 14). കുടുംബത്തിനുള്ളില്‍ നടക്കുന്ന ലൈംഗിക ദുരുപയോഗത്തിന്റെ കണക്കുകള്‍ ചെറുതല്ല.

വിശ്വാസത്തിന്റെ ദുരുപയോഗം (abuse of trust) തന്നെയാണ് ലൈംഗിക ദുരുപയോഗം, അതിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതും.

'''ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു' (മത്താ. 18:5). അതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരെയും (minors), ദുര്‍ബലരായ വ്യക്തികളെയും (vulnerable persons) തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാനും അവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അവര്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം (safe enviornment) സൃഷ്ടിക്കാനും നമുക്കെല്ലാവര്‍ക്കും കടമയുണ്ട്.'' (apostolic letter of Pope Francis on the protection of minors and vulnerable persons, March 26, 2019).

പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ അധികാരത്തിന്റെ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അധികാരവും നിയന്ത്രണവും സ്വാധീനവും ഇരയുടെ മേല്‍ ഉപയോഗിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കും ലൈംഗിക ദുരുപയോഗം നടത്തുന്ന വ്യക്തി.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ദുര്‍ബലരായവര്‍ക്കും സുരക്ഷിത അന്തരീക്ഷം (safe enviornment) ഒരുക്കുന്നതിനുള്ള പരിശ്രമത്തില്‍ ഈ ഹ്രസ്വപഠനം സഹായിക്കട്ടെ.

  • സ്ഥിതിവിവര കണക്ക്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ചുള്ള, ഇന്ത്യന്‍ മിനിസ്ട്രി ഓഫ് വിമന്‍സ് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് 2007.

52.22% കുട്ടികള്‍ ഒന്നോ അതിലധികമോ തരത്തിലുള്ള ലൈംഗിക ദുരുപയോഗത്തിന് വിധേയരാക്കപ്പെടുന്നുണ്ട്.

എല്ലാ രണ്ടു കുട്ടികളില്‍ ഒരാള്‍ ലൈംഗികത ദുരുപയോഗത്തിന്റെ ഇരയാണ്.

ഏഷ്യയിലെ കണക്കിന്റെ ഇരട്ടിയും ഗ്ലോബല്‍ ഡേറ്റയുടെ നാലിരട്ടിയുമാണ് ഇന്ത്യയിലെ കണക്ക്.

ഈ കണക്കുപ്രകാരം 52.94% ആണ്‍കുട്ടികളും 47.06% പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) റിപ്പോര്‍ട്ട് പ്രകാരം, 2022 ല്‍ ഇന്ത്യയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത 64,469 കേസുകളും, കുട്ടികളെ ബലാത്സംഗം ചെയ്ത 38,444 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇത് സൂചിപ്പിക്കുന്നത് ഏഴു കുട്ടികള്‍ ഓരോ മണിക്കൂറിലും ലൈംഗിക അതിക്രമം നേരിടുന്നുണ്ട് എന്ന വസ്തുതയാണ്. 'ഇന്ത്യാ ടുഡേ' പ്രസിദ്ധീകരിച്ച മേഘ ചതുര്‍വേദിയുടെ പഠനത്തില്‍ പ്രസ്താവിക്കുന്നു: ''ഇന്ത്യയില്‍ രണ്ടു കുട്ടികളില്‍ ഒരാള്‍ 18 വയസ്സ് തികയുന്നതിനു മുമ്പ് ലൈംഗിക ദുരുപയോഗത്തിന് ഇരയാകുന്നുണ്ട്; അതും കുടുംബാംഗങ്ങളില്‍ നിന്നും പരിചയക്കാരില്‍ നിന്നും (India Today, August 4, 2023).

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല