Coverstory

തട്ടിപ്പിന്റെ ചെക്ക്ലിസ്റ്റ് : നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് ആരാണ്?

ഡോ. നിതിൻ തോമസ്
നമ്മുടെ പല സാമ്പത്തിക തീരുമാനങ്ങളും യുക്തിയേക്കാൾ കൂടുതൽ വികാരങ്ങളാലും സാഹചര്യങ്ങളാലും സ്വാധീനിക്കപ്പെടുന്നവയാണ്. ചിലപ്പോൾ നമുക്ക് നഷ്ടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ചില തീരുമാനങ്ങൾ എടുക്കുന്നു. മറ്റു ചിലപ്പോൾ വേണ്ടാത്ത സാധനങ്ങൾ വാങ്ങുകയും വേണ്ടാത്ത നിക്ഷേപങ്ങളിൽ പണം മുടക്കുകയും ചെയ്യുന്നു.

നമ്മൾ എങ്ങനെയാണ് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്? ഓരോ തീരുമാന ത്തിനു പിന്നിലും കൃത്യമായ കണക്കുകൂട്ടലുകളും യുക്തി ചിന്തയും ഉണ്ടാകാറുണ്ടോ? അതോ ചിലപ്പോൾ നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും ഭയവും ആവേശവുമൊക്കെയാണോ ആ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്? പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകളിലും നിക്ഷേപങ്ങളിലും തട്ടിപ്പുകളിലും ഇത്തരം ചോദ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സാമ്പത്തിക തീരുമാനങ്ങളെ ബിഹേവിയറൽ ഇക്കണോ മിക്സിന്റെ കാഴ്ചപ്പാടിലൂടെ പരിശോധിക്കാനും തട്ടിപ്പു കളിൽ അകപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ കണ്ടെ ത്താനുമുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

പരമ്പരാഗത സാമ്പത്തിക ശാസ്ത്രം മനുഷ്യനെ യുക്തിസഹ മായി തീരുമാനങ്ങളെടുക്കുന്ന വ്യക്തിയായിട്ടാണ് (Rational Economic Man) കണ്ടിരുന്നത്. ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത്, ചെലവും നേട്ടവും താരതമ്യം ചെയ്ത്, തനിക്ക് ഏറ്റവും പ്രയോജനകര മായ തീരുമാനത്തിലേക്ക് മനുഷ്യൻ എത്തുമെന്നായിരുന്നു ഈ സങ്കല്പം. എന്നാൽ യഥാർത്ഥ ജീവിതത്തിലേക്ക് നോക്കിയാൽ ചിത്രം അല്പം വ്യത്യസ്തമാണ്. നമ്മുടെ പല സാമ്പത്തിക തീരുമാനങ്ങളും യുക്തിയേക്കാൾ കൂടുതൽ വികാരങ്ങളാലും സാഹചര്യങ്ങ ളാലും സ്വാധീനിക്കപ്പെടുന്നവ യാണ്. ചിലപ്പോൾ നമുക്ക് നഷ്ടമുണ്ടാക്കുമെന്ന് അറി ഞ്ഞിട്ടും ചില തീരുമാനങ്ങൾ എടുക്കുന്നു. മറ്റു ചിലപ്പോൾ വേണ്ടാത്ത സാധനങ്ങൾ വാങ്ങുകയും വേണ്ടാത്ത നിക്ഷേപങ്ങളിൽ പണം മുടക്കുകയും ചെയ്യുന്നു.

ഈ വിടവിലാണ് ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുടെ പ്രസക്തി. മനുഷ്യന്റെ സാമ്പത്തിക തീരുമാനങ്ങളെ മനഃശാസ്ത്രവും വികാരങ്ങളും സാമൂഹിക സാഹചര്യങ്ങളും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ശാഖ പരിശോധിക്കുന്നു. ഡാനിയൽ കാനിമാനും റിച്ചാർഡ് തെയ്.ലറും ഈ മേഖലയിലെ സംഭാവനകൾക്ക് നൊബേൽ സമ്മാനം ലഭിച്ചവരാണ്.

ഡാനിയൽ കാനിമാൻ തന്റെ വിഖ്യാതമായ Thinking, Fast and Slow എന്ന പുസ്തകത്തിൽ മനുഷ്യന്റെ ചിന്തയെ രണ്ട് സംവിധാനങ്ങളിലൂടെ വിശദീ കരിക്കുന്നുണ്ട്. System 1, System 2 എന്നിവയാണവ. System 1 വേഗത്തിൽ പ്രവർത്തി ക്കുന്നതും സ്വാഭാവിക പ്രതി കരണങ്ങളെ ആശ്രയിക്കുന്നതു മാണ്. അധികം ആലോചി ക്കാതെ, ചില മുൻധാരണകളു ടെയും വികാരങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മൾ തീരുമാനങ്ങളെടുക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്. System 2 ആകട്ടെ, കൂടുതൽ സമയം എടുത്ത് കാര്യങ്ങൾ വിശകലനം ചെയ്യുകയും കണക്കുകൂട്ടുകയും യുക്തി പൂർവം തീരുമാനങ്ങളിലെത്തു കയും ചെയ്യുന്ന സംവിധാന മാണ്.

നമ്മുടെ ദൈനംദിന സാമ്പത്തിക തീരുമാനങ്ങളിൽ System 1 എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചില ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം.

ഒരു കടയിൽ ‘Buy Two, Get Two Free’ എന്ന ഓഫർ കാണുന്നു. സ്വാഭാവികമായും നാല് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാനായിരിക്കും നമ്മുടെ താൽപര്യം. രണ്ട് സാധനങ്ങളുടെ വില കൊടു ത്താൽ നാല് സാധനങ്ങൾ ലഭിക്കുന്നു എന്ന സന്തോഷ മാണ് ആദ്യം മനസ്സിൽ വരു ന്നത്. എന്നാൽ ഒരു നിമിഷം മാറിനിന്ന് ചിന്തിച്ചാൽ മറ്റൊരു ചോദ്യം ഉയരും: ഈ നാല് സാധനങ്ങളും എനിക്ക് യഥാർ ത്ഥത്തിൽ ആവശ്യമുണ്ടായിരു ന്നോ? രണ്ടെണ്ണം മാത്രം വാങ്ങി യിരുന്നെങ്കിൽ മതിയായിരുന്നി ല്ലേ? ചിലപ്പോൾ ആവശ്യമില്ലാ ത്ത രണ്ട് സാധനങ്ങൾ കൂടി വാങ്ങിയതിലൂടെ പണം ലാഭിക്കുകയല്ല, അധികം ചെലവഴിക്കുകയാണ് നമ്മൾ ചെയ്തത്.

ഇതേ അനുഭവം ഓൺ ലൈൻ ഷോപ്പിംഗിലും കാണാം. ഒരു ഉല്പന്നത്തിന് 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിക്കുമ്പോൾ യഥാർത്ഥത്തിൽ അതിന്റെ വില നമുക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് പരിശോധിക്കുന്നതിനുപകരം ഡിസ്കൗണ്ടിന്റെ വലുപ്പത്തിലാണ് നമ്മുടെ ശ്രദ്ധ പതിയുന്നത്. ആദ്യം കാണിക്കുന്ന ഉയർന്ന വില നമ്മുടെ മനസ്സിൽ ഒരു താരതമ്യബിന്ദുവായി മാറുന്നു. ഇതാണ് Anchoring Effect. യഥാർത്ഥ വിലയേക്കാൾ ആദ്യമായി കണ്ട വിലയുടെ അടിസ്ഥാനത്തിൽ നമ്മൾ ഉൽപ്പന്നത്തിന്റെ മൂല്യം വിലയിരുത്തുന്നു.

ഇനി മറ്റൊരു ഉദാഹരണം. ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു. അതിന്റെ വില 60,000 രൂപയാണ്. ഒരുമിച്ച് അത്രയും തുക ചെലവഴിക്കാൻ മടിയുള്ള ഒരാൾക്ക് ‘പ്രതിമാസം വെറും 5,000 രൂപയുടെ EMI’ എന്ന ഓഫർ വളരെ ആകർഷകമായി തോന്നാം. എന്നാൽ 12 മാസത്തെ മൊത്തം ചെലവ്, പലിശ, പ്രോസസ്സിംഗ് ഫീസ് എന്നിവ കൂട്ടിനോക്കുമ്പോഴാണ് യഥാർത്ഥ സാമ്പത്തിക ബാധ്യത മനസ്സിലാകുന്നത്. ചെറിയ പ്രതിമാസ തുകയായി അവതരിപ്പിക്കുന്നതിലൂടെ വലിയൊരു ചെലവിനെ നമ്മൾ എളുപ്പത്തിൽ അംഗീകരിക്കുന്നു. ഇതിനെ Framing Effect-ന്റെ ഒരു ഉദാഹരണമായി കാണാം.

ക്രെഡിറ്റ് കാർഡ് ഉപയോഗ ത്തിലും ഇതേ മനഃശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. ബില്ലിൽ അടയ്ക്കേണ്ട തുക 40,000 രൂപയാണെങ്കിലും ‘Minimum Amount Due ₹2,000’ എന്ന് കാണുമ്പോൾ രണ്ടായിരം രൂപ അടച്ചാൽ മതിയെന്ന തോന്നൽ ഉണ്ടാകാം. എന്നാൽ ബാക്കി തുകയ്ക്ക് ഉയർന്ന പലിശ ഈടാക്കപ്പെടുമെന്ന കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പ്പെടുന്നില്ല. ചെറിയൊരു തുക അടച്ച് വലിയൊരു സാമ്പത്തിക ബാധ്യതയിലേക്ക് നമ്മൾ കടക്കുകയാണ്.

ഓഹരി വിപണിയിലും ബിഹേവിയറൽ ഇക്കണോമി ക്സിന്റെ സ്വാധീനം വ്യക്തമാണ്. ഒരു ഓഹരിയുടെ വില തുടർച്ച യായി ഉയരുന്നത് കാണുമ്പോൾ എല്ലാവരും അതിൽ നിക്ഷേപി ക്കുന്നുണ്ടെന്ന തോന്നലിൽ നമ്മളും വാങ്ങാൻ തയ്യാറാകു ന്നു. അതിന്റെ യഥാർത്ഥമൂല്യം, കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ഭാവി സാധ്യതകൾ എന്നിവ പരിശോധിക്കുന്നതിന് മുമ്പുതന്നെ തീരുമാനമെടു ക്കുന്നു. ഇത് Herd Behaviour അഥവാ കൂട്ടത്തെ അനുകരി ക്കുന്ന പ്രവണതയാണ്. മറുവശത്ത്, വിപണി ഇടിയു മ്പോൾ കൂടുതൽ നഷ്ടമുണ്ടാകു മെന്ന ഭയത്തിൽ നല്ല കമ്പനി കളുടെ ഓഹരികൾ പോലും കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നു. നഷ്ടം സംഭവിക്കുമ്പോഴുള്ള മാനസിക വേദന ലാഭം ലഭിക്കു മ്പോഴുള്ള സന്തോഷത്തേ ക്കാൾ ശക്തമായി അനുഭവപ്പെ ടുന്ന Loss Aversion എന്ന പ്രവണതയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഇതുപോലെതന്നെ, നമ്മൾ നേരത്തെ ഒരു ബിസിനസ്സിലോ നിക്ഷേപത്തിലോ ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ, അതിൽ നിന്ന് കൂടുതൽ നഷ്ടമുണ്ടായാലും പിൻമാറാൻ മടിക്കും. ‘ഇത്രയും പണം മുടക്കിയതല്ലേ, കുറച്ചുകൂടി കാത്തിരിക്കാം’ എന്ന ചിന്ത നമ്മളെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കാം. സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ Sunk Cost Fallacy എന്ന് വിളിക്കുന്നു.

റിച്ചാർഡ് തെയ്ലർ മുന്നോട്ടുവച്ച മറ്റൊരു പ്രധാന ആശയമാണ് Nudge. നമ്മുടെ തീരുമാനങ്ങളെ നേരിട്ട് നിയന്ത്രി ക്കാതെ, ഒരു പ്രത്യേക തീരുമാന ത്തിലേക്ക് നമ്മളെ സ്വാഭാവിക മായി നയിക്കുന്ന ചെറിയ പ്രേരണ കളെയാണ് നഡ്ജുകൾ എന്ന് പറയുന്നത്. കടകളിലെ പ്രത്യേക ഓഫറുകൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ‘Limited Period Offer’, ‘Only Two Left’, ‘Most Popular Choice’ തുടങ്ങിയ സന്ദേശങ്ങൾ ഇതിന്റെ ചില ഉദാഹരണങ്ങളാണ്. ഇത്തരം സന്ദേശങ്ങൾ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. ഒരു ഉല്പന്നം യഥാർത്ഥത്തിൽ മികച്ചതാണോ എന്ന് പരിശോധിക്കുന്നതിനുമുമ്പ് അത് വാങ്ങാനുള്ള ഒരു മാനസിക സമ്മർദം നമ്മളിൽ സൃഷ്ടിക്കപ്പെടുന്നു.

ഇതേ മനഃശാസ്ത്രപരമായ തന്ത്രങ്ങളാണ് പല സാമ്പത്തിക തട്ടിപ്പുകളിലും ഉപയോഗിക്കപ്പെടുന്നത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുക, നിക്ഷേപിക്കാനുള്ള സമയം വളരെ കുറവാണെന്ന് പറയുക, മറ്റുള്ളവരെല്ലാം ഇതിൽ പണം നിക്ഷേപിച്ചുകഴിഞ്ഞുവെന്ന് വിശ്വസിപ്പിക്കുക, പെട്ടെന്ന് തീരുമാനമെടുക്കാൻ നിർബന്ധിക്കുക എന്നിവയെല്ലാം നമ്മുടെ System 1-നെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ്. നമ്മുടെ ഭയത്തെയും അത്യാഗ്രഹത്തെയും നഷ്ടപ്പെടുമെന്ന ആശങ്കയെയും അവർ ഉപയോഗപ്പെടുത്തുന്നു.

ഉദാഹരണത്തിന്, ഒരു Whatsapp ഗ്രൂപ്പിൽ പരിചയമില്ലാത്ത ഒരാൾ ഒരു നിക്ഷേപപദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ വലിയ ലാഭം നേടാമെന്നും ഇതിനകം നിരവധി പേർ പണം നിക്ഷേപിച്ച് ലാഭം നേടിയിട്ടുണ്ടെന്നും പറയുന്നു. ഗ്രൂപ്പിലുള്ളവർ അവരുടെ ലാഭത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവയ്ക്കുന്നു. സ്വാഭാവികമായും നമ്മളിൽ ഒരു വിശ്വാസം രൂപപ്പെടുന്നു. എന്നാൽ ഈ സ്ക്രീൻഷോട്ടുകൾ യഥാർത്ഥമാണോ? ഈ സ്ഥാപനം നിയമപരമായി പ്രവർത്തിക്കുന്നുണ്ടോ? ലാഭം എവിടെ നിന്നാണ് ഉണ്ടാകുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മൾ പണം നിക്ഷേപിച്ചേക്കാം.

ഇനി മറ്റൊരു സാഹചര്യം. ബാങ്കിൽ നിന്നാണെന്നു പറഞ്ഞ് ഒരു ഫോൺകോൾ വരുന്നു. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉടൻ KYC പുതുക്കണമെന്നും ആവശ്യപ്പെടുന്നു. ഒരു ലിങ്ക് അയച്ചുതരുന്നു. സമയം വൈകിയാൽ അക്കൗണ്ട് നഷ്ടപ്പെടുമെന്ന ഭയം നമ്മളിൽ സൃഷ്ടിക്കുന്നു. ഭയത്തിന്റെ സമ്മർദത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും വ്യക്തിഗത വിവരങ്ങളോ OTP-യോ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇവിടെ നമ്മുടെ ഭയത്തെയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. യഥാർത്ഥ ബാങ്കുകൾ ഇത്തരം രീതിയിൽ രഹസ്യവിവരങ്ങൾ ആവശ്യപ്പെടില്ലെന്ന കാര്യം നമ്മൾ ഓർക്കണം.

ഡിജിറ്റൽ ലോൺ ആപ്പുകളുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ്. വളരെ പെട്ടെന്ന് വായ്പ ലഭിക്കുമെന്ന വാഗ്ദാനവും കുറഞ്ഞ രേഖകൾ മാത്രം മതിയെന്ന പ്രചാരണവും ആളുകളെ ആകർഷിക്കുന്നു. എന്നാൽ പലിശനിരക്ക്, മറ്റ് ചാർജുകൾ, തിരിച്ചടവ് വ്യവസ്ഥകൾ, ആപ്പിന്റെ നിയമസാധുത എന്നിവ പരിശോധിക്കാതെ വായ്പയെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം.

ഇവിടെയാണ് നമുക്ക് സ്വന്തമായി ഒരു ‘തട്ടിപ്പിന്റെ ചെക്ക് ലിസ്റ്റ്’ ആവശ്യമായി വരുന്നത്. ഒരു സാമ്പത്തിക തീരുമാനം എടുക്കുന്നതിനു മുമ്പ് സ്വയം ചോദിക്കേണ്ട അഞ്ച് ചോദ്യങ്ങൾ:

1. ഇത്രയും വലിയ ലാഭം എങ്ങനെ സാധ്യമാകുന്നു? സാധാരണ സാമ്പത്തിക സാഹചര്യങ്ങളിൽ അസാധ്യമായി തോന്നുന്ന ഉയർന്നതും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ യാഥാർത്ഥ്യം പരിശോധിക്കണം.

2. ഇപ്പോൾ തന്നെ തീരുമാനമെടുക്കണമെന്ന് നിർബന്ധിക്കുന്നതെന്തിന്? ‘ഇന്ന് അവസാനിക്കുന്ന ഓഫർ’, ‘അവസാന അവസരം’, ‘ഇപ്പോൾ നിക്ഷേപിച്ചില്ലെങ്കിൽ നഷ്ടം’ തുടങ്ങിയ സന്ദേശങ്ങൾ നമ്മളെ ചിന്തിക്കാൻ അനുവദിക്കാതിരിക്കാനുള്ള തന്ത്രങ്ങളാകാം.

3. ഇതിന്റെ വിശ്വാസ്യത എങ്ങനെ ഉറപ്പാക്കാം? സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ, ഔദ്യോഗിക അനുമതികൾ, വെബ്സൈറ്റ്, രേഖകൾ, ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളുടെ വിവരങ്ങൾ എന്നിവ പരിശോധിക്കണം.

4. മറ്റുള്ളവർ നിക്ഷേപിക്കുന്നു എന്നതുകൊണ്ട് ഞാനും നിക്ഷേപിക്കണോ? സാമൂഹിക സ്വാധീനവും മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണതയും പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാം.

5. നഷ്ടമുണ്ടായാൽ എനിക്ക് അത് താങ്ങാനാകുമോ? ലാഭസാധ്യത മാത്രം നോക്കാതെ നഷ്ടസാധ്യതയും സ്വന്തം സാമ്പത്തിക സാഹചര്യവും വിലയിരുത്തണം.

ഇതോടൊപ്പം ചില ലളിതമായ മുൻകരുതലുകളും പാലിക്കാം. OTP, PIN, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിക്ഷേപസ്ഥാപനങ്ങളുടെ നിയമപരമായ അംഗീകാരം SEBI, RBI തുടങ്ങിയ ഔദ്യോഗിക സ്രോതസ്സുകളിൽ പരിശോധിക്കണം. പണം അയയ്ക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം. സംശയം തോന്നിയാൽ തീരുമാനം മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നാം. എന്നാൽ പലപ്പോഴും തട്ടിപ്പുകളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നത് ഇത്തരം ലളിതമായ ചോദ്യങ്ങളാണ്. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അല്പസമയം എടുത്ത് ആലോചിക്കുക, സ്വതന്ത്രമായി വിവരങ്ങൾ പരിശോധിക്കുക, വിശ്വസനീയമായ ഒരാളുടെ അഭിപ്രായം തേടുക, ആവശ്യമെങ്കിൽ തീരുമാനം മാറ്റിവയ്ക്കുക. ഇതൊന്നും വലിയ സാമ്പത്തിക അറിവ് ആവശ്യപ്പെടുന്ന കാര്യങ്ങളല്ല.

സാമ്പത്തിക സാക്ഷരത എന്നത് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനോ ഓഹരി വിപണിയിൽ നിക്ഷേപിക്കാനോ അറിയുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന മാനസിക ഘടകങ്ങളെ തിരിച്ചറിയാനും അവയെ നിയന്ത്രിക്കാനും കഴിയുക എന്നതും അതിന്റെ ഭാഗമാണ്.

അവസാനമായി, സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും നല്ല മാർഗം എല്ലാ ഓഫറുകളെയും സംശയത്തോടെ കാണുക എന്നതല്ല; മറിച്ച് ഓരോ ഓഫറിനെയും യുക്തിപൂർവം പരിശോധിക്കുക എന്നതാണ്. നമ്മുടെ വികാരങ്ങൾ തീരുമാനമെടുക്കുന്നതിനു മുമ്പ് യുക്തിക്ക് ഒരല്പം സമയം നല്കുക. കാരണം, സാമ്പത്തിക ലോകത്ത് ചിലപ്പോൾ നമ്മൾ നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ സമ്പത്ത് പണമല്ല, ചിന്തിക്കാൻ ലഭിക്കേണ്ടിയിരുന്ന ആ കുറച്ചു സമയമാണ്.

സംഭാഷണസുവിശേഷം

ബ്രദര്‍ മഞ്ഞളി 15-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

കെ.സി.എഫ് ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു

ദീനരോദനം

പ്രപഞ്ചരാജാവ് എളിയവരോടൊപ്പം നില്ക്കുന്നു